പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ റിയാദ്’ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.


റിയാദ് : ഈ വർഷത്തെ ഹാജിമാർക്കായുള്ള കരുതൽ രക്ത ശേഖരണത്തിലേക്കായ് പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ റിയാദ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ശുമേഷി കിംഗ് സൗദ് മെഡിക്കൽ സിറ്റിയുമായി സഹകരിച്ചു ബ്ലഡ്‌ ഡൊണേഷൻ ക്യാമ്പ് സംഘടിപ്പിച്ചു.നൂറിലധികം ആളുകൾ രക്തദാന ചടങ്ങിൽ പങ്കാളികളായി…

PCWF ജനറൽ സെക്രട്ടറി കബീർ കാടൻസ് സ്വാഗതം പറഞ്ഞ ചടങ്ങിൽ PCWF വൈസ് പ്രസിഡന്റ്‌ സുഹൈൽ മഖ്ധൂം ആധ്യക്ഷത വഹിച്ചു..PCWF വനിതാ വിഭാഗം പ്രവർത്തക സമിതി അംഗം Dr.ഷഹാന ഷെറിൻ ഉൽഘടനം നിർവഹിച്ചു .ബ്ലഡ്‌ ബാങ്ക്‌ ഡയറക്ടർ Dr.ഖാലിദിൽ നിന്നും പിസിഡബ്ല്യുഫ് മുഖ്യ രക്ഷധികാരി സലീം കളക്കര PCWF റിയാദ് കമ്മിറ്റിക്ക് വേണ്ടി മൊമെന്റോ ഏറ്റുവാങ്ങി. PCWF നാഷണൽ കമ്മിറ്റി രക്ഷാധികാരി ഷംസു പൊന്നാനി സെൻട്രൽ ബ്ലഡ്‌ ബാങ്കിനുള്ള ഉപഹാരം കൈമാറി.

PCWF പ്രസിഡന്റ്‌ അൻസാർ നൈതല്ലൂർ, വൈസ് പ്രസിഡന്റ്‌ അസ്‌ലം കളക്കര,ട്രഷറർ ഷമീർ മേഘ,ജനസേവനം ചെയർമാൻ MA ഖാദർ, സെക്രട്ടറി ഫാജിസ് പിവി, IT വിഭാഗം സംറൂദ് , അൽത്താഫ് കളക്കര,അൻവർ ഷാ,വനിതാ വിഭാഗം പ്രസിഡന്റ്‌ ഷമീറ ഷമീർ, ട്രഷറർ ഷിഫാലിൻ സംറൂദ്,സാബിറ ലബീബ്,ഷഫീറ ആഷിഫ്,ഷംസു കളക്കര, അഷ്‌കർ വി, മുക്താർ എന്നിവർ ക്യാമ്പിനു നേതൃത്വം നൽകി…


Read Previous

ഹനീഫ പാടൂർ നിസ്വാർത്ഥ സേവനങ്ങൾക്ക് ഉടമ : അനുസ്മരിച്ച് റിയാദ് കെ എം സി സി

Read Next

ഭര്‍ത്താവ് വൃക്ക വില്‍ക്കാന്‍ നിര്‍ബന്ധിച്ചു, നിരസിച്ചപ്പോള്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി; ആരോപണവുമായി യുവതി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »