കാസർകോട്: മൂന്നാഴ്ച മുമ്പ് കാണാതായ പെൺകുട്ടിയെ ഇതുവരെ കണ്ടെത്താനായില്ലെന്ന് റിപ്പോർട്ടുകൾ. പതിനഞ്ചുകാരിയായ ശ്രുതിയെയാണ് കാണാതായത്. പ്രിയേഷ് – പ്രഭാവതി ദമ്പതികളുടെ മകളാണ്.

ശ്രുതിയെ എത്രയും വേഗം കണ്ടെത്താനുള്ള ശ്രമങ്ങൾ നടത്തണമെന്നാവശ്യപ്പെട്ട് മാതാപിതാക്കൾ കുമ്പള പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.
ഫെബ്രുവരി പന്ത്രണ്ട് മുതലാണ് പത്താം ക്ലാസ് വിദ്യാർത്ഥിനിയായ ശ്രുതിയെ കാണാതായത്. രാവിലെ എഴുന്നേറ്റപ്പോൾ മകളെ കണ്ടില്ലെന്നാണ് പിതാവ് പറയുന്നത്.
ശ്രുതിയെ കാണാതായ ദിവസം മുതൽ പ്രദേശവാസിയായ നാൽപ്പത്തിരണ്ടുകാരനെയും കാണാതായതായി പരാതിയിൽ പറയുന്നു. സംഭവത്തിൽ കുമ്പള പൊലീസ് അന്വേഷണം നടത്തിവരികയാണ്.