കവിത ‘ മുറിവ്’ മഞ്ജുള ശിവദാസ്‌


ഇണങ്ങാത്ത വരിയിൽനിന്നൂരി-
ത്തെറിച്ച വാക്കേറ്റു മുറിഞ്ഞതാണത്രേ!
ആത്മാഭിമാനക്ഷതം തീർത്ത വിങ്ങലൊരു-
ചിതയായ് പുകഞ്ഞു കത്തുന്നു..

സത്യങ്ങൾ തേടാത്ത വേട്ടനായ്ക്കൾക്കവൾ
ഇരയായെറിഞ്ഞിട്ടതായിരുന്നു..
പിടിപാടു കളരിയ്ക്കകത്തൊതുങ്ങാത്തവർ-
ക്കപമൃത്യു പുതുമയല്ലിവിടെ..

നെറികെട്ട രാഷ്ട്രീയ ധാർഷ്ട്യം തിളയ്ക്കു-
മ്പൊഴതിൽ വെന്തൊടുങ്ങുന്നു നീതി..
ഇവിടെത്ര കാലമിനിയും കടന്നാലും-
നീതിയുടെ തട്ടിലാ ചരിവുകാണാം.

വിതയ്ക്കാത്തവർ കൊയ്തെടുക്കും,
വിധിയതിന്നോമനപ്പേരും..
അനവധ്യമേഖലയിലവർ തഴയ്ക്കും,
കാലമഴുകാൻ വിധിച്ചവർ വളങ്ങളാകും


Read Previous

അറബ് ഫാഷന്റെ ഹബായി സൗദി; റിയാദ് ഫാഷൻ വീക്ക്; മൂന്ന് വേദികളിൽ നാല് ദിവസം, ലോകം ഇന്നുവരെ കാണാത്ത തരത്തിലുള്ള വസ്ത്രങ്ങളാണ് റിയാദ് ഫാഷൻ വീക്കിൽ അവതരിപ്പിച്ചിരിക്കുന്നത്.

Read Next

രജിസ്‌ട്രേഷന്‍, പോക്കുവരവ് തുടങ്ങി ഭുമി സംബന്ധമായ സേവനങ്ങളെല്ലാം ഒരു കുടക്കീഴില്‍; എന്റെ ഭൂമി’ പോര്‍ട്ടല്‍ ഇന്നുമുതല്‍

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »