ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക് അധികാരമില്ല, ചെയര്‍മാന് കത്തയച്ച് മഹുവ
കുരുക്ഷേത്ര യുദ്ധക്കളത്തിൽ നിരന്നിടും,
യുദ്ധ പ്രഗത്ഭരെ നോക്കിടാതെ,
പാഞ്ഞീടുന്നതാ വളരെ തിടുക്കമായ്
കുഞ്ഞനുറുമ്പു കുടുംബത്തോടെ,
കുട്ടികൾ കൂടെയുണ്ടെന്നുറപ്പാക്കീട്ടു
കുഞ്ഞനുറുമ്പിതാ പാഞ്ഞിടുന്നു..
വലിയ പെരുമ്പറ നാദമതുകേട്ടു
ഞെട്ടിതെറിച്ചു കൊണ്ടോടിടുന്നു.
തേരുകൾ നീങ്ങിടും പന്ഥാവിൽ നിന്ന –
ങ്ങൊഴിഞ്ഞു മാറിക്കൊണ്ടു പാഞ്ഞിടുന്നു..
ആയുധങ്ങൾ തട്ടിയങ്ങുമിങ്ങും
തെറിച്ച കബന്ധങ്ങൾ നോക്കിടാതെ,
കുഞ്ഞനുറുമ്പു കുടുംബവുമായിതാ ജീവനും കൊണ്ടങ്ങു പാഞ്ഞിടുന്നു..
നിണച്ചാലു കണ്ടിട്ടു പുഴ കടന്നീടുവാണെന്നു കോപ്പും താപ്പും കൂട്ടിടുന്നു.. ഇത്തിരിപ്പോന്നൊരു ജൻമ്മമതെങ്കിലും നീണ്ടു നിൽക്കാനായ് കൊതിച്ചിടുന്നു,