ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക് അധികാരമില്ല, ചെയര്‍മാന് കത്തയച്ച് മഹുവ
തൃശൂർ: ജില്ലാ കളക്ടറുടെ അദ്ധ്യക്ഷതയിൽ ചേർന്ന അടിയന്തര യോഗത്തിൽ തൃശൂർ പൂരം നടത്താൻ തീരുമാനമായി. പൂരം വിളംബരം അറിയിക്കാനായി തെക്കേ വാതിൽ തള്ളിത്തുറക്കുന്നതുൾ പ്പെടെയുള്ള 36 മണിക്കൂറുകൾ നീളുന്ന ചടങ്ങുകളിൽ ഒന്നും വെട്ടിക്കുറയ്ക്കില്ല എന്ന തീരുമാനമാണ് യോഗത്തിൽ കൈക്കൊണ്ടത്. ജനപങ്കാളിത്തത്തിലും നിയന്ത്രണം ഉണ്ടാകില്ല. എട്ട് ക്ഷേത്രങ്ങളിൽ നിന്നുമുള്ള ഘടക പൂരങ്ങൾ ഉണ്ടാകും.
15 വീതം ആനകളും വെടിക്കെട്ടും ഉണ്ടാകും. പൂരം എക്സിബിഷനും ഉണ്ടാകും. കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചുകൊണ്ടാണ് പൂരം നടത്തുക. മാസ്ക് ധരിച്ചവരെ മാത്രമേ പൂരപ്പറമ്പിലേക്ക് പ്രവേശിപ്പിക്കുരുകയുള്ളൂ. തൃശൂർ പൂരം നടത്തുന്നത് സംബന്ധിച്ച് ഏതാനും ദിവസങ്ങളായി അനിശ്ചിതത്വം നിലനിന്നിരുന്നു.
പൂരം എക്‌സിബിഷനിൽ ആളുകളെ നിയന്ത്രിക്കുമെന്ന് നേരത്തെ ജില്ലാ ഭരണകൂടം പറഞ്ഞത് പ്രതിഷേധം ക്ഷണിച്ചുവരുത്തിയിരുന്നു. 200 പേർക്ക് മാത്രമേ പ്രവേശനം നൽകൂ എന്നായിരുന്നു അധികൃതർ പറഞ്ഞത്. ഒടുവിൽ പ്രതിഷേധം കണക്കിലെടുത്ത് ഇക്കാര്യത്തിൽ തീരുമാനമെടുക്കാൻ ജില്ലാ കളക്ടറുടെ അദ്ധ്യക്ഷതയിൽ അടിയന്തര യോഗം ചേരുകയായിരുന്നു. ഏതാണ്ട് അഞ്ച് ലക്ഷത്തോളം ആളുകൾ പൂരം കാണാനായി എത്തുമെന്നാണ് അധികൃതർ കണക്കുക്കൂട്ടുന്നത്.
നടത്താൻ തീരുമാനമായി. പൂരം വിളംബരം അറിയിക്കാനായി തെക്കേ വാതിൽ തള്ളിത്തുറക്കു ന്നതുൾ പ്പെടെയുള്ള 36 മണിക്കൂറുകൾ നീളുന്ന ചടങ്ങുകളിൽ ഒന്നും വെട്ടിക്കുറയ്ക്കില്ല എന്ന തീരുമാനമാണ് യോഗത്തിൽ കൈക്കൊണ്ടത്. ജനപങ്കാളിത്തത്തിലും നിയന്ത്രണം ഉണ്ടാകില്ല. എട്ട് ക്ഷേത്രങ്ങളിൽ നിന്നുമുള്ള ഘടക പൂരങ്ങൾ ഉണ്ടാകും.