Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

മുഖ്യമന്ത്രിയുടെ പൈലറ്റ് വാഹനം ഹോൺ മുഴക്കി, സൈഡ് കൊടുത്തില്ല; കേൾവിയും സംസാരശേഷിയും ഇല്ലാത്ത 5 പേരെ പൊലീസ് കസ്റ്റഡിയിൽ എടുത്തു


ചടയമംഗലം (കൊല്ലം): മുഖ്യമന്ത്രിയുടെ വാഹന വ്യൂഹത്തിനു മാർഗതടസ്സം സൃഷ്ടിച്ച കേൾവിയും സംസാരശേഷിയും ഇല്ലാത്തതുമായ 5 പേരെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. തിരുവനന്തപുരത്ത് നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സ്പീച്ച് ഹിയറിങ് സ്ഥാപനത്തിലെ വിദ്യാർഥികളായ ഇതര സംസ്ഥാനക്കാരാണ് ഇവർ. 

വിനോദ സഞ്ചാരത്തിനായി പോയി കോട്ടയം ഭാഗത്ത് നിന്നു തിരുവനന്തപുരത്തേക്കു വരുമ്പോൾ എംസി റോഡിൽ മുരുക്കുമണിൽ ആണ് സംഭവം. മുഖ്യമന്ത്രി തിരുവനന്തപുരത്തേക്കു പോകുകയായിരുന്നു. മുഖ്യമന്ത്രിയുടെ പൈലറ്റ് വാഹനം ഹോൺ മുഴക്കിയിട്ടും സൈഡ് കൊടുക്കാത്തതിനെ തുടർന്നാണ് ചടയമംഗലം പൊലീസ് ഇവരെ കസ്റ്റഡിയിൽ എടുത്തത്. കസ്റ്റഡിയിൽ എടുത്തപ്പോഴാണ് ഇവർ ഭിന്നശേഷിക്കാരാണ് എന്ന് അറിഞ്ഞത്. മഴയെത്തുടർന്ന് ഒന്നും കാണാൻ സാധിച്ചില്ലെന്നാണു വിദ്യാർഥികൾ പറയുന്നത്. തുടർന്ന് അധ്യാപകരെ വിളിച്ചു വരുത്തിയ ശേഷം ഇവരെ വിട്ടയച്ചു.


Read Previous

‘2018’ സിനിമയുടെ രചയിതാവ് അഖിൽ പി.ധർമജൻ പാമ്പു കടിയേറ്റ് ചികിത്സയിൽ

Read Next

തന്‍റെ പേരിൽ ഗ്രൂപ്പുണ്ടാക്കുന്നവർ വിവരമറിയും; കെ.സി.വേണുഗോപാൽ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »