
റിയാദ് :പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ റിയാദ് ഘടകം റിയാദിലെ പൊതു സമൂഹത്തെ ഉൾപ്പെടുത്തി നടത്തിയ സമൂഹ നോമ്പ് തുറ വൈവിധ്യമാര്‍ന്ന പരിപാടികള്‍ കൊണ്ടും മികച്ച സംഘാ ടനം കൊണ്ടും ശ്രദ്ധേയമായി.റിയാദിലെ പൊന്നാനിക്കാരുടെ ഒത്തൊരുമ വിളിച്ചോതിയ ഇഫ്താർ വിരുന്നു Exit -18 ലെ അൽ മനഖ ഇസ്തിറായിൽ വെച്ചാണ് നടന്നത്.റിയാദിലെ വിത്യസ്ത സാംസ്കാരിക സമൂഹിക രാഷ്ട്രീയ വിദ്യാഭ്യാസ സംഘടനാ പ്രതിനിധികളും മാധ്യമ സോഷ്യൽ മീഡിയ പ്രവർത്തകരും ഉൾപ്പെടെ ഇഫ്താറിൽ 1300 ഓളം അതിഥികൾ പങ്കെടുത്തു. തുടർന്ന് നടന്ന സാംസ്കാരിക പരിപാടി PCWF മുഖ്യ രക്ഷാധികാരിയും സാമൂഹ്യപ്രവർത്തകനുമായ സലിം കളക്കര ഉൽഘടനം നിർവഹിച്ചു. PCWF റിയാദ് കമ്മിറ്റി പ്രസിഡന്റ് അൻസാർ നൈതല്ലൂർ അദ്യക്ഷത വഹിച്ചു.

ചടങ്ങിൽ പ്രോഗ്രാമിന്റെ പ്രധാന പ്രയോജകരായ 50-50 കമ്പനി മേധാവി അബ്ദു റഹ്‌മാനുള്ള ഉപഹാരം ജനസേവനം ചെയർമാൻ MA ഖാദറും ,U & I ടീമിനുള്ള ഉപഹാരം ജനസേവനം കൺവീനർ അബ്ദു റസാഖ് പുറങ്ങും നൽകി.ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ് ഹോൾഡറും PCWF വണ്ടർ കിഡ്‍സ് ഭാരവാഹിയുമായ ഇസ സമ്‌റൂദിനുള്ള ഉപഹാരം ട്രഷറർ ഷമീർ മേഘ നിർവഹിച്ചു. വൈസ് പ്രസിഡന്റ് അസ്‌ലം കളക്കര ആമുഖം പറഞ്ഞ ചടങ്ങിൽ ജനറൽ സെക്രട്ടറി കബീർ കാടൻസ് ,രക്ഷാധികാരികാളായ KT അബൂബ ക്കർ എന്നിവർ ആശംസകൾ നേർന്നു. സുഹൈൽ മഖ്ദൂം സ്വാഗതവും പ്രോഗ്രാം കൺവീനർ അൻവർ ഷാ നന്ദിയും പറഞ്ഞു.

PCWF സ്പോർട്സ് വിങ്ങിന്റെ നേതൃത്വത്തിൽ നടത്തുന്ന ലഹരി നിര്‍മ്മാര്‍ജ്ജന പ്രതിജ്ഞ ക്യാമ്പയിനു “SAY NO Drugs” കാൻവാസിൽ കൈയൊപ്പ് ചാർത്തി സ്പോർട്സ് വിങ് കണ്‍വീനര്‍മാരായ ആഷിഫ് മുഹമ്മദ് , മുക്താർ എന്നിവർ തുടക്കം കുറിച്ചു. മുഹമ്മദ് ബഷീർ മിസ്ബാഹി കൽപകഞ്ചേരി റമദാൻ സന്ദേശം നൽകി..

പൊന്നാനിക്കാരുടെ സംഘാടക മികവ് പ്രകടമായ ഇഫ്താർ സംഗമത്തിന് PCWF നേതാക്കളായ ഫാജിസ് പി.വി,സംറൂദ്, സാഫിർ ,മുജീബ് ചങ്ങരംകുളം, ലബീബ് മാറഞ്ചേരി,ആശിഫ് റസാഖ്,അൽത്താഫ് കളക്കര,ബാസില്‍,മുഫാഷിർ കുഴിമന, ബക്കർ കിളിയിൽ,ഷംസു പൊന്നാനി,ഉസ്മാന്‍ എടപ്പാൾ, ജാഫർ, അലി, അജ്മൽ, അഷ്‌കർ, റസാഖ്,അർജീഷ്, അൻവർ, അനസ്, വനിതാ വിംഗ് നേതാകളായ സമീറ ഷമീർ, റഷ സുഹൈൽ, ഷിഫാലിൻ സംറൂദ്,റഷ റസാഖ്,അസ്മ ഖാദർ, ഷഫ്‌ന മുഫാഷിർ ,സാബിറ ലബീബ്, നജ്മുനിസ, മുഹ്സിന ഷംസീർ,ഷഫീറ ആശിഫ്,സൽമ ഷഫീക്ക്,സഫൂറത്തു നസ്രിൻ,ഷബ്‌ന ആഷിഫ്, തെസ്നി ഉസ്മാൻ എന്നിവർ നേതൃത്വം നൽകി..