ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
റിയാദ്: പ്രവാസി മലയാളി ഫൗണ്ടേഷൻ റിയാദ് സെൻട്രൽ കമ്മറ്റിയുടെ ആഭിമുഖ്യ ത്തിൽ സൗദി അറേബ്യയുടെ 93 മത് ദേശീയ ദിനാഘോഷവും ഓണാഘോഷ പരിപാടികളും സംഘടിപ്പിച്ചു. റിയാദിലെ വിവിധ സംഘടന പ്രതിനിധികളടക്കം നുറുക്കണക്കിനാളുകൾ പരിപാടിയിൽ സംബന്ധിച്ചു.

വിഭവസമൃദ്ധമായ ഓണസദ്യക്ക് ശേഷം നടന്ന സാംസ്കാരിക സമ്മേളനം സ്റ്റാർ പ്രിൻ്റിങ്ങ് പ്രസ്സ് എം.ഡിയും കോട്ടയം പ്രവാസി അസോസിയേഷൻ ചെയർമാനുമായ ഡേവിഡ് ലൂക്ക് ഉദ്ഘാടനം ചെയ്തു. മോട്ടിവേഷൻ സ്പീക്കർ സുഷമ ഷാൻ ഓണസന്ദേശം നൽകി കൊണ്ട് സംസാരിച്ചു. മലയാള സിനിമ പിന്നണി ഗായകൻ നസീർ മിന്നലെ മുഖ്യാതിഥി യായിരുന്നു.
മോട്ടിവേഷൻ സ്പീക്കർ സുഷമ ഷാൻ ഓണസന്ദേശം നൽകി , മലയാള സിനിമ പിന്നണി ഗായകൻ നസീർ മിന്നലെ മുഖ്യാതിഥിയായി പങ്കെടുത്തു.
പ്രവാസി മലയാളി ഫൗണ്ടേഷൻ റിയാദ് സെൻട്രൽ കമ്മറ്റി പ്രസിഡൻറ് ഷാജഹാൻ ചാവക്കാടിൻ്റെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ നാഷണൽ കമ്മറ്റി പ്രസിഡൻ്റ് ഡോ. അബ്ദുൾ നാസർ, സുലൈമാൻ വിഴിഞ്ഞം, സജീവ്, സൈഫ് കൂട്ടുങ്കൽ, അജേഷ് ഓല കെട്ടി, ജലീൽ ആലപ്പുഴ, സുരേഷ് ശങ്കർ, ജോൺസൺ മാർക്കോസ്, ഷിബു ഉസ്മാൻ, ബഷീർ കോട്ടയം, മുജീബ് കായംകുളം, റിയാസ് വണ്ടൂർ, ബിനു തോമസ്, ബോണി ജോയ്, നിഖില സമീർ, റഷീദ് കായംകുളം, ആരിഫ് ചാവക്കാട്, സലിം അർത്തിയിൽ, യൂനുസ് ചാവക്കാട് തുടങ്ങിയവർ സംസാരിച്ചു.

ഇന്ത്യൻ എംബസി പ്രതിനിധി പുഷ്പരാജ്, ശിഹാബ് കോട്ടുകാട്, നിഹാസ് പാനൂർ, നിഷാദ് തിരുവനന്തപുരം, ഖാൻ പത്തനാപുരം, നൗഷാദ് ചിറ്റാർ, നബീൽ ഇംപെക്സ് എന്നിവർ സന്നിഹിതരായിരുന്നു.
തുടർന്ന് നടന്ന കലാകായിക മത്സരങ്ങൾക്ക് സലിം വാലില്ലാപ്പുഴ, നിസാം കായംകുളം, സുരേന്ദ്ര ബാബു, സിയാദ് വർക്കല, സഫീർ തലാപ്പിൽ, നാസർ പൂവാർ, രാധൻ പാലത്ത്, റഫീഖ് വെട്ടിയാർ, നസീർ തൈക്കണ്ടി, സമീർ റോയ്‌ബാക്, കെ.ജെ. റഷീദ്, ശ്യാം വിളക്കുപാറ, നൗഷാദ് യാഖൂബ്, ജെറിൻ, ഷമീർ കല്ലിങ്ങൽ തുടങ്ങിയവർ നേതൃത്വം നൽകി.
പ്രവാസി മലയാളി ഫൗണ്ടേഷൻ റിയാദ് സെൻട്രൽ കമ്മറ്റി സെക്രട്ടറി റസ്സൽ മഠത്തി പറമ്പിൽ സ്വാഗതവും ട്രഷറർ പ്രെഡിൻ അലക്സ് നന്ദിയും പറഞ്ഞു.
