ന്യൂഡല്‍ഹി: യുഎസ നാഷണല്‍ ഇന്റലിജന്‍സ് ഡയറക്ടര്‍ തുള്‍സി ഗാബാര്‍ഡുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. അടുത്തിടെ പ്രയാഗ് രാജില്‍ സമാപിച്ച മഹാകുംഭമേളയില്‍ പങ്കെടുത്ത പ്പോള്‍ കൊണ്ടുവന്ന പുണ്യജലം സമ്മാനിക്കുകയും ചെയ്തു. പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങുമായി ഗാബാ ര്‍ഡ് കൂടിക്കാഴ്ച നടത്തിയിരുന്നു. അതിന് പിന്നാലെയാണ് മോദിയുമായുള്ള കുടിക്കാഴ്ച

ഇന്ത്യ – യുഎസ് പങ്കാളിത്തം ശക്തമാക്കുന്നതിനെക്കുറിച്ചും ഭീകരവാദം നേരിടുന്നതിനെക്കുറിച്ചും, സൈബര്‍സുരക്ഷ സംബന്ധിച്ചും ഇരുവരും ചര്‍ച്ച നടത്തി. നേരത്തെ ഇന്ത്യയും അമേരിക്കയ്ക്കും ഇടയിലുള്ള ഇറക്കുമതി തീരുവ അടക്കമുള്ള വിഷയങ്ങളില്‍ തുള്‍സി ഗാബാര്‍ഡ് പ്രതികരിച്ചിരുന്നു. ഇക്കാര്യത്തില്‍ ഇന്ത്യയും അമേരിക്കയും ഉന്നതതല ചര്‍ച്ച നടത്തുമെന്ന് വ്യക്തമാക്കിയ അവര്‍ ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ വാണിജ്യ സഹകരണം ശക്തമാക്കാനുള്ള അവസരമാണിതെന്ന് ചൂണ്ടിക്കാട്ടി.
ഇന്ത്യയുടെ സമ്പദ് വ്യവസ്ഥയ്ക്കും രാജ്യത്തെ ജനങ്ങളുടെ താത്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനുമുള്ള നടപടികളാണ് പ്രധാനമന്ത്രി മോദി സ്വീകരിക്കുന്നത്. സമാനമായി അമേരിക്കയുടെയും അവിടുത്തെ ജനങ്ങളുടെ താത്പര്യം സംരക്ഷിക്കുന്ന നടപടികളാണ് ട്രംപിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നത്. ഇറക്കുമതി തീരുവ അടക്കമുള്ളമുള്ള വിഷയങ്ങളില്‍ മികച്ച പരിഹാരമുണ്ടാക്കാനാണ് ട്രംപും മോദിയും ശ്രമിക്കുന്നത്-ഗാബാര്‍ഡ് വ്യക്തമാക്കി.