ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
റിയാദ് രാജ്യത്തിന്റെ അന്തസ്സ് സംരക്ഷിക്കാൻ പോലും കഴിയാത്ത ദുർബലനായ പ്രധാനമന്ത്രി യാണ് നരേന്ദ്ര മോദിയെന്ന് റിയാദ് ഒ ഐ സി സി മലപ്പുറം ജില്ലാ കമ്മിറ്റി.അനധികൃത കുടിയേറ്റക്കാരെന്നു മുദ്രകുത്തി കൊടും ക്രിമിനലുകലെ പോലെ കൈകാലുകളിൽ വിലങ്ങ് വച്ച് ഇന്ത്യൻ ജനതയോടു അമേരിക്ക കാണിച്ച കിരാത ചെയ്തിയോട് ഒന്ന് പ്രതിഷേധി ക്കാൻ പോലും തയ്യാറാകാത്ത പ്രധാന മന്ത്രി രാജ്യത്തിന് അപമാനമാണ്. ചൈന ഇന്ത്യയുടെ അതിർത്തി കൈയെറിയപ്പോഴും പ്രധാനമന്ത്രി മൗനം പാലിച്ചു അതെ നയം മാണ് ഇപ്പോഴും തുടരുന്നത്

മോദിയുടേത് ബ്രിടീഷുകാർക്ക് പാദസേവ ച്യ്ത സവർക്കറുടെയും, രാഷ്ട്രപിതാവിനെ കൊന്ന ഗോഡ്സെയുടെയും പാരമ്പര്യമാണ്.അദ്ദേഹം ഇന്ത്യയുടെ അഭിമാനം ട്രംപിന് അടിയറവച്ചു. രാജ്യത്തിന്റെ പരമാധികാരവും അന്തസ്സും ചോദ്യം ചെയ്യാനുള്ള അമേരിക്കൻ ശ്രമങ്ങൾ മുമ്പുമുണ്ടായിട്ടുണ്ട്. അന്ന് അതിനോടൊക്കെ ഇന്ദിരാ ഗാന്ധി യും മൻമോഹൻ സിങ്ങുമൊക്കെ എങ്ങനെ പ്രതികരിച്ചുവെന്ന് മോഡി സര്‍ക്കാര്‍ പഠിക്കണമെന്ന് ഓ ഐ സി സി റിയാദ് മലപ്പുറം ജില്ലാ കമ്മറ്റി വാര്‍ത്താകുറിപ്പില്‍ അറിയിച്ചു
