Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

പിഎംഫ് പൊന്നോണവും സൗദിയുടെ 95-ാമത് ദേശീയ ദിനാഘോഷവും സംഘടിപ്പിച്ചു


റിയാദ് : റിയാദിലെ ജീവകാരുണ്യ സാംസ്ക്കാരിക രംഗത്തെ സജീവ സാന്നിധ്യമായ പ്രവാസി മലയാളി ഫൗണ്ടേഷൻ റിയാദ് സെൻട്രൽ കമ്മിറ്റി സംഘടിപ്പിച്ച സൗദിയുടെ 95-ാമത് ദേശീയ ദിനാഘോഷവും  പിഎംഫ് പൊന്നോണവും ജനപങ്കാളിത്തം കൊണ്ടും കലാപരിപാടികളുടെ മികവും സംഘടനപാടവും കൊണ്ട് ഏറെ ശ്രദ്ധേയമായി. അൽ മദീന ഹൈപ്പർമാർക്കറ്റ് അസീസിയയിൽ  നടന്ന പരിപാടി പിഎംഫ് നാഷണൽ പ്രസിഡന്റ്  ഡോ. അബ്ദുൾനാസർ ഉത്‌ഘാടനം ചെയ്തു. പ്രസിഡന്റ് സലിം വാലില്ലാപ്പുഴ അധ്യക്ഷത വഹിച്ചു. പിഎംഫ് വൈസ് പ്രസിഡന്റ്  യാസിർ അലി ആമുഖ പ്രഭാഷണം നടത്തി.

സൗദി അറേബ്യയുടെ 95-ാമത് ദേശീയ ദിനാഘോഷം  മുതിർന്ന അംഗങ്ങളായ ജലീൽ ആലപ്പുഴ, തൊമ്മിച്ചൻ സ്രാമ്പിക്കൽ, വേണുഗോപാൽ കൊക്കോകോള എന്നിവർ ചേർന്ന് കേക്ക് മുറിച്ച് കൊണ്ട്  ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു. ഷരീഖ് തൈക്കണ്ടി, സുരേഷ് ശങ്കർ, ഷാജഹാൻ ചാവക്കാട്, ഷിബു ഉസ്മാൻ, ജോൺസൺ മാർക്കോസ്, ബിനോയ് കൊട്ടാരക്കര  എന്നിവർ ആശംസകൾ അർപ്പിച്ചുകൊണ്ട് സംസാരിച്ചു.

ഭാരവാഹികളും കലാകാരന്മാരുമായ അൽത്താഫ് കാലിക്കറ്റ്,  ജിബിൻ സമദ് കൊച്ചി, നസീർ തൈ ക്കണ്ടി, സിയാദ് വർക്കല, നാസർ മുക്കം എന്നിവർ നയിച്ച ഗാനമേളയും കലാപരിപാടികളും ചടങ്ങിന് മാറ്റ് കൂട്ടി. കൂടാതെ തൊമ്മിച്ചൻ, ബിനു കെ തോമസ് ടീമും സംഘടിപ്പിച്ച വഞ്ചിപ്പാട്ട് കാണികളുടെ ജനശ്രദ്ധ വളരെയധികം പിടിച്ചുപറ്റി.

കൂടാതെ, ഓണവും സൗദി ദേശീയദിനവും അടങ്ങിയ ചോദ്യങ്ങൾ ഉൾപ്പെടുത്തി രാജീവ് സാഹിബ് നടത്തിയ ക്വിസ് കോംപറ്റീഷനിൽ അദ്ദേഹം ചോദ്യങ്ങളിൽ നിന്ന് തന്നെ ഉത്തരങ്ങൾ നൽകികൊണ്ട് അതിനനുബന്ധമായി തുടർ ചോദ്യങ്ങൾ ചോദിച്ച് അവതരിപ്പിച്ചത് കാണികൾക്ക് ഒരുപാട് അറിവുകൾ പകർന്നു കൊടുക്കാൻ സാധിച്ചു.

ഭാരവാഹികളായ റസ്സൽ മഠത്തിപ്പറമ്പിൽ, റഫീഖ് ഷറഫുദീൻ, ബഷീർ സാപ്റ്റ്കോ, ശ്യാം വിളക്കുപാറ, കെ ജെ റഷീദ്, ബിജിത് കേശവൻ, മുഹമ്മദ് ഖാൻ, അലി എ കെ റ്റി,  റഷീദ് കായംകുളം,  നൗഷാദ് യാഖൂബ്, രാധാകൃഷ്ണൻ പാലത്ത്, സുരേന്ദ്രബാബു, സുറാബ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. പ്രോഗ്രാം കൺവീനറും അവതാരകനുമായ അലക്സ് കൊട്ടാരക്കര സ്വാഗതവും ട്രഷറർ നിസാം കായംകുളം നന്ദിയും പറഞ്ഞു


Read Previous

കല്ലുമ്മൽ എഫ്.സി. അക്കാദമി ഫുട്ബോൾ മേള : ഫോകോ സോക്കർ ദമ്മാം ചാമ്പ്യന്മാർ

Read Next

കോട്ടയം ജില്ലാ പ്രവാസി അസോസിയേഷൻ ഓണാഘോഷം

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »