Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

പോലീസിന്‍റെ പിഴവ്; അബൂബക്കറിന് ജയിലില്‍ കിടക്കേണ്ടിവന്നത്, മൂന്ന്‍ ദിവസം


എരമംഗലം (മലപ്പുറം): വടക്കേപ്പുറത്ത് മുഹമ്മദിന്റെ മകന്‍ അബൂബക്കറിനുപകരം ആലുങ്ങല്‍ മുഹമ്മദിന്റെ മകന്‍ അബൂബക്കറിനെ അറസ്റ്റുചെയ്ത് ജയിലിലടച്ച് പൊന്നാനി പോലീസ്. പോലീസിന്റെ നോട്ടപ്പിശകുമൂലം ആലുങ്ങല്‍ അബൂബക്കര്‍ ജയിലില്‍ക്കിടന്നത് മൂന്നു ദിവസം.

തിരൂര്‍ കുടുംബകോടതിയില്‍ വടക്കേപ്പുറത്ത് അബൂബക്കറിന്‍റെ ഭാര്യ ആയിശാബി നല്‍കിയ പരാതിയിലാണ് മികച്ച ഗായകന്‍ കൂടിയായ ആലുങ്ങല്‍ അബൂബക്കറിനെ പോലീസ് തവനൂര്‍ സെന്‍ട്രല്‍ ജയിലില്‍ അടച്ചത്. തിങ്കളാഴ്ച വൈകുന്നേരം വീട്ടിലെത്തിയ പോലീസ്, ഭാര്യയുടെ പരാതിയില്‍ അറസ്റ്റു വാറന്റുണ്ടെന്ന് പറഞ്ഞ് ആലുങ്ങല്‍ അബൂബക്കറിനെ കൊണ്ടുപോവുകയായിരുന്നു. ഈ അബൂബക്കറിന്റെ ഭാര്യയും ചില പ്രശ്‌നങ്ങളെത്തുടര്‍ന്ന് ഭര്‍ത്താവിന്റെ അടുത്തുനിന്ന് മാറി സ്വന്തംവീട്ടില്‍ കഴിയുകയായിരുന്നു. അവരും ഭര്‍ത്താവിനെതിരേ പോലീസില്‍ പരാതി കൊടുത്തിട്ടുണ്ടായിരുന്നു.

പോലീസ് കൊണ്ടുപോകുന്‌പോള്‍ മാതാവോ അബൂബക്കറിനൊപ്പമുള്ള മക്കളോ വീട്ടിലുണ്ടായിരുന്നില്ല. തിങ്കളാഴ്ച രാത്രി മുഴുവന്‍ പോലീസ് ലോക്കപ്പിലിട്ട അബൂബക്കറിനെ ചൊവ്വാഴ്ച തിരൂര്‍ കുടുംബകോടതിയില്‍ ഹാജരാക്കി. ഭാര്യ നല്‍കിയ പരാതിയില്‍ ചെലവിനു നല്‍കാനുള്ള വകയില്‍ 4,03,000 രൂപ പിഴയടയ്ക്കാന്‍ കോടതി വിധിച്ചു. അമ്പരന്ന അബൂബക്കര്‍ കാര്യങ്ങള്‍ കൃത്യമായി ചോദിച്ചു മനസ്സിലാക്കാവുന്ന മാനസികാവസ്ഥയിലുമായിരുന്നില്ല.

പിഴയൊടുക്കാനാകാത്തതിനാല്‍ അബൂബക്കറിനെ തവനൂര്‍ സെന്‍ട്രല്‍ജയിലില്‍ റിമാന്‍ഡ് ചെയ്തു. പുറത്തിറക്കാന്‍ ബന്ധുക്കള്‍ അഭിഭാഷകന്‍വഴി ശ്രമം തുടങ്ങി. അപ്പോഴാണ് കുടുംബകോടതയില്‍നിന്ന് ഏപ്രില്‍ 27-ന് പൊന്നാനി എസ്.എച്ച്.ഒ.ക്ക് നല്‍കിയ വാറന്റ് നോട്ടീസില്‍ പറയുന്ന അബൂബക്കര്‍ വേറേയാണെന്ന് തിരിച്ചറിയുന്നത്.


Read Previous

ബാര്‍കോഴ: എം.ബി രാജേഷ് രാജിവയ്ക്കണം, സുധാകരന്‍

Read Next

ചിലര്‍ പണപ്പിരിവിന് ഇറങ്ങിപ്പുറപ്പെടുന്നു’; മദ്യനയത്തിന്റെ പ്രാരംഭ ചര്‍ച്ച പോലും നടന്നിട്ടില്ലെന്ന് മന്ത്രി എംബി രാജേഷ്

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »