റിയാദ്, മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ട്രഷററായിരുന്ന പി എം ഹനീഫിനെ ഓർത്തെടുത്ത് പെരിന്തൽമണ്ണ നിയോജകമണ്ഡലം റിയാദ് കെഎംസിസി കമ്മിറ്റി “ഓർമ്മകളിലെ പി എം ഹനീഫ് “എന്നപേരിൽ അനുസ്മരണം സംഘടിപ്പിച്ചു. ബത്ഹ സഫമക്ക പോളിക്ലിനിക്ക് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി സൗദി കെഎംസിസി നാഷണൽ സെക്രട്ടറിയേറ്റഗം ഷുഹൈബ് പനങ്ങാങ്ങര ഉദ്ഘാടനം ചെയ്തു.
ഖമറുദ്ധീൻ ഏലംകുളം അധ്യക്ഷത വഹിച്ചു.

മുസ്‌ലിം വിദ്യാർത്ഥി ഫെഡറേഷനും മുസ്‌ലിം യൂത്ത്ലീഗിനും ധിഷണാപരമായ കരുത്ത് പകർന്ന നേതാവായിരുന്നു പി എം ഹനീഫെന്ന് അനുസ്മരണ പ്രഭാഷണം നിർവഹിച്ച സത്താർ താമരത്ത് അഭിപ്രായപ്പെട്ടു.
വ്യത്യസ്തമായ വഴികളിൽ സഞ്ചരിച്ചും വൈവിധ്യമായ വായനകൊണ്ടും തന്റെ ചിന്താ മണ്ഡലത്തെ വിപുലപ്പെടുത്തുകയും അത് സമുദായത്തിന് സമൂഹത്തിനും ഗുണകരമാക്കി മാറ്റാൻ കഠിനധ്വാനം ചെയ്ത ഒരപൂർവ്വ പ്രതിഭകൂടിയായിരുന്നു ഹനീഫ്. എം എസ് എഫിന്റെ ചരിത്രത്തിൽ വേറിട്ട് നിൽക്കുന്ന കൊർദോവ സമ്മേളനത്തിന്റെ മുഖ്യശില്പികളിൽ ഹനീഫുണ്ടായിരുന്നു. തൂലികയുടെ എഡിറ്ററായിരുന്ന ഹനീഫിന്റെ പരിശ്രമമായി നിരവധി സുവനീറുകളും ഡോക്യുമെന്ററികളും പുറത്തിറങ്ങിയിട്ടു ണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

റിയാദ് മലപ്പുറം ജില്ലാ കെഎംസിസി ഭാരവാഹികളായ മുനീർ വാഴക്കാട്, ശരീഫ് അരീക്കോട്, ലത്തീഫ് കരിങ്കപ്പാറ, യൂനുസ് താഴെക്കോട്, മജീദ് മണ്ണാർമല,
നാസർ മംഗലത്ത്, ഷാജി മേലാറ്റൂർ എന്നിവർ പ്രസംഗിച്ചു. റഫീഖ് റഹ്മാനി ഖിറാഅത്ത് നടത്തി.
ജനറൽ സെക്രട്ടറി ബുഷൈർ താഴെക്കോട് സ്വാഗതാവും ശിഹാബ് മണ്ണാർമല നന്ദിയും പറഞ്ഞു. കെഎംസിസി പെരിന്തൽമണ്ണ നിയോജകമണ്ഡലം ഭാരവാഹികളായ
സിദ്ധീഖ് താഴെക്കോട്, ബഷീർ കട്ടുപ്പാറ, ഹാരിസ് ആലിപ്പറമ്പ, ശരീഫ് തൂത, നസീർ വളപുരം എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.