ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൗദി അറേബ്യയുടെ 95-ാമത് ദേശീയ ദിനം പൊന്നാനി കൾചറൽ വേൾഡ് ഫൗണ്ടേഷൻ (PCWF) റിയാദ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വിപുലമായി ആഘോഷിച്ചു.PCWF വനിതാ വിങ്, വണ്ടർ കിഡ്സ് ക്ലബ് എന്നിവർ ചേർന്ന് സംഘടിപ്പിച്ച പരിപാടി റിയാദ് നാഷണൽ മ്യൂസിയം പാർക്കിൽ ആകർഷകമായി അരങ്ങേറി.
പരിപാടിയുടെ ഉദ്‌ഘാടനം വനിതാ കമ്മിറ്റി ഭാരവാഹികളും വണ്ടർ കിഡ്സ് ക്ലബ് അംഗങ്ങളുമടങ്ങിയ സംഘം ചേർന്ന് കേക്ക് മുറിച്ച് നിർവഹിച്ചു..സാഹോദര്യവും സാംസ്‌കാരിക ഐക്യവും മുന്നോട്ട് കൊണ്ടുപോകാൻ ഇത്തരത്തിലുള്ള ആഗോളാഘോഷങ്ങൾ ആവശ്യമാണ് എന്ന് സോഷ്യൽ ഇൻഫ്ളുവൻസറും PCWF ഭാരവാഹിയുമായ സാബിറ ലബീബ് നാഷണൽ ഡേ സന്ദേശത്തിൽ പറഞ്ഞു. വണ്ടർ കിഡ്സ് ക്ലബ് കോർഡിനേറ്റർ നിഷ ഷംനാദ് അധ്യക്ഷയായിരുന്നു. ക്ലബ് പ്രസിഡന്റ് ലംഹ ലബീബ് നാഷണൽ ഡേ ആശംസകൾ നേർന്നു. സഫീറ ആഷിഫ് സ്വാഗതവും, റഷ സുഹൈൽ നന്ദിയും രേഖപ്പെടുത്തി.
ആഘോഷത്തിന്റെ ഭാഗമായി, കുട്ടികൾക്കായി ഫേസ് പെയിന്റിംഗ് സെഷൻ സംഘടിപ്പിച്ചിരുന്നു. ഫെബിൻ ഷറഫുദ്ധീന്റെ നേതൃത്വത്തിൽ നടന്ന ഈ സെഷൻ കുട്ടികളെയും രക്ഷിതാക്കളെയും ആകർഷിച്ചു.. PCWF വനിതാ വിങ് ഭാരവാഹികളായ ശബാന ആസിഫ്, സൽമ ഷഫീഖ് ,മുബഷിറ മുഫീദ് ,നജ്മുന്നീസ അനസ് , ഇർഫാന ഷഫീഖ് ,ശാലിയ അൻവർ എന്നിവർ നേതൃത്വം നൽകി.
പരിപാടിയുടെ അവസാനത്തിൽ നാടൻ പായസം വിതരണം ചെയ്തു ,PCWF ഭാരവാഹികളായ അൻസാർ നെയ്തല്ലൂർ ,കബീർ കാടൻസ് ,ഷമീർ മേഘ ,സുഹൈൽ മഖ്ദൂം ,ആഷിഫ് മുഹമ്മദ് ,ഫാജിസ് പിവി ,അൻവർ ഷാ ,അനസ് എം ബാവ ,അഷ്‌കർ വി,ലബീബ് ,മുക്താർ ,മുഫാഷിർ കുഴിമന ,ശംസീർ,അൻവർ മൊയ്‌ദു ,നവാർ ,സാഫിർ ,ഷഫീഖ് ,ആഷിഫ് ഹൈനിക് , ബിലാൽ ,അബുനസ്, സാദിഖ് ,ജംഷീർ, ഷംനാദ്, സുലൈമാൻ എന്നിവർ നേതൃത്വം നൽകി.
