ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക് അധികാരമില്ല, ചെയര്‍മാന് കത്തയച്ച് മഹുവ
ഇന്നെൻ്റെ നാടിൻ പിറന്നാള്..
അറുപത്തി ഏഴാം പിറന്നാള്….
നെല്ലു വിളയുന്ന വയലുമുണ്ട്
നാളികേരത്തിൻ്റെ തോപ്പുമുണ്ട് ….
പച്ചക്കറിയും പഴവർഗ്ഗങ്ങളെല്ലാം വിളയിക്കാൻ പറ്റിയ മണ്ണാണ്….
ആ വിളയിക്കാൻ പറ്റിയ മണ്ണാണ്….
കായലും കടലും നദികൾ പുഴകളും എല്ലാം നിറഞ്ഞൊരു നാടാണ്…..
കായലും കടലും നദികൾ പുഴകളും മൽസ്യസമ്പത്താലും സമ്പന്നമാണ്….
തേയിലയും കാപ്പിയും സുഗന്ധദ്രവ്യങ്ങളും
വിദേശ നാണ്യവും നേടിത്തരും……
വിദേശരാജ്യത്തെ പൗരന്മാർക്കേവർക്കും
നമ്മുടെ നാടിനെ ഇഷ്ടമാണ്…
ഈ “ദൈവത്തിൻ നാടിനെ” ഇഷ്ടമാണ്……
സംസ്കാര സമ്പന്ന നാടാണ്….
മത സൗഹാർദ്ദത്തിൻ നാടാണ്…..
പ്രതിസന്ധി ഘട്ടത്തിൽ പാലം വലിക്കാതെ തോളോട് ചേർന്നൊരു നാടാണ്…..
ആധികൾ വ്യാധികൾ ഒക്കെ വരുമ്പോഴും സാന്ത്വനം നൽകുന്ന നാടാണ്……
ഒന്നായി നമ്മൾക്ക് ചേർന്ന് നിൽക്കാം….
ഒരുമയായ് എന്നും കഴിഞ്ഞ് കൂടാം……
ഇന്നെൻ്റെ നാടിൻ പിറന്നാള്……
അറുപത്തി ഏഴാം പിറന്നാള്……