Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

റിയാദിൽ നവോദയയുടെയും കേളിയുടേയും രൂപീകരണത്തിൽ പങ്കുവഹിച്ച പൂക്കോയ തങ്ങൾ നാട്ടിലേക്ക് മടങ്ങുന്നു.


റിയാദ് നവോദയയുടെ ജോയിന്റ് സെക്രട്ടറിയായ പൂക്കോയ തങ്ങൾ മൂന്നു പതിറ്റാണ്ടിലധികം നീണ്ട പ്രവാസ ജീവിതത്തിന് വിരാമമിട്ട് നാട്ടിലേക്ക് മടങ്ങുന്നു. റിയാദിൽ നവോദയയ്ക്ക് പുറമേ കേളി, കിയോസ്‌ തുടങ്ങിയ സംഘടനകളുടെ രൂപീകരണത്തിൽ പ്രധാന പങ്കുവഹിക്കുകയും ദീർഘകാലം ഭാരവാഹിത്വം വഹിക്കുകയും ചെയ്തിട്ടുണ്ട്. 9 വർഷക്കാലം കേളി കേന്ദ്രകമ്മിറ്റി ജോയിന്റ് സെക്രട്ടറി യായിരുന്നു.

കിയോസിൽ 10  വർഷത്തോളം ജനറൽ കൺവീനർ പദം അലങ്കരിച്ചിട്ടുമുണ്ട്. കൂടാതെ RSC  (വൈസ് പ്രസിഡണ്ട് ), SYS , ICF  (സെൻട്രൽ കമ്മിറ്റി മെമ്പർ), RSK  (എക്സിക്യുട്ടീവ് മെമ്പർ) എന്നീ സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്. 2000 ൽ കേളി രൂപീകരണത്തിന് നേതൃത്വം നൽകിയ 7 പേരുടെ സംഘത്തിൽ ഉൾപ്പെട്ട പൂക്കോയ 2009 ലാണ് കേളിയിൽ നിന്നും രാജിവെച്ച് റിയാദിൽ നവോദയ രൂപീകരണത്തിന്റെ ഭാഗമാകുന്നത്.

കണ്ണൂർ കൂത്തുപറമ്പ്, കോട്ടയം മലബാർ സ്വദേശിയായ പൂക്കോയ തങ്ങൾ 1993 സെപ്റ്റംബർ 13  ന് റിയാദിലെ ഒരു കമ്പനിയിൽ വെൽഡർ തസ്തികയിലേക്ക് റിക്രൂട്ട് ചെയ്യപ്പെടുകയായിരുന്നു. പിന്നീട് സെക്ഷൻ സെക്രട്ടറി, പ്രൊഡക്ഷൻ കൺട്രോളർ, അസിസ്റ്റന്റ് എഞ്ചിനീയർ, സീനിയർ കോസ്ററ് എസ്റിമേഷൻ സ്പെഷ്യലിസ്റ്റ് എന്നീ തസ്തികകളിലേക്ക് പ്രൊമോട്ട് ചെയ്യപ്പെട്ടു. BSC  ബിരുദധാരിയായ പൂക്കോയയുടെ കുടുംബവും ഏറെക്കാലം റിയാദിലുണ്ടായിരുന്നു. ഇപ്പോൾ ചെറുവാഞ്ചേരിയിൽ താമസിക്കുന്ന അദ്ദേഹത്തിന്റെ  ഭാര്യയും 4 മക്കളും അടങ്ങുന്ന കുടുംബവും നാട്ടിൽ സി പി ഐ എം പാർട്ടി പ്രവർത്തനനത്തിൽ സജീവമാണ്.

നിലവിൽ സി പി എം അംഗമായ പൂക്കോയ നാട്ടിൽ പാർട്ടി പ്രവർത്തനനത്തിൽ സജീവമാകുകയും കൂടാതെ സ്വന്തം നിലയിലോ അല്ലെങ്കിൽ കൂട്ടായോ എന്തെങ്കിലും സംരംഭം തുടങ്ങാനാണ് ലക്ഷ്യ മിടുന്നതെന്ന് പറഞ്ഞു. നവോദയ പ്രവർത്തകർ ജൂൺ 27 വെള്ളിയാഴ്ച ഉച്ചക്ക് റിയാദ് ശുമേസി കാലിക്കറ്റ് ലൈവ് റെസ്റ്റോറന്റ് ഹാളിൽ വെച്ച് സംഘടനയുടെയും സുഹൃത്തുക്കളുടെയും യാത്രയയപ്പ് നൽകു ന്നുണ്ട്. 


Read Previous

ലോക്കപ്പില്‍ തല്ലിച്ചതച്ചു, നട്ടെല്ല് ലാക്കാക്കി കരിക്കിന്‍ തൊണ്ടുകൊണ്ട് എറിഞ്ഞുവീഴ്ത്തി’; അടിയന്തരാവസ്ഥക്കാലം അനുസ്മരിച്ച് ടി പി രാമകൃഷ്ണന്‍

Read Next

അത് ബിജെപിയില്‍ ചേരും എന്നതിന്റെ സൂചനയല്ല’; മോദിയെ പ്രശംസിച്ചതില്‍ വിശദീകരണവുമായി തരൂര്‍

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »