Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

പ്രധാനമന്ത്രി, ധ്യാനത്തിനായി വിവേകാനന്ദപ്പാറയിലേയ്ക്ക്;3 ദിവസം സന്ദർശകവിലക്ക്; 4000 പോലീസുകാർ സുരക്ഷയ്ക്ക്



തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട് കന്യാകുമാരി വിവേകാനന്ദപ്പാറയിൽ വ്യാഴാഴ്ച മുതൽ മൂന്നുദിവസത്തേക്ക് സന്ദർശകർക്കു വിലക്കേർപ്പെടുത്തി. കനത്ത സുരക്ഷാസന്നാഹമേർപ്പെടുത്തിയ തീരത്ത് ബുധനാഴ്ച സഞ്ചാരികളെ പരിശോധനയ്ക്കുശേഷമാണ് പാറയിലേക്കു കടത്തിവിട്ടത്. വ്യാഴാഴ്ച വൈകീട്ട് കന്യാകുമാരിയിലെത്തുന്ന പ്രധാനമന്ത്രി ആദ്യം ഭഗവതിക്ഷേത്രത്തിൽ ദർശനം നടത്തുമെന്നാണ് അറിയിച്ചിട്ടുള്ളത്. ഇതിനു മുന്നോടിയായി ഭക്തർക്ക് ക്ഷേത്രത്തിൽ പ്രവേശിയ്ക്കുന്നതിനു തടസ്സമുണ്ടാകും.

വേനലവധിക്കാലത്തിന്‍റെ അവസാനനാളുകളിലാണ് പ്രധാനമന്ത്രിയുടെ കന്യാകുമാരി സന്ദർശനം അറിയിച്ചത്. ഉത്തരേന്ത്യക്കാരുൾപ്പെടെയുള്ള നിരവധി ടൂറിസ്റ്റുകളെത്തുന്ന സമയമാണിത്. പദ്മനാഭപുരം കൊട്ടാരം, ശുചീന്ദ്രം ക്ഷേത്രം എന്നിവിടങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിൽ വൻ തിരക്കാണനുഭവപ്പെട്ടത്. മുൻകൂട്ടി നിശ്ചയിച്ച കന്യാകുമാരി യാത്രയ്ക്ക് പ്രധാനമന്ത്രിയുടെ സന്ദർശനം കാരണം തടസ്സമുണ്ടായേയ്ക്കും. നിയന്ത്രണവും പരിശോധനയും ഒഴിവാക്കാൻ അധികം പേർക്കും യാത്ര മാറ്റിവയ്ക്കേണ്ടിവരും. മഴ പെയ്യുന്നതും സന്ദർശകർക്കു പ്രതികൂലമാണ്.

ഡൽഹിയിൽനിന്നുള്ള സുരക്ഷാ ഉദ്യോഗസ്ഥർ കന്യാകുമാരിയിൽ ക്യാമ്പുചെയ്യുന്നുണ്ട്‌. തമിഴ്‌നാട് ദക്ഷിണമേഖലാ ഐ.ജി. പ്രവേഷ് കുമാറിന്റെ നിർദേശപ്രകാരം തമിഴ്‌നാട് പോലീസ് ബുധനാഴ്ച മുതൽ നിരീക്ഷണം ശക്തമാക്കി. വിവേകാനന്ദപ്പാറയുടെ അഞ്ച് കിലോമീറ്റർ ചുറ്റളവിൽ മീൻപിടിത്തത്തിനും വിലക്കേർപ്പെടുത്തിയിട്ടുണ്ട്.

സുരക്ഷാക്രമീകരണങ്ങൾക്കായി നാലായിരത്തോളം പോലീസുകാരെയാണ് വിന്യസിച്ചിട്ടുള്ളത്. ചെന്നൈ മുതൽ കന്യാകുമാരി വരെയുള്ള തീരപ്രദേശങ്ങളിൽ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. ജില്ലാ അതിർത്തിയിലെ പോലീസ് ഔട്ട്‌പോസ്റ്റുകളിലും പരിശോധന കർശനമാക്കി. പ്രധാനമന്ത്രി സഞ്ചരിക്കുന്ന ബോട്ടിന്റെ അറ്റകുറ്റപ്പണികൾ ബുധനാഴ്ച നടന്നു. അദ്ദേഹം ധ്യാനമിരിക്കുന്ന മണ്ഡപത്തിൽ എയർ കണ്ടീഷൻ സ്ഥാപിച്ചതുൾപ്പെടെ വിവേകാനന്ദ സ്മാരകത്തിൽ പ്രത്യേക സജ്ജീകരണങ്ങൾ ഒരുക്കുന്നുണ്ട്. വ്യാഴാഴ്ച വൈകീട്ട് ആറു മുതൽ 45 മണിക്കൂറാണ് പ്രധാനമന്ത്രി വിവേകാനന്ദപ്പാറയിൽ ധ്യാനത്തിലിരിയ്ക്കുന്നത്.

തിരുവനന്തപുരം: കന്യാകുമാരി സാഗരമധ്യത്തിലെ വിവേകാനന്ദപ്പാറയിൽ ഏകാന്തധ്യാനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി വ്യാഴാഴ്ചയെത്തും. 30-ന് വൈകീട്ട് വിവേകാനന്ദപ്പാറയിലെ ധ്യാനമണ്ഡപത്തിലെത്തുന്ന പ്രധാനമന്ത്രി 31-ന് പകലും രാത്രിയും അവിടെ ധ്യാനനിരതനാകും.ജൂൺ ഒന്നിനു വൈകീട്ട് വിവേകാനന്ദപ്പാറയിൽനിന്നു കരയിലെത്തുന്ന അദ്ദേഹം തിരുവനന്തപുരത്തുനിന്നു വിമാനമാർഗം ഡൽഹിയിലേക്കു മടങ്ങും.

വ്യാഴാഴ്ച വൈകീട്ട് നാലിന് തിരുവനന്തപുരം വിമാനത്താവളത്തിൽനിന്ന് ഹെലിക്കോപ്റ്ററിൽ കന്യാകുമാരിയിലേക്കു തിരിക്കുന്ന പ്രധാനമന്ത്രി 4.35-ന് അവിടെയെത്തും. തമിഴ്‌നാട് ഗസ്റ്റ്ഹൗസിലെ വിശ്രമത്തിനു ശേഷം 5.20-ന് കന്യാകുമാരി പൂംപുഹാർ ബോട്ടുജെട്ടിയിൽനിന്ന് വിവേകാനന്ദപ്പാറയിലേക്കു പോകും.

5.45-ന് വിവേകാനന്ദപ്പാറയിലെ ധ്യാനമുറിയിൽ എത്തുന്ന അദ്ദേഹം പിറ്റേന്ന് അവിടെ ധ്യാനത്തിലായിരിക്കും. ജൂൺ ഒന്നിനു വൈകീട്ട് മൂന്നിന് ബോട്ടിൽ അദ്ദേഹം തീരത്തേക്കു മടങ്ങും. 3.25-ന് ഹെലിക്കോപ്റ്ററിൽ പുറപ്പെടുന്ന നരേന്ദ്രമോദി 4.05-ന് തിരുവനന്തപുരം വിമാനത്താവളത്തിലെത്തും. അവിടെനിന്ന് അദ്ദേഹം ഡൽഹിയിലേക്കു മടങ്ങും.


Read Previous

വീഡിയോ വൈറലാക്കാന്‍ കാറിന്‍റെ സീറ്റഴിച്ചുമാറ്റി കുളമൊരുക്കി യാത്ര; മോട്ടോര്‍ വാഹനവകുപ്പ് കേസെടുത്തു

Read Next

സര്‍ക്കാര്‍ ഭൂമി മതങ്ങള്‍ക്കായല്ല, മനുഷ്യനായാണ് ഉപയോഗിക്കേണ്ടത്; ഒഴിപ്പിക്കണമെന്ന് ഹൈക്കോടതി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »