ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

ബെയ്ജിങ്: ബെയ്ജിങ്: ചൈനയില്‍ നടക്കുന്ന ഷാങ്ഹായ് സഹകരണ ഉച്ചകോടി വേദിയിലേക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി പോയത് റഷ്യന്‍ പ്രസിഡന്റ് വ്ലാദിമിര്‍ പുടിനൊപ്പം. റഷ്യന്‍ പ്രസിഡന്റ് തന്റെ ഔദ്യോഗിക വാഹനമായ എയ്റസ് ലിമോസിനില്‍ മോദിക്ക് ലിഫ്റ്റ് നല്‍കുകയായിരുന്നു. ഹോട്ടലില്‍ നിന്നും കാറില്‍ കയറിയ മോദിയും പുടിനും വാഹനത്തിലുടനീളം ചര്‍ച്ചയിലായിരുന്നു.

എന്നാല്‍ വാഹനം ഉച്ചകോടി വേദിയിലെത്തിയിട്ടും ഇരുനേതാക്കളും കാറില്‍ നിന്നിറങ്ങാന്‍ കൂട്ടാക്കിയില്ല. റഷ്യന്‍ പ്രസിഡന്റിന്റെ ഔദ്യോഗിക വാഹനത്തില്‍ ഏതാണ്ട് 50 മിനിറ്റോളമാണ് പുടിനും മോദിയും ചര്‍ച്ച നടത്തിയതെന്ന് റഷ്യന്‍ നാഷണല്‍ റേഡിയോ സ്റ്റേഷന് വെസ്റ്റിഎഫ്എം റിപ്പോര്‍ട്ട് ചെയ്തു. റഷ്യന്‍ പ്രസിഡന്റ് പുടിനുമായി നരേന്ദ്രമോദി പരസ്പരം സ്വകാര്യ സംഭാഷണം നടത്തുകയായിരുന്നു എന്നാണ് ക്രംലിന് വക്താവ് ദിമിത്രി പെസ്കോവ് പറഞ്ഞത്.
റഷ്യന്‍ പ്രസിഡന്റ് വ്ലാദിമിര്‍ പുടിനൊപ്പം കാറിലിരിക്കുന്ന ചിത്രം നരേന്ദ്രമോദി സമൂഹമാധ്യമ ങ്ങളില്‍ പങ്കുവെച്ചിരുന്നു. എസ്സിഒ ഉച്ചകോടി വേദിയിലെ നടപടി ക്രമങ്ങള്‍ക്ക് ശേഷം, പ്രസിഡന്റ് പുടിനുമായുള്ള ഉഭയകക്ഷി ചര്‍ച്ചയ്ക്കായും യാത്ര ചെയ്തു. പുടിനുമായുള്ള സംഭാഷണങ്ങള്‍ എല്ലായ്പ്പോഴും ഉള്‍ക്കാഴ്ച നല്‍കുന്നതാണ്. മോദി അഭിപ്രായപ്പെട്ടു. പാകിസ്ഥാന് പ്രധാനമന്ത്രിയെ ഗൗനിക്കാതെ കുശലം പറഞ്ഞ് മോദിയും പുടിനും ഉച്ചകോടി വേദിയിലൂടെ പോകുന്നതിന്റെ ദൃശ്യങ്ങളും പുറത്തു വന്നിരുന്നു.
