റിയാദ് : പ്രവാസി മലയാളി ഫൗണ്ടേഷൻ കഴിഞ്ഞ എട്ടു വർഷങ്ങളായി റമദാൻ മാസത്തിൽ നടത്തി വരുന്ന മരുഭൂമിയിലേക്കൊരു കാരുണ്യയാത്രക്ക് ഇത്തവണ നോമ്പ് ആഗതമാകുന്നതിന് മുൻപ് തന്നെ തുടക്കമായി. നഗരത്തിൽ നിന്ന് അകലെയുള്ള മരുഭൂപ്രദേശങ്ങളിൽ ഒറ്റപെട്ടു കഴിയുന്ന ആട്ടിടയന്മാരെയും ഒട്ടകങ്ങളെ മെയ്ക്കുന്നവരെയും കണ്ടെത്തി പലവ്യഞ്ജന സാധനങ്ങൾ ഉൾപ്പെടുന്ന കിറ്റുകൾ എത്തിക്കുന്ന ദൗത്യമാണ് ജീവകാരുണ്യ പ്രവർത്തകർ നടത്തുന്നത്. സാധനങ്ങൾ മൊത്ത വിലക്ക് എടുത്തു പാക്ക് ചെയ്താണ് വിതരണം ചെയ്യുന്നത്. റിയാദിലെ ബിസിനസ്സ് സ്ഥാപനങ്ങൾ, ആശുപത്രികൾ, ഹൈപ്പർ മാർക്കെറ്റുകൾ, വ്യക്തികൾ, സംഘടനയുടെ അംഗങ്ങൾ തുടങ്ങിയവരുടെ സഹായം ഈ ദൗത്യത്തിനുണ്ട്.

റമദാൻ മാസം എല്ലാ വെള്ളി, ശനി ദിവസങ്ങളിൽ മരുഭൂമിയാത്ര, ലേബർ ക്യാമ്പുകൾ, റൂമുകളിൽ ജോലി നഷ്ടപെട്ട ജോലിക്ക് പോകാൻ പറ്റാത്ത അസുഖങ്ങൾ കാരണം ബുദ്ധിമുട്ടുന്നവർ തുടങ്ങിയവരെ കണ്ടെത്തി സഹായം എത്തിക്കുന്ന ദൗത്യമാണ് പി എം എഫ് നടത്തുന്നത് എന്ന് യാത്രയുടെ കൺവീനർ ബിനു കെ തോമസ് പറഞ്ഞു.
റമദാനിലെ രാത്രികളിൽ ദിവസവും തെരുവുകളിൽ അടക്കം ജോലിയിൽ ഏർപ്പെടുന്നവരെ കണ്ടെത്തി ഭക്ഷണ പൊതി, വസ്ത്രങ്ങൾ അടക്കം ഈ മാസം വിതരണം നടത്തുമെന്ന് റിയാദ് കോഡിനേറ്റർ ബഷീർ സാപ്റ്റ്കോ അറിയിച്ചു.
ബിസിനസ് രംഗത്തെ ജീവകാരുണ്യ പ്രവർത്തകൻ മുജിബ് റഹ്മാൻ പാലക്കാട് യാത്ര ഫ്ലാഗ് ഓഫ് ചെയ്‌തു. ചടങ്ങിൽ പ്രസിഡന്റ് സലിം വാലില്ലാപുഴ അധ്യക്ഷത വഹിച്ചു. യാത്രയുടെ കൺവീനർ ബിനു കെ തോമസ് സ്വാഗതം പറഞ്ഞു. പി എം എഫ് നാഷണൽ കോഡിനേറ്റർ സുരേഷ് ശങ്കർ ഉത്ഘാടനം ചെയ്തു. ദേശീയ ജനറൽ സെക്രട്ടറി ഷിബു ഉസ്മാൻ ആമുഖം പറഞ്ഞു.
ആദ്യയാത്രക്ക് ഭാരവാഹികളായ റസ്സൽ മഠത്തിപ്പറമ്പിൽ, ജലീൽ ആലപ്പുഴ, ജോൺസൺ മാർക്കോസ്, ഷാജഹാൻ ചാവക്കാട് ,ഷരീഖ് തൈക്കണ്ടി, നാസർ പൂവ്വാർ, ഖാൻ പത്തനംതിട്ട, കെ ജെ റഷീദ്, നൗഷാദ് യാഖൂബ്, നിസാം കായംകുളം, ശ്യാം വിളക്കുപാറ, രാധൻ പാലത്ത്, റഫീഖ് വെട്ടിയാർ, യാസിർ അലി, തൊമ്മിച്ചൻ സ്രാമ്പിക്കൽ, സഫീർ തലാപ്പിൽ, നിസാം, നഹാസ്, അൻഷാദ്, ഫൗസിയ നിസാം, ആൻഡ്രിയ ജോൺസൺ, രാധിക സുരേഷ്, സുനി ബഷീർ, ശൈലജ ഖാൻ, അജ്മൽ ഖാൻ, കല്യാണി സുരേഷ്, ഫിദ ഫാത്തിമ,ബിലാൽ നിസാം എന്നിവർ നേതൃത്വം നൽകി.