ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക് അധികാരമില്ല, ചെയര്‍മാന് കത്തയച്ച് മഹുവ
റിയാദ് : പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ സൗദി റിയാദ് ഘടകം വനിതാ കമ്മിറ്റി യുടെ നേതൃത്വത്തിൽ ശിശു ദിനം ആഘോഷിച്ചു.നവംബർ 14 രാത്രി 7.30 മുതൽ റിയാദ് ബിലാദിയ റിസോർട്ടിൽ വെച്ച് നടന്ന ശിശുദിനാഘോഷത്തിൻറ ഭാഗമായി വിവിധ തരം മത്സരങ്ങളും കലാപരിപാടികളും കുട്ടികൾക്കായി ഒരുക്കിയിരുന്നു.
വിദ്യാർത്ഥികൾക്ക് അവരുടെ കഴിവുകൾ പ്രകടിപ്പിക്കാനും മത്സരങ്ങളിലൂടെ പുതിയ അറിവുകൾ നേടാനും അവസരമൊരുക്കിയ പ്രോഗ്രാമിൽ സലീം മാഷ് ചാലിയം പാട്ടു പാടിയും കഥകൾ പറഞ്ഞും കുട്ടികളെ ചിരിച്ചും ചിന്തിപ്പിച്ചും ക്ലാസ്സ് നയിച്ചു.PCWF വനിതാ കമ്മിറ്റി പ്രസിഡന്റ് സമീറ ഷമീർ ആദ്യക്ഷത വഹിച്ചു.
സ്നേഹവും സൗഹൃദവും കുട്ടികൾക്കിടയിൽ വളർത്തുക എന്ന ലക്ഷ്യത്തോടെ രൂപീ കരിച്ച WONDER KIDS ചിൽഡ്രൻസ് ക്ലബ് പ്രഖ്യാപനം PCWF റിയാദ് കമ്മിറ്റി പ്രസിഡന്റ് അൻസാർ നൈതല്ലൂർ നിർവഹിച്ചു.കുട്ടികളിലെ പ്രതിഭകളെ വളർത്താനും അവരുടെ കലയും അഭിരുചിയും പ്രോത്സാഹിപ്പിക്കാനും WONDER KIDS ന്റെ പ്രവർത്തനം ഉപകരിക്കും എന്ന് അദ്ദേഹം പറഞ്ഞു.
സാബിറ ലബീബ് സ്വാഗതം പറഞ്ഞ ചടങ്ങിൽ PCWF വനിതാ കമ്മിറ്റി ഭാരവാഹികളായ ഷഫ്‌ന മുഫാഷിർ, തെസ്നി ഉസ്മാൻ, റഷ സുഹൈൽ, നജുമുനിഷ നാസർ, മുഹ്സിന ഷംസീർ, റഷ റസാഖ്, അസ്മ ഖാദർ, ഷബ്‌ന ആഷിഫ്, സൽമ ഷഫീക്, സഫീറ ആഷിഫ് എന്നിവർ പ്രോഗ്രാമുകൾക്ക് നേതൃത്വം നൽകി.
പുതുതായി രൂപീകരിച്ച WONDER KIDS ചിൽഡ്രൻസ് ക്ലബ് ഭാരവാഹികൾ ആയി നജ്മു നിഷ (ചീഫ് കോർഡിനേറ്റർ),മുഹമ്മദ് ആമീൻ,ആയിഷ റബുല,അലൻ മുഹമ്മദ് (കോർഡിനേറ്റേഴ്‌സ് ),ലംഹ ലബീബ് (പ്രസിഡന്റ് ),അഫ്റ ഫാത്തിമ (ജനറൽ സെക്രട്ടറി),റസൽ അബ്ദുല്ല (ട്രഷറർ), ഫാത്തിമ സാദിയ, മുഹമ്മദ് സാക്കി (വൈസ് പ്രസിഡന്റ്),അഹമ്മദ് യാസിൻ ,മുഹമ്മദ് അയ്മൻ(സെക്രട്ടറി) എന്നിവരെയും എക്സിക്യൂട്ടീവ് മെമ്പർമാർ ആയി മുഹമ്മദ് ജസ്‌ലൻ,ലിയ സെയ്നബ് ,ലുഹാൻ മെഹ്‌വിഷ്,മറിയം,അഹ്‌യാൻ,ഷയാൻ,മുബഷിർ,എമിൻ അയ്ബക് എന്നിവരെയും തിരഞ്ഞെടുത്തു. PCWF റിയാദ് നേതാകളായ ഷമീർ മേഘ, അസ്‌ലം കളക്കര,റസാഖ് പുറങ്, MA ഖാദർ, KT അബൂബക്കർ,ആഷിഫ് മുഹമ്മദ്,സുഹൈൽ മഖ്ധൂം, അഷ്‌കർ വി. സംറൂദ് എന്നിവർ ആശംസകൾ നേർന്നു.ലംഹ ലബീബ് നന്ദി പറഞ്ഞു