പൊന്നാനി കൾച്ചറൽ വേൾഡ് ഫൗഡേഷൻ റിയാദ് ദേശിയദിനാഘോഷം സംഘടിപ്പിച്ചു


റിയാദ്: പൊന്നാനി കൾച്ചറൽ വേൾഡ് ഫൗഡേഷൻന്റെ (PCWF ) സൗദി റിയാദ് ഘടകം വനിതാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സൗദി അറേബ്യയുടെ 94 മത് ദേശിയദിനാ ഘോഷം സംഘടിപ്പിച്ചു.

ഒലയ പാർക്കിൽ നടന്ന ആഘോഷപരിപാടിയിൽ കുട്ടികളും വനിതകളും ഉൾപ്പെടെ ദേശിയദിന പരേഡും നടന്നു .PCWF വനിതാ കമ്മിറ്റി പ്രസിഡന്റ് സമീറ ഷമീർ അധ്യക്ഷത വഹിച്ച പരിപാടി PCWF റിയാദ് രക്ഷാധികാരി KT അബൂബക്കർ കേക്ക് മുറിച്ചു ഉൽഘടനം ചെയ്തു.

മുഖ്യ രക്ഷാധികാരി സലിം കളക്കര , MA ഖാദർ എന്നിവർ ദേശീയദിന സന്ദേശം നൽകി. റിയാദ് കമ്മിറ്റി ഭാരവാഹികളായ അൻസാർ നൈതല്ലൂർ ,കബീർ കാടൻസ് ,ഷമീർ മേഘ,അസ്‌ലം കളക്കര,സുഹൈൽ മഖ്ധൂം ഫാജിസ് ,മുജീബ് ചങ്ങരംകുളം ,സംറൂദ് ,അൽത്താഫ് ,ആഷിഫ് മുഹമ്മദ് ,സാബിറ ലബീബ്,അലി പി.,ലബീബ് മാറഞ്ചേരി,ഹകീം പുഴമ്പ്രം എന്നിവർ നേതൃത്വം നൽകി .വനിതാ കമ്മിറ്റി ജനറൽ സെക്രട്ടറി റസ സുഹൈൽ സ്വാഗതവും ലംഹ ലബീബ് നന്ദിയും പറഞ്ഞു.


Read Previous

ഒഐസിസി റിയാദ് സെൻട്രൽ കമ്മിറ്റി സൗദി ദേശീയ ദിനം ആഘോഷിച്ചു.

Read Next

റിയാദ് മലപ്പുറം ജില്ല കെഎംസിസി സൗദി ദേശീയ ദിനാഘോഷം നടത്തി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »