
റിയാദ്: ഒ ഐ സി സി സൗദി നാഷണൽ കമ്മിറ്റി പ്രസിഡന്റും, കിഴക്കൻ പ്രവിശ്യയിലെ സാമൂഹ്യസാംസ്ക്കാരിക രാഷ്ട്രീയ പൊതുരംഗങ്ങളിലെ സജീവ സാന്നിധ്യവുമായിരുന്ന പി എം നജീബിന്റെ നിര്യാണത്തിൽ ഒ ഐ സി സി സൗദി നാഷണല്‍ കമ്മറ്റി റിയാദ് ഘടകം അനുശോചന യോഗം സംഘടിപ്പിച്ചു. റിയാദ് ഡിമോറ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച അനുസ്മരണ യോഗത്തില്‍ ആക്ടിംഗ് പ്രസിഡണ്ട് അഷ്‌റഫ് വടക്കേവിള അധ്യക്ഷത വഹിച്ചു.
മികച്ച സംഘാടകനും, നല്ലൊരു വാഗ്മിയും, ആത്മാർത്ഥതയുള്ള രാഷ്ട്രീയ പ്രവർത്തകനുമായിരുന്നു തന്‍റെ ജീവിതത്തില്‍ പ്രസ്ഥാനത്തിന് വേണ്ടി മരണം വരെ ആത്മാര്‍ത്ഥമായി പ്രവര്‍ത്തിച്ചു. പരിചയപ്പെട്ട വർക്കാർക്കും ഏറെ നർമ്മബോധമുള്ള അദ്ദേഹത്തിന്റെ തെളിമ യാര്‍ന്ന ചിരിയും സംസാരം ഒരിയ്ക്കലും മറക്കാൻ കഴിയില്ല. പി എം നജീബിന്റെ വേര്‍പാട് സൗദിയില്‍ ഓ ഐ സി സി പ്രസ്ഥാനത്തിന് തീരനഷ്ട്ടമാണെന്ന് അനുസ്മരിച്ചവര്‍ അഭിപ്രായപെട്ടു
മകളുടെ വിവാഹത്തിനായി നാട്ടിൽ പോയ അദ്ദേഹം, കൊറോണ ബാധിതനായി ന്യുമോണിയ ഉണ്ടായതിനാൽ കഴിഞ്ഞ രണ്ടാഴ്ചയായി കോഴിക്കോട് ഇഖ്‌റ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. രോഗമുക്തനായി ആരോഗ്യം വീണ്ടെടുത്ത് തിരികെ വരുമെന്നായിരുന്നു എല്ലാവരും പ്രതീക്ഷിച്ചത്. എന്നാൽ അദ്ദേഹം മരണത്തിന് കീഴടങ്ങുകയായി രുന്നു.രോഗ ബാധിതനായി മരണത്തിന് കീഴടങ്ങുന്നതിന് മുന്‍പ് അദ്ദേഹം മുഖപുസ്തകത്തില്‍ കുറിച്ച വാക്കുകള്‍ നമ്മുടെ മനസ്സില്‍ വിങ്ങലായി മാറുകയാണ് “ശ്വസിക്കാൻ ‘ജീവവായു’ കിട്ടുന്നില്ലെങ്കിൽ നമ്മളൊക്കെ എത്രയധികം നിസ്സാരന്മാർ”
അനുസ്മരണ യോഗത്തില്‍ അഷ്‌റഫ് വേങ്ങാട്ട്, ജയന്‍ കൊടുങ്ങല്ലൂര്‍ , ശിഹാബ് കൊട്ടുക്കാട് ,സത്താര്‍ കായംകുളം , ഷാജി സോണ,ഗഫൂര്‍ കൊയിലാണ്ടി, സിദ്ദീക് കല്ലൂപറബന്‍, ഷാനവാസ് എസ്.പി, നിഷാദ് ആലംക്കോട്, കുഞ്ഞിമോന്‍ ,ജോണ്സന്‍ മാര്‍ക്കോസ്, നൗഷാദ് ആലുവ, സലാം പെരുമ്പാവൂര്‍, ബനൂജ്, സലിം വാഴക്കാട്, മുജീബ് കായംകുളം, കബീര്‍ , നാസര്‍ ലയിസ് എന്നിവര്‍ സംസാരിച്ചു.