പൊന്നാനി കള്‍ച്ചറല്‍ വേള്‍ഡ് ഫൗണ്ടേഷന്‍ റിയാദില്‍ കുടുംബസംഗമം നടത്തി


റിയാദ്: പൊന്നാനി കള്‍ച്ചറല്‍ വേള്‍ഡ് ഫൗണ്ടേഷന്‍ (പി സി ഡബ്ല്യു എഫ്) സൗദി റിയാദ് കമ്മിറ്റി എക്‌സിറ്റ് 18 ലെ അഗാദിര്‍ ഓഡിറ്റോറിയത്തില്‍ പൊന്നാനി താലൂക്ക് നിവാസികള്‍ക്കായി പിരിശം പൊന്നാനി എന്ന പേരില്‍ കുടുംബ സംഗമം സംഘടി പ്പിച്ചു. റിയാദ് കമ്മിറ്റിയുടെ വനിതാ വിഭാഗം കമ്മിറ്റി രൂപീകരണവും സംഗമത്തില്‍ നടന്നു.

സാംസ്‌കാരിക സംഗമം റിയാദിലെ സാമൂഹിക പ്രവര്‍ത്തകനും പി സി ഡബ്ല്യു എഫ് ഉപദേശക കമ്മിറ്റി ചെയര്‍മാനുമായ സലീം കളക്കര ഉദ്ഘാടനം ചെയ്തു. പി സി ഡബ്ല്യു എഫ് റിയാദ് പ്രസിഡന്റ് അന്‍സാര്‍ നെയ്തല്ലൂര്‍ അധ്യക്ഷത വഹിച്ചു. മൈമൂന ടീച്ചര്‍ മുഖ്യാതിഥിയായി പങ്കെടുത്തു. വളര്‍ന്നു വരുന്ന ലോകത്ത് സ്ത്രീ നേതൃത്വം എന്ന വിഷയത്തെ കുറിച്ച് സംസാരിച്ചു.

റിയാദിലെ പൊതുപ്രവര്‍ത്തകരും പി സി ഡബ്ല്യു എഫ് രക്ഷാധികാരികളുമായ കെ.ടി അബൂബക്കര്‍, ഷംസു പൊന്നാനി, ജനസേവന വിഭാഗം ചെയര്‍മാന്‍ എംഎ ഖാദര്‍, ട്രഷറര്‍ ഷമീര്‍ മേഘ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. വനിതാ കമ്മിറ്റി പാനല്‍ ജനസേവനം കണ്‍വീനര്‍ അബ്ദുറസാഖ് പുറങ് അവതരിപ്പിച്ചു. വൈസ് പ്രസിഡന്റ് അസ്‌ലം കളക്കര ആമുഖ പ്രസംഗം നിര്‍വഹിച്ച ചടങ്ങില്‍ ജനറല്‍ സെക്രട്ടറി കബീര്‍ കാടന്‍സ് സ്വാഗതവും വനിതാ കമ്മിറ്റിയംഗം സാബിറ ലബീബ് നന്ദിയും പറഞ്ഞു.

കുടുംബങ്ങള്‍ തമ്മില്‍ പരിചയപെടുന്നതിനു വേണ്ടി നടത്തിയ പൊന്നാ ബിസായം ശ്രദ്ധേയമായി. കുട്ടികള്‍ക്കും ഫാമിലികള്‍ക്കും വേണ്ടി നടത്തിയ ഗെയിംസ്, സുല്‍ത്താന്‍ നേതൃതം നല്‍കിയ ഗസല്‍, മെഹ്ഫില്‍ ടീമിന്റെ മുട്ടിപ്പാട്ട് എന്നിവ സംഗമത്തിനു മാറ്റേകി.സുഹൈല്‍ മഖ്ദൂം, ഫാജിസ് പി വി, അഷ്‌കര്‍ വി, മുഹമ്മദ് സംറൂദ് അയിങ്കലം, അന്‍വര്‍ ഷാ, മുഫാഷര്‍ കുഴിമന, മുജീബ് ചങ്ങരംകുളം, മുക്താര്‍, ഉസ്മാന്‍ എടപ്പാള്‍, സിയാഫ് വെളിയംകോട്, ഹകീം തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

സംഗമത്തില്‍ പൊന്നാനി കള്‍ച്ചറല്‍ വേള്‍ഡ് ഫൗണ്ടേഷന്‍ റിയാദില്‍ പുതിയ വനിതാ കമ്മിറ്റി രൂപീകരിച്ചു. രക്ഷാധികാരികളായി റഷ റസാഖ്, അസ്മ ഖാദര്‍ എന്നിവരെ തെരഞ്ഞെടുത്തു.സമീറ ഷമീര്‍ (പ്രസിഡന്റ്) ,റഷ സുഹൈല്‍ (ജനറല്‍ സെക്രട്ടറി), ഷിഫാലിന്‍ സമ്‌റൂദ് (ട്രഷറര്‍) എന്നിവരെയും വൈസ് പ്രസിഡണ്ടുമാരായി ഷഫ്‌ന മുഫാഷര്‍, തസ്‌നി ഉസ്മാന്‍ ടീച്ചര്‍, സെക്രട്ടറിമാരായി നജ്മുന്നിസ നാസര്‍, മുഹ്‌സിന ശംസീര്‍ എന്നിവരെയും തെരഞ്ഞെടുത്തു.

പൊന്നാനി താലൂക്കിലെ വിവിധ പഞ്ചായത്തുകളില്‍ നിന്നായി ഡോ. ഷഹന ഷെറിന്‍, സാബിറ ലബീബ്, ശബാന ആസിഫ്, ബുഷ്‌റ ശരീഫ്, റൈന ബഷീര്‍, ഹഫ്‌സ അന്‍സാര്‍, ഷിഫാന അസ്‌ലം, സഫീറ ആസിഫ്, ഷമി കബീര്‍, സല്‍മ ഷഫീക് എന്നിവരെ എക്‌സിക്യൂട്ടീവ് അംഗങ്ങളായും തെരഞ്ഞെടുത്തു.


Read Previous

എയര്‍ ഇന്ത്യ സമരം : മസ്‌കറ്റില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന പ്രവാസി ഉറ്റവരെ കാണാനാകാതെ മരിച്ചു

Read Next

ജിദ്ദ ഇന്റർനാഷണൽ ഇന്ത്യൻ സ്‌കൂളിൽനിന്നും മലയാളത്തിൽ പരീക്ഷ എഴുതിയ മുഴുവൻ കുട്ടികളും ഇത്തവണയും നൂറുശതമാനം വിജയം കരസ്ഥമാക്കി,നൂറിൽ നൂറും നേടി അഭിമാനതാരങ്ങളായി പാർവതിയും ഹുദയും

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »