തെലങ്കാനയില്‍ പൊലീസ് – മാവോയിസ്‌റ്റ് ഏറ്റുമുട്ടല്‍; ആറ് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു, മരിച്ചവരിൽ പ്രമുഖ നേതാവും


ഭദ്രാദ്രി കോതഗുഡം : തെലങ്കാനയില്‍ പൊലീസും മാവോയിസ്‌റ്റുകളും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ആറ് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു. കാരകഗുഡം മണ്ഡലം രഘുനാഥ പാലത്തിന് സമീപമുള്ള വന മേഖലയിലാണ് വെടിവയ്‌പ്പുണ്ടായത്. മാവോയിസ്റ്റ് ബാധിത മേഖലയിൽ പൊലീസ് നടത്തിയ തെരച്ചിലിനിടെയാണ് സംഭവം.

തെലങ്കാനയിൽ നിന്നുള്ള ഒരു ഉന്നത മാവോയിസ്റ്റ് നേതാവും കൊല്ലപ്പെട്ടവരിൽ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് വിവരം. എന്നാല്‍ ഇത് സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. തെരച്ചിലിനായി അധിക സേനയെ വിന്യസിച്ചിട്ടുണ്ട്. പ്രദേശത്ത് സുരക്ഷ വർധിപ്പിച്ചു.


Read Previous

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്; വനിതാ ജഡ്‌ജി അടങ്ങുന്ന പ്രത്യേക ബെഞ്ച് രൂപീകരിച്ച് ഹൈക്കോടതി

Read Next

വെള്ളാർമലയിലെ കുട്ടികൾക്ക് ഉയിരാണ് ഉണ്ണി മാഷ്; ഉരുളെടുക്കാത്ത സ്നേഹം, ശിഷ്യൻമാരില്ലാതെ ഈ അധ്യാപക ദിനം

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »