Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

പ്രധാനമന്ത്രി ഇന്ന് തൃശൂരില്‍; സമ്മേളനം ഒരു മണിക്കൂര്‍ നേരത്തെ, നഗരത്തില്‍ രാവിലെ 11 മുതല്‍ ഗതാഗത നിയന്ത്രണം


തൃശൂര്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തൃശൂര്‍ സന്ദര്‍ശനം ഇന്ന്. ഉച്ച കഴിഞ്ഞ് രണ്ടു മണിയോടെ കുട്ടനെല്ലൂരില്‍ ഹെലികോപ്ടറില്‍ വന്നിറങ്ങുന്ന പ്രധാനമന്ത്രിയെ തൃശൂര്‍ ജില്ലാ കളക്ടറുടെ നേതൃത്വത്തിലുള്ള സംഘം സ്വീകരിക്കും. തുടര്‍ന്ന് കാര്‍മാര്‍ഗം തൃശൂരിലെത്തും. മുന്‍ നിശ്ചയിച്ചതില്‍ നിന്നും വ്യത്യസ്തമായി പരിപാടികള്‍ ഒരു മണിക്കൂര്‍ നേരത്തെ ആരംഭിക്കും. തൃശൂരിലെത്തുന്ന പ്രധാനമന്ത്രിയെ ജില്ലാ ആശുപത്രി ജംഗ്ഷനു (സ്വരാജ് റൗണ്ട്) സമീപത്തുവെച്ച് ബിജെപി നേതൃത്വം സ്വീകരിക്കും.

തുടര്‍ന്ന് ഒരു കിലോമീറ്റര്‍ ദുരത്തില്‍ റോഡ് ഷോ നടക്കും. സ്വരാജ് റൗണ്ടില്‍ നിന്ന് ആരംഭിക്കുന്ന റോഡ് ഷോ ഹോസ്പിറ്റല്‍ ജംഗ്ഷന്‍, തെക്കേ ഗോപുരനട, മണികണ്ഠനാല്‍, നടുവിലില്‍, നായ്ക്കനാല്‍ വഴി പിന്നിട്ട് തേക്കിന്‍കാട് മൈതാനിയിലെ സമ്മേളന വേദിയില്‍ എത്തി അവസാനിക്കും. ഈ വേദിയില്‍വെച്ച് വന്‍ മഹിളാ സമ്മേളനത്തെ അഭിസംബോധന ചെയ്ത് അദ്ദേഹം സംസരിക്കും. സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ അടക്കമുള്ള ബിജെപിയുടെ സംസ്ഥാന, ജില്ലാ നേതാക്കളും ക്ഷണിക്കപ്പെട്ട പ്രമുഖരും ചടങ്ങില്‍ പങ്കെടുക്കും.

തൃശൂര്‍ ലോക്‌സഭാ മണ്ഡലത്തില്‍ ബിജെപിയുടെ സ്ഥാനാര്‍ഥിയാകുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന മുന്‍ രാജ്യസഭാ എംപിയും പ്രശസ്ത സിനിമാ താരവുമായ സുരേഷ് ഗോപിയും ചടങ്ങില്‍ പങ്കെടുക്കുന്നുണ്ട്. 4.30 ഓടെ സമ്മേളനം സമാപിക്കും. തുടര്‍ന്ന് കുട്ടനെല്ലൂരില്‍ തിരിച്ചെത്തി അവിടെ നിന്ന് പ്രധാനമന്ത്രി നെടുമ്പാശേരിയിലേക്കും അവിടെ നിന്ന് ഡല്‍ഹിയിലേക്കും മടങ്ങും.

സ്ത്രീ ശക്തി മോദിക്കൊപ്പം എന്ന പേരില്‍ നടത്തുന്ന മഹിളാ സമ്മേളനത്തില്‍ പങ്കെടുക്കാനാണ് പ്രധാനമന്ത്രി എത്തുന്നത് എന്നാണ് പറയുന്നതെങ്കിലും ബിജെപി യുടെ 2024 ലോക്‌സഭാ തെരഞ്ഞടുപ്പ് പ്രചരണത്തിന്റെ ആരംഭം കേരളത്തില്‍ കുറിക്കുകയാണ് പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിലൂടെ ബിജെപി സംസ്ഥാന നേതൃത്വം. പ്രധാനമന്ത്രിയുടെ വരവിനെ തുടര്‍ന്ന് രാവിലെ 11 മണി മുതല്‍ തൃശൂര്‍ നഗരത്തില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. തൃശൂര്‍ താലൂക്കിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. അതേ സമയം പരീക്ഷകള്‍ക്ക് മാറ്റമുണ്ടാകില്ല.


Read Previous

മണിപ്പൂര്‍ വീണ്ടും അശാന്തം: സംഘര്‍ഷത്തിന് പിന്നാലെ റോക്കറ്റ് ലോഞ്ചര്‍ ഉള്‍പ്പെടെയുള്ള മാരകായുധങ്ങളുമായി മെയ്‌തേയികളുടെ പരേഡ്

Read Next

യുഎഇ യിൽ 50 വർഷങ്ങൾ പിന്നിട്ട് യൂസഫലി; ആദരസൂചകമായി 50 കുട്ടികൾക്ക് സൗജന്യ ഹൃദയ സർജറികൾ പ്രഖ്യാപിച്ച് ഡോക്ടർ ഷംഷീർ വയലിൽ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »