പ്രത്യാശയുടെ കണിക്കൊന്ന പൂക്കളുമായി വിഷുഫലം 2021


ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും കണിക്കൊന്ന പൂക്കളുമായി 1196 മേടം (2021 ഏപ്രിൽ 14) വിഷുവന്നണയുന്നു. കഴിഞ്ഞു പോയ വർഷം വളരെയും കഷ്ടതകളും,വിഷമതകളും നിറഞ്ഞ ദിനരാത്രങ്ങൾ. ഇനി പ്രത്യാശയുടെ കണിക്കൊന്ന പൂക്കളുമായി ഇതാ ഒരു മേട പുലരി കൂടി.

(1196) മേടം മുതൽ (1197) മീനം വരെയുള്ള വിഷുഫലം

1, അശ്വതി– പൊതുവെ നല്ല ഫലങ്ങൾ ഉണ്ടാവുന്ന കാലഘട്ടമാണ് അശ്വതിക്കാർക്ക് അനുകൂലമായ ധനസ്ഥിതിയും , കർമ്മരംഗത്ത് പുരോഗതി , മംഗളകർമ്മങ്ങൾ , മാനസികമായ ഉണർവ്വ്, കലാസാഹിത്യ പ്രവർത്തകർക്ക് സാമ്പത്തിക നേട്ടം. വസ്തു , വാഹനലാഭം , വ്യവഹാര വിജയം എന്നിവയും എന്നാൽ തന്നെ ചില സന്ദർഭങ്ങളിൽ കുടുംബ കലഹം , പുതിയ കൂട്ടുകെട്ടിൽ നിന്നും അത്ര സുഖകരമല്ലാത്ത അനുഭവങ്ങൾ എന്നിവയും വിദേശത്തെയ്ക്കും പോവാൻ ഉത്തമ സമയം ആണ്.

2, ഭരണി – വിദ്യാഭ്യാസ പുരോഗതി , ജനസമ്മതി, ആരോഗ്യപ്രശ്‌നങ്ങൾ കുറഞ്ഞു വരുന്ന സമയമാണ്. സന്താനങ്ങൾക്ക് ഉചിതമായ വിഷയങ്ങളിൽ ഉപരിപഠനം . സർക്കാരിൽ നിന്നും പല ആനുകൂ ല്യങ്ങൾ, മൽത്സര പരീക്ഷകളിൽ വിജയം ഊഹകച്ചവടങ്ങളിൽ നിന്നും അമിത ലാഭം. ഉത്സാഹശീലം. ബഹുജനസമ്മതി,കാർഷികവൃദ്ധി ശ്രേയസ് എന്നിവ, വിവാഹം തടസ്സപ്പെട്ടുകിടക്കുന്നവർക്ക് അനുകൂല സമയം, ഭൂമി ഇടപാടുകളിൽ പൂർണവിജയം എന്നിവ കാണുന്നു . അനാവശ്യമായ ചിന്തകളിൽകൂടി മാനസികമായ പിരിമുറുക്കം എന്നിവ

3,കാർത്തിക – തടസ്സപ്പെട്ടുകിടക്കുന്ന പ്രവർത്തനങ്ങളും അനുകൂലമായി വരുന്ന സമയം . സന്തോഷകരമായ കുടുംബ ജീവിതം, കുടുംബങ്ങളിൽ നേരത്തെ ഉണ്ടായിരുന്ന പ്രതിസന്ധികൾക്ക് പരിഹാരം , സ്വജനവിരോധം കർമലബ്ധി. രോഗാവസ്ഥയിൽ നിന്നും, അപകടങ്ങളിൽ നിന്നും അത്ഭുതകരമായ മാറ്റങ്ങൾ ,തൊഴിൽ പരമായ നേട്ടങ്ങൾ, നടക്കാതെ പോയ പ്രേമബന്ധങ്ങൾ തിരികെ വരുന്ന സമയം ,സാമ്പത്തിക പുരോഗതി , എന്നാൽ തന്നെ അഗ്നി, ആയുധം വാഹനം എന്നിവ ഉപയോഗിക്കുമ്പോൾ സൂക്ഷിക്കുക.

4,രോഹിണി– നീണ്ടു നിന്ന എല്ലാവിധ കഷ്ടപ്പാടിൽ നിന്നും ആയാസകരമായ അവസ്‌ഥ, മെച്ചപ്പെട്ട ധനസ്ഥിതി , പുതിയ വീട് നിർമ്മാണങ്ങൾ പലഘട്ടത്തിലും തടസ്സങ്ങൾ നേരിടാം എങ്കിലും അതിനെ മറികടക്കാൻ സാധിയ്ക്കും. പുതിയ ആഭരങ്ങൾ , വാഹനം എന്നിവയ്ക്ക് സാദ്ധ്യത. സന്താനകൾക്ക് വിദ്യാഭ്യാസ പുരോഗതി, പ്രശസ്‌തി എന്നിവ ഉണ്ടെങ്കിലും ശത്രുക്കളുടെ എണ്ണത്തിൽ വർദ്ധനവ് ,ആശുപത്രിവാസം, ദുരയാത്രകൾ, അനാവശ്യ ചിന്തകൾ മാനസികപിരിമുറുക്കം എന്നിവ.

5, മകയിരം– കർമ്മരംഗത്ത് അത്യാത്ഭു ത മാറ്റങ്ങൾ വരുന്ന സമയം . പഠിതാകൾക്ക് ഉപരിപഠനവും മത്സരപരീക്ഷകളിൽ ഉയർന്ന വിജയവും , ഗൃഹനിർമാണം വേഗത്തിൽ നടക്കും .കൃഷി രംഗം വിപുലപ്പെടുത്താൻ സാധിയ്ക്കും. കലാകാരന്മാർക്ക് നല്ല സമയം, രാഷ്‌ട്രീയക്കാർക്ക് പലവിധ ഭാരവാഹിത്വങ്ങൾ വികസന പ്രവർത്തന മേഖലകളിൽ മുന്നേറ്റം . കുടുംബത്തിൽ ഐശ്വര്യം , സാമ്പത്തിക ഉന്നമനം എന്നാൽ എല്ലാം ഉണ്ടെങ്കിലും ചെറുതായി രോഗപീഡകൾ ,ബന്ധുക്കളുടെ വേർപാട് എന്നിവ, വയറിന് എപ്പോഴും അസ്വസ്ഥതകൾ എടുത്ത് പറയപ്പെടുന്നതാണ്‌ . ദുരയാത്രകൾ അതിൽ കൂടിയുള്ള മനസന്തോഷം എന്നിവ

6, തിരുവാതിര – ഏറ്റെടുക്കുന്ന പ്രവർത്തികളിൽ അതിവിജയവും ,അത്യുന്നതപദവി, സാമ്പത്തിക നേട്ടം , വിചാരിക്കാത്ത മേഖലയിൽ നിന്നും ധനനേട്ടം , മേലാധികാരികളിൽ നിന്നും സഹപ്രവ ർത്തകരിൽ നിന്നും പ്രശംസ, സാഹിത്യചർച്ചകൾ, കുടുംബത്തിൽ ഐക്യം, ധനപരമായ മേഖലയിൽ നേട്ടങ്ങൾ എന്നാൽ ചില സമയങ്ങളിൽ രോഗപീഡകൾ , പ്രായമായവർക്ക് വാതപരമായ അസുഖങ്ങൾ , തിമിരം , നാൽക്കാലികളിൽ നിന്നും പീഡ എന്നിവ

7,പുണർതം – ഭൂമി ഇടപാടുകളിൽ നിന്ന് ലാഭം പ്രതീക്ഷിക്കാം , പഠിതാക്കൾ പഠനത്തിൽ വളരെ യധികം ശ്രദ്ധ കേന്ദ്രികരിക്കാനും അത്‌വഴി മികച്ച വിജയം കൈവരിക്കാനും സാധിയ്ക്കും , ഗൃഹത്തിൽ കലഹം നിലനിൽക്കുന്നതോടൊപ്പം ശത്രുപീഡ,രോഗാവസ്ഥ,അനാവശ്യ ചിലവ് മൂലം സാമ്പത്തിക ക്ലേശം സുഹൃത്തുക്കൾ വഴി പലവിധ ദുരിതങ്ങൾ സൂക്ഷിച്ചില്ലെങ്കിൽ കോടതി, അല്ലെങ്കിൽ തർക്കങ്ങൾ. സന്താനം മൂലം അനാവശ്യ ചിലവുകൾ എന്നാലും പലമേഖലയിൽ നിന്നും ധന ലാഭം എന്നിവ

8,പുയം – മനോവിഷമം മൂലം ഉണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങൾ എന്നിരുന്നാലും സാമ്പത്തിക മേഖലയിൽ നേട്ടവും , കോട്ടവും കാണുന്നു . സന്താനങ്ങൾ മൂലം പലമേഖലയിൽ നിന്നും പ്രശംസകൾ . ഉപരിപഠനത്തിനു പുറത്തേയ്ക്കു പോവാൻ സാധിക്കുക. കാർഷികാദായം, ബിസിനസ് രംഗത്തു അതീവ വളർച്ച , കിട്ടാതെ കിടക്കുന്ന സാമ്പത്തികങ്ങൾ കൈയിലേക്ക്‌ വരുന്ന സമയം കൂടിയാണ്. വളരെ അധികം ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടെങ്കിലും പലവിധ നേട്ടങ്ങളും കൈവരിക്കും , സന്താന ശ്രേയസ്സ് , വിദ്യാപുരോഗതി , വിദേശ വാസം , വാഹനം , ഗൃഹം എന്നിവ

9, ആയില്യം – പൊതുരംഗത്ത് പ്രവർത്തിക്കുന്നവർക്ക് വളരെയധികം നേട്ടം ചെയ്യുന്ന കാലഘട്ടവും, സാമ്പത്തിക വളർച്ചയും , വിദ്യാഭ്യാസ പുരോഗതിയും , വാഹനം , ഗൃഹലാഭം എന്നിവ ഉണ്ടെങ്കിലും ചില സമയത്ത് ഇഷ്ട ജനവിരോധം , ശത്രുപീഡ , രോഗദുരിതം പ്രായമായ ബന്ധുക്കളുടെ വേർപാട് എന്നാൽ തന്നെ സിനിമ മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് നല്ല കാലഘട്ടം കൂടിയാണ് . പ്രായമായവർക്ക് രക്തസമ്മർദം , മനക്ലേശം , അകാരണഭയം എന്നിവ എന്നാലും കൃഷിയിൽ നിന്നും വിവിധ മേഖലകളിൽ നിന്നും സാമ്പത്തിക നേട്ടം, മേലുദ്യോഗസ്ഥരുടെ പ്രശംസ എന്നിവ

10, മകം– ഈ നക്ഷത്രക്കാർ ഇന്നേ വരെ അനുഭവിച്ചുകൊണ്ടിരുന്ന പല പ്രതിസന്ധികളിൽ നിന്നും മോചനം. കുടുംബാന്തരീക്ഷം കലുഷിതമായവർക്ക് അതിൽ നിന്നുള്ള പ്രശ്നങ്ങൾക്ക് അനുകൂലവസ്ഥ . പലവിധ ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കൽ . ഇപ്പോൾ അനുഭവിച്ചു കൊണ്ടിരിക്കുന്ന രോഗങ്ങൾക്ക് ശമനം . സാമ്പത്തിക നേട്ടം ,നേതൃത്വപദവി, ഉന്നത സ്ഥാനലബ്ദി, പുണ്യപ്രവർത്തികൾമൂലം പ്രശംസ, കർമ്മരംഗം , വിദ്യാഭ്യാസരംഗം എന്നിവയിൽ ത്വരിതഗതിയിൽ വളർച്ച, നാൽക്കാലികളിൽനിന്നും സാമ്പത്തിക വളർച്ച, പ്രായമായവർക്ക് നേത്രരോഗം ,ഉദര രോഗം എന്നിവ.

11, പൂരം – കുടുംബത്തിൽ നില നിന്നിരുന്ന പല പ്രശ്നങ്ങൾക്കും ഒത്തു തീർപ്പ് , വസ്തു വിൽപനയിൽ നിന്നും വളരെയധികം ലാഭം , മുടങ്ങി കിടക്കുന്ന ഗൃഹങ്ങൾ പുനർനിർമാണം . പുതിയ കിണർ , വാഹനം എന്നിവയും സിനിമ , കായിക രംഗത്ത് വിപുലമായ രീതിയിൽ മാറ്റങ്ങൾ കാണപ്പെടുന്ന കാലഘട്ടമാണ്. എന്നിരുന്നാലും വിഷഭയം സൂക്ഷിക്കണം, രാത്രികാല സഞ്ചാരം , വാഹനം, അഗ്നി ,ഇലട്രിക് ഉപകരണങ്ങളിൽ നിന്നുള്ള അപകടങ്ങൾ എന്നിവയും സന്താനങ്ങൾ ജനിക്കാത്ത ദമ്പതിമർക് ചികിൽസയിലൂടെ പുരോഗതി ലഭിയ്ക്കുന്ന സമയം കൂടിയാണ്

12, ഉത്രം – സാമ്പത്തികാഭിവൃദ്ധിയും, ജോലി,വിദ്യാലാഭം എന്നിവയും ഉണ്ടെങ്കിലും പലപ്പോഴും എല്ലാ കാര്യങ്ങൾക്കും അതായത് കർമരംഗത്ത് പുരോഗതി ഉണ്ടെങ്കിലും ചില ഘട്ടത്തിൽ തടസ്സങ്ങൾ നേരിടാം , പ്രായമായ മാതാപിതാക്കൾക്ക് അരിഷ്ടാകാലവും കൂടിയാണ് , എന്നിരുന്നാലും പല മേഖലകളിൽ നിന്നും ധനപരമായ ആനുകൂല്യം , ബിസിനസ്കാർക്ക് മുടങ്ങിക്കിടക്കുന്ന പ്രോജ ക്റ്റുകൾ തുടങ്ങാൻ പറ്റുന്ന കാലവും കൂടിയാണ് .എന്നാലും വസ്തു സംബന്ധിച്ചുള്ള പല തർക്കങ്ങളും നിലനിന്നു പോവുന്ന സമയമാണ് , സന്താനക്ലേശങ്ങൾ എടുത്തുപറയത്തക്ക ഉള്ളതാണ് . കോടതി വ്യവഹാരങ്ങൾക്ക് വിധികൾ പ്രതീക്ഷിക്കാം , ദൂരദേശവാസം ഗുണകരം.

13, അത്തം – ഭൂമിയുള്ളവർക്ക് അതുവഴി വളരെയധികം ലാഭം പ്രതീക്ഷിക്കാം കച്ചവടം- ബിസിനസ്സ് എന്നിവയിൽ അധികനേട്ടം , വിഭവപൂർണമായ ഭക്ഷണം , ഇഷ്ടജന സൗഖ്യം , ചർമ്മരോഗങ്ങൾ , പലവിധ മാറ്റങ്ങൾ നടത്താൻ അനുകൂലസമയം. മുടങ്ങിപോയ വിവാഹങ്ങൾ ഈ സമയത്ത് നടത്താൻ സാധിയ്ക്കും , എന്നാലും പലപ്പോഴായി ദേഹാസ്വസ്ഥ്യം അനുഭവപ്പെടാം എങ്കിലും ആരോഗ്യപരമായി തീർത്തും മോശം കാലമല്ല എന്നുതന്നെ പറയാം . അകാരണഭയം മൂലം മാനസികാസ്വസ്ഥ്യം അനുഭവപ്പെടാം . വിദ്യാർത്ഥികൾക്ക് അനുകൂലസമയം , ഉന്നത വിജയം, ജോലി എന്നിവ

14, ചിത്തിര – തൊഴിൽ രംഗത്ത് ഉത്സാഹവും കൃത്യനിഷ്ഠയും പ്രകടമാകും , സാഹിത്യ പ്രവർത്തകർക്കും അഭിനയമേഖലയിൽ കഷ്ട്ടപ്പെടുന്നവർക്ക് പിടിച്ചു കയറാൻ അനുകൂല സമയം . അർഹതപ്പെട്ട അംഗീകാരം പല മേഖലകളിൽ നിന്നും ലഭിയ്ക്കും . വാക്കുകൾ സൂക്ഷിച്ചു ഉപയോഗിക്കുക . ശത്രുക്കളുടെ എണ്ണത്തിൽ വർദ്ധന എന്നിവയും . കുടുംബത്തിൽ ഐശ്വര്യവും സമാധാനവും എടുത്തു പറയത്തക്കവിധം ഉണ്ടായിരിക്കും . ഇഷ്ട ഭക്ഷണ സുഖം , തീർത്ഥാടനം , പുതിയ വസ്ത്രങ്ങൾ , ആഭരണങ്ങൾ എന്നിവയും ഉണ്ടെങ്കിൽ തന്നെ ചില സമയത്ത് എല്ലാത്തിനും തടസ്സവും കാണുന്നു

15, ചോതി – ഈ നക്ഷത്രക്കാർക്ക് ഈ അവസരത്തിൽ പുതിയ ജോലിയിൽ പ്രവേശിക്കുക , ജോലി ഉള്ളവർക്ക് ദൂരദേശങ്ങളിലേക്ക് മാറ്റം കിട്ടുക . തൊഴിൽ രംഗത്തു വളരെയധികം ശത്രുക്കൾ ഉണ്ടാവുക , ഗൃഹനിർമ്മാണത്തിൽ പുരോഗതി , വാഹനം , പുതിയ ആഭരണാധികൾ , ശാസ്ത്രരംഗത്തു പ്രവർത്തിക്കുന്നവർക്കും രാഷ്ട്രീയകാർക്കും ഉന്നത നേട്ടങ്ങൾ കൈവരിക്കുന്ന സമയം . ശ്രദ്ധകുറവ് മൂലം പലവിധ അപകടങ്ങൾ സംഭവിക്കാൻ സാദ്ധ്യത. മുടങ്ങിക്കിടക്കുന്ന ലോണുകൾ അടയ്‌ക്കാൻ പറ്റുമെങ്കിലും ചില്ലറ പ്രശ്നങ്ങൾ നേരിടേണ്ടിവരുന്ന കാലഘട്ടവും കൂടിയാണ്. കുടുംബത്തിൽ നേരത്തെ ഉള്ള ഐക്യത്തിന് ബലം ഇല്ലാതെ വരിക അത് മൂലം കുടുംബാഗങ്ങൾക്ക് അന്യോന്യം മാനസിക വിഷമങ്ങൾ സൃഷ്ടിക്കുക, എന്നാൽ തന്നെ വിദ്യാർത്ഥികൾക്ക് പഠനത്തിൽ പൂർണവിജയവും , അതിലൂടെ ഉപരിപഠന സാദ്ധ്യത കൂടുന്ന കാലഘട്ടം കൂടിയാണ് .സ്വന്തം പരിശ്രമത്തിൽ വളരെ എളുപ്പത്തിൽ പഠന മേഖലയിൽ തിളങ്ങുന്നതോടൊപ്പം തന്നെ ജോലി ലഭിയ്ക്കുവാനും വിദേശത്ത് ഉപരിപഠനത്തിനും സാദ്ധ്യത.

16, വിശാഖം -പൊതുവെ വിദ്യാർത്ഥികൾക്ക് വളരെ നല്ലകാലഘട്ടമാണ് . പലപ്പോഴും ഇന്റർവ്യു മുതലായ അഭിമുഖങ്ങളിൽ ഉന്നതവിജയവും . മെഡിക്കൽ രംഗത്ത് പ്രവർത്തിക്കുന്നവർക്ക് അനുകൂല സമയം .ചില സന്ദർഭങ്ങളിൽ മുൻകോപം മൂലം കുടുംബാന്തരീക്ഷം കലുഷിതമാവും . പണി തീരാതെ കിടക്കുന്ന ഗൃഹങ്ങൾ വേഗത്തിൽ മോടിപിടിപ്പിക്കാൻ കഴിയും . പുതുവസ്ത്രം , പുതിയ ആഭരണങ്ങൾ , വാഹനങ്ങൾ എന്നിവ നേടാൻ സാധിക്കുന്ന സമയം .സുഹൃത്തുക്കളെ അമിതമായി വിശ്വസിക്കരുത് . അഗ്നി , വാഹനം , എന്നിവ സൂക്ഷിച്ചു കൈകാര്യം ചെയ്യുക . ഭക്ഷ്യവിഷഭാധ ഏൽക്കാതെ സൂക്ഷിക്കുക .

17, അനിഴം – മംഗളകാര്യങ്ങളിൽ പങ്കെടുക്കും . ഇതുവരെ അലട്ടികൊണ്ടിരുന്ന സാമ്പത്തിക പ്രേശ്നങ്ങൾക്ക് പരിഹാരം വരികയും ലോൺ , ഭൂമി വിൽപന എന്നിവ തടസ്സമില്ലാത്ത രീതിയിൽ നടക്കുകയും നേത്രരോഗത്തിന് ശമനം എന്നിവയും എന്നാൽ പല ഘട്ടങ്ങളിൽ ആയി നടക്കാതെ ഇരുന്ന ഗൃഹ പൂർത്തികരണത്തിനുള്ള സമയം തന്നെയാണ്. കൃഷിയിൽ നിന്നും വളരെയധികം ആദായം പ്രതീക്ഷിക്കാം . ഉദ്യോഗാർത്ഥികൾക്ക് പുറത്തേക്ക് തൊഴിലിന് അവസരം , എന്നാൽ തന്നെ ആരുമായും സാമ്പത്തിക ഇടപാടുകൾ നടത്താതിരിക്കുന്നതാണ് നല്ലത് അതുവഴി പലതരം ദോഷങ്ങളിൽ കലാശിക്കും.

18, തൃക്കേട്ട -ആത്മവിശ്വാസത്തിൽ പല മേഖലകളിലും ഉന്നത വിജയം കണ്ടെത്താവുന്ന കാലഘട്ടം ആണ്. സ്വന്തം പരിശ്രമത്തിൽ സാമ്പത്തികഅഭിവൃദ്ധി എടുത്തു പറയേണ്ടതാണ്. സിനിമ, രാഷ്ട്രീയം, അദ്ധ്യാപനം, സാഹിത്യ പ്രവർത്തനം എന്നിവർക്ക് അവരുടെ മേഖലകളിൽ ശോഭിക്കാൻ കഴിയും, ശ്രദ്ധക്കുറവ് മൂലം പല അബദ്ധങ്ങളും ചെയ്യുമെങ്കിലും ദൈവാധിനത്താൽ അതിൽ നിന്നെല്ലാം കര കയറാൻ സാധിയ്ക്കും . പ്രമേഹം , രക്തസംമ്മർദ്ദം എന്നി രോഗങ്ങൾ ചില സന്ദർഭത്തിൽ കൂടുതലായി കാണാൻ സാധിയ്ക്കും. തസ്ക്കര ഭയം പലപ്പോഴായി അനുഭവപ്പെടാം . വിലപിടിപ്പുള്ള വസ്‌തുക്കൾ കളവു പോവുന്ന കാലഘട്ടമായി കാണുന്നു. എന്നാൽ അത് പിന്നീട് കിട്ടുന്നതായി കാണുന്നു .സന്താനങ്ങൾക്ക് രോഗം , മനോവ്യാകുലതകൾ , ഇഷ്ടജനവിരഹം , ഉദരസംബന്ധമായ അസുഖങ്ങൾ എന്നിവ.

19, മൂലം – കലാപരമായ രംഗത്ത് ഉള്ളവർക്ക് കഠിന പരിശ്രമത്താൽ ഉന്നതിയിലെത്താൻ സാധിയ്ക്കും , കാർഷിക മേഖലയിൽ ഉള്ളവർക്കും , വ്യാപാരികൾക്കും വളരെയധികം ധനനഷ്ടങ്ങൾ ഉണ്ടാവുന്ന കാലഘട്ടമാണ് . ബന്ധുജനാനുകൂല്യം , പ്രശസ്തി, സന്താന സൗഭാഗ്യം എന്നിവ ഉണ്ടാകും . ഉദ്യോഗരംഗത് സഹപ്രവർത്തകരുടെ എതിർപ്പുകൾ എന്നിരുന്നാലും കുടുംബത്തിൽ സമാധാനവും ഐക്യവും പ്രതീക്ഷിക്കാം . പഠിക്കുന്ന വിദ്യാർത്ഥികൾക്ക് പലതരം ആനുകൂല്യങ്ങൾ , വിദേശ പഠനം . എന്നിവയും കുടുംബത്തിൽ പ്രായമായവർക്കും ,കിടപ്പ് രോഗികൾക്കും സമയം തീരെ നല്ലതല്ല . അഗ്നി, ആയുധം, വാഹനം എന്നിവയും വീഴ്ചയും സൂക്ഷിക്കുക .

20, പൂരാടം – കുറെ നാളുകളായി നിലനിന്നിരുന്ന സാമ്പത്തിക പ്രതിസന്ധികൾക്കും പരിഹാരം കാണുന്ന കാലമാണ് . ഗൃഹത്തിൽ മംഗള കർമ്മങ്ങൾ നടക്കുന്ന സമയം . ഗൃഹനിർമ്മാണം വസ്തുക്കളുടെ വിൽപനയിൽ വൻനേട്ടം . സ്വന്തം കഴിവുകൾ അംഗീകരികുന്ന സമയം . പൂർവിക സ്വത്തുക്കൾ കൈവശം വന്ന് ചേരും . സഹോദരങ്ങൾ തമ്മിൽ ഐക്യകുറവ് ഈ സമയം എടുത്തു പറയത്തക്കതാണ്‌ . പ്രേമബന്ധങ്ങൾ മൂലം നിരാശ , ഡിപ്രഷൻ എന്നിവ. നാൽകാലികൾ മൂലവും , കൃഷിമൂലം വളരെ നല്ല ധനസ്ഥിതി കാണുന്നു . ശിരോ രോഗം മൂലം ആശുപത്രിവാസം എന്നിവ.

21, ഉത്രാടം – ഇപ്പോൾ അലട്ടികൊണ്ടിരുന്ന പല പ്രശ്നങ്ങൾക്കും പരിഹാരം കാണുന്ന സമയം . ഗൃഹത്തിൽ മംഗള കർമ്മങ്ങൾ നടക്കാൻ സാദ്ധ്യത. സ്വന്തമായ കഴിവുകൾ ഇതുവരെ അംഗീകരിക്കപ്പെടാത്തവ അംഗീകരിക്കുന്ന സമയം . ദൂരയാത്ര ഗുണകരം . മുടങ്ങിക്കിടക്കുന്ന ലോണുകൾ , ചിട്ടികൾ എന്നിവ വളരെ ഭംഗിയായി അടയ്‌ക്കാൻ സാധിയ്ക്കും എന്നാൽ തന്നെ മനോവിഷമം മൂലം ശാരീരിക പ്രശ്‌നങ്ങൾ ഉണ്ടാവാൻ സാധ്യത. രാത്രി സഞ്ചാരം ഒഴിവാക്കുക. ദൈവാധിനം മൂലം പല അപകടത്തിൽ നിന്നും രക്ഷപെടും . തീർഥാടനം നല്ലതാണ്.

22, തിരുവോണം – ഇതുവരെ പൂർത്തികരിക്കുവാൻ കഴിയാത്ത പല കാര്യങ്ങളും അത്മവിശ്വാസത്തോടെ പ്രവർത്തിച്ചു വിജയം കൈവരിക്കാൻ സാധിയ്ക്കും . പഠിതാക്കൾക്ക് പഠനരംഗത്ത് തടസ്സങ്ങൾ ഉണ്ടെങ്കിലും പരീക്ഷകളിൽ വിജയം, തുടർപഠനസാധ്യത എന്നിവ . കലാരംഗത്ത് പ്രവർത്തിക്കുന്നവർക്ക് വളരെയധികം നേട്ടങ്ങൾ , അംഗീകാരങ്ങൾ എന്നിവ . പല സന്ദർഭങ്ങളിലും സാമ്പത്തിക ബുദ്ധിമുട്ടുകൾ വരും . അതിലൂടെ ഉള്ള മനപ്രയാസം. കർമ്മരംഗത്തു പലരീതിയിൽ ശത്രുക്കളുടെ മോശം പെരുമാറ്റം . ജോലിയിൽ ശ്രദ്ധക്കുറവ് . ഭക്ഷണസംബന്ധമായ വിഷയങ്ങളിൽ നെഞ്ച് എരിച്ചിൽ , വയറിനസുഖം എന്നിവ അപകടങ്ങളിൽ പെടാതെ വളരെയധികം സൂക്ഷിക്കേണ്ട കാലഘട്ടമാണ്.

23, അവിട്ടം – ഉയർന്ന പദവിയിൽ ഏതൊരു കാര്യത്തിൽ ഇടപ്പെട്ടാലും വിജയം കൈവരിക്കും. നിരാശജനകമായ കാര്യങ്ങൾ ഉണ്ടാകുമെങ്കിലും കുടുംബ ഭദ്രതയും കോട്ടം തട്ടുകയില്ല . തസ്ക്കരൻ മാരുടെ ശല്യങ്ങൾ കുടുംബത്തിൽ അലോരസത സൃഷ്ടിക്കാം . എന്നാലും പല കാര്യങ്ങളിലും ഭാഗ്യാനുഭവങ്ങൾ വന്ന് ചേരും . സന്താനങ്ങൾ ത്വക്ക് രോഗങ്ങൾ വിശപ്പില്ലായ്മ എന്നിവ മൂലം ആശുപത്രിവാസം നടക്കാൻ സാദ്ധ്യത. കഴിഞ്ഞു പോയ വർഷത്തെക്കാൾ കൃഷിലാഭം പ്രതീക്ഷിക്കാം . കുടുംബത്തിൽ ബന്ധുക്കൾ തമ്മിൽ സ്വത്ത് തർക്കങ്ങൾ നേരായ മാർഗ്ഗത്തിലൂടെ അല്ലാതെയുള്ള പ്രവർത്തികൾ എന്നിവ .

24, ചതയം – ആത്മവിശ്വാസത്തിലൂടെ പല പ്രവർത്തികളിളും വിജയം കൈവരിക്കും . ഗൃഹലാഭം സാഹിത്യത്തിലൂടെ പ്രശംസ അംഗീകാരം . സ്വീകരണ ചടങ്ങുകളിൽ പ്രഥമസ്ഥാനം വഹിക്കാനുള്ള അവസരം . സ്വന്തം വാഹനം , പുതിയ വസ്ത്രങ്ങൾ സാമ്പത്തികാഭിവൃദ്ധി , ഉദ്യോഗാർത്ഥികൾക്ക് സ്ഥാനകയറ്റം , തീർത്ഥാടനം , കുടുംബമായ വിദേശവാസത്തിന് പോവാൻ സാധിയ്ക്കുന്ന സമയം . വെറുതെ അനാവശ്യകാര്യങ്ങളെക്കുറിച്ച് ചിന്തിച്ച് ഉത്ക്കണ്ഠപെട്ട് നിരാശ , മൈഗ്രേൻ എന്നിവ.

25, പൂരുരുട്ടാതി – വിദ്യാർത്ഥികൾക്ക് അർഹതപ്പെട്ട അംഗീകാരം കിട്ടുന്ന സമയം . കാർഷിക മേഖല വളരെയധികം വിപുലപ്പെടുത്താൻ പറ്റുന്ന സമയം . പുഷ്‌പാലങ്കാര മത്സരങ്ങളിൽ വിജയം. അത് പോലെ ജോലി സംബന്ധിച്ച് പല മത്സര പരീക്ഷകളിലും ഉയർന്ന വിജയം . മാതാപിതാക്കൾക്ക് പലവിധ അരിഷ്ടകൾ ആശുപത്രിവാസം . സാമ്പത്തിക ഞെരുക്കത്തിൽ സ്ഥാവര ജംഗമവസ്തുക്കൾ വിൽക്കപ്പെടുവാൻ സാധ്യത , വീട്ടിൽ സമാധാനകുറവ് , കലഹത്തിലൂടെ ദമ്പതിമാർ മാറിനിൽക്കുക . വിനോദയാത്രയിൽ ചില അപകടങ്ങൾ ജോലിസ്ഥലത്ത് അനാവശ്യതർക്കങ്ങൾ , മോശം കൂട്ടുകെട്ടിലൂടെ പലവിധ പ്രശ്നങ്ങൾ,കേസ് മുതലായവ.

26, ഉത്രട്ടാതി – രാഷ്ട്രീയക്കാർക്ക് വളരെയധികം മാനസിക സമ്മർദ്ദം അനുഭവിക്കാൻ ഇടവരും. സഹോദരഗുണങ്ങൾ കൂടിയ സമയം . ഇഷ്ടഭോജന സുഖം, കർമ്മ രംഗത്ത് സ്ഥാനക്കയറ്റം , വീടിന്റെ അറ്റകുറ്റപ്പണികൾക്ക് തടസ്സം വരാതെ നോക്കണം , തൊഴിൽ രംഗത്ത് വളരെയധികം ഗുണം ചെയ്യുന്ന സമയം , ഇഷ്ടപ്പെട്ട വാഹനം , ആഭരണങ്ങൾ , വസ്ത്രങ്ങൾ കിട്ടുന്ന സമയം . ചീത്ത കൂട്ടുകെട്ടിൽ നിന്നും പലവിധ ദുരിതങ്ങൾ അനുഭവപ്പെടും . വിദേശത്ത് ഉപരിപഠനസാദ്ധ്യത . തർക്കങ്ങളിൽപ്പെട്ട ഭൂമികൾ കൈവശം വരുന്ന സമയം . കുടുംബത്തിൽ ഐക്യം, സാമ്പത്തികഭിവൃദ്ധി എന്നിവ

27, രേവതി – ദാമ്പത്യജീവിതം ഐശ്വര്യപൂർണ്ണം. ശാസ്ത്രമേഖലയിലും .സാഹിത്യ മേഖലയിലും പ്രവർത്തിക്കുന്നവർക്ക് അർഹതയ്ക്ക് അംഗീകാരം . കോടതിസംബന്ധ വിഷയങ്ങളിൽ വിധി അനുകൂലം .മാനസിക സംഘർഷം മൂലം , ഉറക്കക്കുറവ് വിശപ്പില്ലായ്മ . നാൽകാലികളുടെ വർദ്ധനവ് മൂലം ലാഭങ്ങൾ ,കാർഷിക മേഖലയിൽ പുത്തൻ ഉണർവ് എന്നാലും ചില സമയങ്ങളിൽ കുടുംബത്തിൽ പലവിധ തർക്കങ്ങളും അതിന്റെ പേരിൽ പലവിധ അനർത്ഥങ്ങൾ സന്താനങ്ങൾക്ക് ഉയർന്ന വിജയം . വസ്ത്രവ്യാപാരരംഗങ്ങളിൽപ്പെട്ടവർക്ക്j സാമ്പത്തിക അഭിവൃദ്ധി , പഠിതാക്കൾ ഉപരിപഠനത്തിനുവേണ്ടി വിദേശ യാത്ര .

Astrologer
മീന പണിക്കര്‍
വെറ്റില ജ്യോതിഷം
നാരായണജ്യോതിഷാലയം
9383466720


Read Previous

ഔഷധങ്ങളുടെ കലവറ വീട്ടുവളപ്പിലൊരു കാന്താരി.

Read Next

തനിക്കല്ലേ എന്നോടെന്തോ പറയാനുള്ളത്…കഥ “ക്ഷണക്കത്ത്”

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »