ന്യൂഡൽഹി: വയനാട് ഉരുൾപൊട്ടൽ ദുരന്തമുണ്ടായ മേഖലകളിൽ സന്ദർശനം നടത്താൻ പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തും. ശനിയാഴ്‌ചയാണ് പ്രധാനമന്ത്രിയുടെ വയനാട് സന്ദർശനം.

കണ്ണൂർ വിമാനത്താവളത്തിൽ എത്തിയ ശേഷം അദ്ദേഹം ഹെലികോപ്‌റ്ററിൽ വയനാട്ടിലേക്ക് പോകും. ദുരന്തഭൂമി സന്ദർശിച്ചതിന് ശേഷം ദുരിതാശ്വാസ ക്യാമ്പുകളും സന്ദർശിക്കും.