Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

സെക്രട്ടറിയേറ്റില്‍ പെട്രോളിങ് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥയ്ക്ക് പാമ്പുകടിയേറ്റു


തിരുവനന്തപുരം: സെക്രട്ടറിയേറ്റില്‍ പെട്രോളിങ് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥയെ പാമ്പുകടിച്ചു. ഇന്നലെ രാത്രി ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന വനിതാ പൊലീസ് ഉദ്യോഗസ്ഥയെയാണ് പാമ്പ് കടിച്ചത്. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതര്‍ അറിയിച്ചു.

ആശ പ്രവര്‍ത്തകരുടെ സമരപ്പന്തലിന് പിന്നില്‍ സെക്രട്ടേറിയറ്റ് വളപ്പില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന മേനംകുളം വനിത ബറ്റാലിയനിലെ ഉദ്യോഗസ്ഥക്കാണ് കടിയേറ്റത്. നാല് മാസത്തിലധികമായി സെക്രട്ടേറിയറ്റിനു മുന്നില്‍ ആശ വര്‍ക്കര്‍മാര്‍ സമരം നടത്തുന്നതിനാല്‍ രാത്രി 10 വനിത പൊലീസു കാരെ വീതം സുരക്ഷക്ക് നിയോഗിച്ചിരുന്നു. എട്ടുപേര്‍ സമരപ്പന്തലിനോട് ചേര്‍ന്നും രണ്ടുപേര്‍ സെക്രട്ടേ റിയറ്റ് വളപ്പിലുമാണുണ്ടാവുക. ഇതില്‍ സെക്രട്ടേറിയറ്റ് വളപ്പില്‍ ജോലി നോക്കിയിരുന്ന ഉദ്യോഗസ്ഥ ക്കാണ് പാമ്പുകടിയേറ്റത്.

ഇന്ന് വൈകീട്ട് ആറോടെ വനംവകുപ്പിന്റെ സര്‍പ്പ ടീം നടത്തിയ പരിശോധനയില്‍ സെക്രട്ടേറിയറ്റ് സമരഗേറ്റിന് സമീപം ചപ്പുചവറുകള്‍ക്കിടയില്‍നിന്ന് പാമ്പിനെ പിടികൂടി. ഇതാണോ വനിത പൊലീസ് ഉദ്യോഗസ്ഥയെ കടിച്ചതെന്ന കാര്യത്തില്‍ വ്യക്തതയില്ല. കഴിഞ്ഞയാഴ്ച ജലവിഭവ വകുപ്പ് ഓഫിസിലെ ഫയലുകള്‍ക്കിടയില്‍ പാമ്പുകളെ കണ്ടെത്തിയിരുന്നു.


Read Previous

നിപ: സമ്പര്‍ക്കപ്പട്ടികയില്‍ 543 പേര്‍, ആറ് ജില്ലയിലെ ആശുപത്രികള്‍ക്ക് ജാഗ്രതാ നിര്‍ദേശം

Read Next

മഹാപ്രതിഭയോടുള്ള അനാദരവ്’; എംടി സ്മാരക ഹാള്‍ സംബന്ധിച്ച വിവാദങ്ങള്‍ ദുഃഖകരമെന്ന് അശോകന്‍ ചരുവില്‍

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »