പ്രധാനമന്ത്രി എത്രയും വേഗം മണിപ്പൂര്‍ സന്ദര്‍ശിക്കണം; സമാധാനം പുനസ്ഥാപിക്കാന്‍ മുന്‍കൈ എടുക്കണം: പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി


ന്യൂഡല്‍ഹി: വീണ്ടും സംഘര്‍ഷം ശക്തമാകുന്ന മണിപ്പൂര്‍ സന്ദര്‍ശിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി തയ്യാറാകണമെന്ന് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. പ്രധാനമന്ത്രി എത്രയും വേഗം മണിപ്പൂര്‍ സന്ദര്‍ശിക്കണമെന്നും പ്രദേശത്ത് സമാധാനം പുനസ്ഥാപിക്കാന്‍ മുന്‍കൈ എടുക്കണമെന്നും രാഹുല്‍ ഗാന്ധി എക്‌സില്‍ പങ്കുവെച്ച കുറിപ്പില്‍ ആവശ്യപ്പെട്ടു.

മണിപ്പൂരില്‍ നടക്കുന്ന ആക്രമണ പരമ്പരയും രക്തച്ചൊരിച്ചിലും വിഷമിപ്പിക്കുന്നു വെന്ന് ചൂണ്ടിക്കാണിച്ച രാഹുല്‍ ഒരു വര്‍ഷത്തോളം നീണ്ടു നിന്ന വിഭാഗീയതയ്ക്കും സഹനത്തിനും ശേഷം സംസ്ഥാന-കേന്ദ്ര സര്‍ക്കാരുകള്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ശ്രമിക്കുമെന്നാണ് എല്ലാ ഇന്ത്യാക്കാരും പ്രതീക്ഷിച്ചിരുന്നതെന്നും വ്യക്തമാക്കി.

അതേസമയം മണിപ്പൂരില്‍ സംഘര്‍ഷം ശക്തമായതോടെ ഇംഫാല്‍ താഴ്വരയില്‍ വീണ്ടും കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇംഫാല്‍ വെസ്റ്റ്, ഇംഫാല്‍ ഈസ്റ്റ് ജില്ലകളിലാണ് കര്‍ഫ്യൂ.

ഏഴ് ജില്ലകളില്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്കും വിലക്കേര്‍പ്പെടുത്തി. പ്രതിഷേധക്കാര്‍ രണ്ട് മന്ത്രി മന്ദിരങ്ങള്‍ക്ക് നേരെയാണ് കല്ലെറിഞ്ഞത്. മുഖ്യമന്ത്രി എന്‍. ബിരേന്‍ സിങിന്റെ സ്വകാര്യ വസതിയ്ക്ക് നേരെയും കല്ലേറുണ്ടായി.


Read Previous

മണിപ്പൂരില്‍ ഭീഷണിയുമായി മെയ്‌തേയ് സംഘടന; ക്രൈസ്തവ ദേവാലയങ്ങള്‍ക്ക് നേരെ വ്യാപക ആക്രമണം: സാഹചര്യം വിലയിരുത്തി കേന്ദ്രം, മഹാരാഷ്ട്രയിലെ തിരഞ്ഞെടുപ്പ് റാലികള്‍ റദ്ദാക്കി അമിത് ഷാ ഡല്‍ഹിക്ക് മടങ്ങി.

Read Next

ചരിത്ര നഗരമായ തബാബിലെ അബൂ നുഗ്ത കോട്ടകള്‍ 2024ലെ മികച്ച ടൂറിസം വില്ലേജുകളുടെ പട്ടികയില്‍ ഉള്‍പെടുത്തി യുഎന്‍ വേള്‍ഡ് ടൂറിസം ഓര്‍ഗനൈസേഷന്‍; സൗദി ടൂറിസത്തിന് മികച്ച നേട്ടം

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »