കവിത “തണൽ” സുമിത വിനോദ്


പാരിജാതവല്ലിയിൽ
പവിഴ മലരു പോലവേ
ചന്തമാർന്ന മിഴികളാൽ
ചന്ദന ഗന്ധവുമായ്‌
തുളസിക്കതിർ നൈർമല്യമോടെ

സ്നേഹമയമായ്‌
രാഗസുധയായ്‌
കുഞ്ഞിളകാറ്റയായ്
എന്നിലേക്ക്‌
ഓടിവന്നതെന്തിനു നീ

വാർമുകിലായി
മുകിലിൻ വർണ്ണമായ്
മഴയിൽ ചെറു ചൂടായി
വെയിലിൽ തണലായി
എന്തിനായി വന്നണഞ്ഞു ചാരെ നീ

പോയിടല്ലേ. മറഞ്ഞിടല്ലേ
സ്വർഗ്ഗവസന്തമേ
പുണ്യജന്മമേ നീ…


Read Previous

റിയാദിൽ സ്നേഹ സംഗമായി കണ്ണൂർ ജില്ലാ കെഎംസിസി ഇഫ്താർ

Read Next

ചാരിറ്റി ഓഫ് പ്രവാസി മലയാളി -ലുലു റിയാദ് റമദാന്‍ ഭഷ്യധാന്യ കിറ്റ് വിതരണം

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »