പെരുന്നാൾ വസ്ത്രങ്ങൾ വിതരണം ചെയ്ത് പി എം എഫ്


റിയാദ് : പെരുന്നാൾ വസ്ത്രങ്ങൾ വിതരണം ചെയ്ത് പ്രവാസി മലയാളി ഫൗണ്ടെഷൻ പ്രവർത്തകർ മാതൃകയാകുന്നു. സ്വകാര്യ കമ്പനിയും പി എം എഫ് ഉം ചേർന്നാണ് റിയാദിലെ മലാസ്, ബത്ത, നസീം, ശിഫ, അസിസിയ ഭാഗങ്ങളിലെ തുച്ഛ വേതന ക്കാരായ തൊഴിലാളികളെ കണ്ടെത്തി വിതരണം ചെയ്തത്. ജീൻസ് പാന്റ്സ്, ഷർട്ടുകൾ, പാന്റ്റുകൾ, ടി ഷർട്ടുകൾ, സ്പോർട്സ് പാന്റ്റുകൾ അടക്കം വിവിധ അളവുകൾ ചോദിച്ചറിഞ്ഞാണ് നൽകിയത്.

മരുഭൂമിയിലെ ഒറ്റപെട്ട പ്രവാസങ്ങൾക്ക്പലവ്യഞ്ജനങ്ങൾ അടങ്ങുന്ന റമദാൻ കിറ്റ് വിതരണം റമദാൻ അവസാന ദിവസം ഖർജ്ജിലെ പി എം എഫ് സെൻട്രൽ കമ്മിറ്റി വഴി നൽകി ഈ വർഷത്തെ കിറ്റ് വിതരണം അവസാനിക്കുമെങ്കിലും ആരെന്കിലും ജോലി നഷ്ടപ്പെട്ടോ അല്ലാതയോ ബുദ്ധിമുട്ടുകളിൽ ആണെന്ന് അറിയിച്ചാൽ അവിടേക്ക് വേണ്ട സഹായങ്ങൾ ചെയ്യാൻ പി എം എഫ് പ്രവർത്തകർ ഏത് സമയത്തും സജ്ജമാണെന്ന് നാഷണൽ കമ്മിറ്റി പ്രസിഡന്റ് ഡോക്ടർ അബ്ദുൽ നാസർ പറഞ്ഞു.

വസ്ത്ര വിതരണത്തിന് ഭാരവഹികളായ സുരേഷ് ശങ്കർ, ഷിബു ഉസ്മാൻ, ബിനു കെ തോമസ്, ബഷീർ കോട്ടയം,ജോൺസൺ മാർക്കൊസ്,ഷാജഹാൻ ചാവക്കാട്, റസൽ മഠത്തി പറമ്പിൽ,സലിം വലിലാപ്പുഴ,പ്രെഡിൻ,അലക്സ് സിയാദ് തിരുവനന്തപുരം, യാസിർ അലി, അലി എ കെ റ്റി എന്നിവർ റിയാദിന്റെ വിവിധയിടങ്ങളിൽ നേതൃത്വം നൽകി.


Read Previous

ഗൾഫ് രാജ്യങ്ങളിൽ ഇന്ന് ചെറിയ പെരുന്നാൾ; ഒമാനിൽ പെരുന്നാൾ നാളെ

Read Next

കേളി അസീസിയ, ഉമ്മുൽ ഹമാം ഏരിയകൾ ജനകീയ ഇഫ്താർ സംഘടിപ്പിച്ചു

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »