പൂവച്ചൽ ഖാദർ ഫിലിം ടെലിവിഷൻ മീഡിയ അവാർഡുകൾ വിതരണം ചെയ്‌തു


തിരുവനന്തപുരം: മലയാള സാഹിത്യത്തിനും, മലയാള ഗാനശാഖയ്ക്കും മികച്ച സംഭാവനകൾ നൽകിയ പൂവച്ചൽ ഖാദറിന്‍റെ മൂന്നാം ചരമ വാർഷികത്തോടനു ബന്ധിച്ച് അദ്ദേഹത്തിന്‍റെ പേരിലുള്ള കൾച്ചറൽ ഫോറം ഏർപ്പെടുത്തിയ ഫിലിം ടെലിവിഷൻ മീഡിയ അവാർഡുകൾ വിതരണം ചെയ്‌തു.

തിരുവനന്തപുരം വൈലോപ്പിളളി സംസ്കൃതി ഭവനിൽ നടന്ന ചടങ്ങിലാണ് അവാർഡു കൾ വിതരണം ചെയ്‌തത്. മികച്ച നടനായി സൈജു കുറുപ്പും, അനാർക്കലി മരക്കാർ മികച്ച നടിയായും തെരഞ്ഞെടുക്കപ്പെട്ടു. ചലച്ചിത്ര രംഗത്തെ സമഗ്ര സംഭാവനയ്ക്ക് വിഖ്യാത ചലച്ചിത്രകാരൻ അടൂർ ഗോപാലകൃഷ്‌ണനെ ചടങ്ങിൽ ആദരിച്ചു.

അസീസ് നെടുമങ്ങാട് മികച്ച സ്വഭാവ നടൻ, സ്‌മിനു സിജു മികച്ച സ്വഭാവനടിയായും തിരഞ്ഞെടുക്കപ്പെട്ടു. മികച്ച പുതുമുഖ സ്വഭാവ നടനുള്ള അവാർഡ് ‘കുടുംബസ്ത്രീയും കുഞ്ഞാടും’ എന്ന ചിത്രത്തിലെ പ്രകടന മികവിന് ബെന്നി പീറ്റേഴ്‌സിനു ലഭിച്ചു. മികച്ച ഗാനരചനയ്‌ക്കുള്ള പുരസ്‌കാരം കെ ജയകുമാറിനും മികച്ച ഗായികയായി മാതംഗി അജിത് കുമാറിനെയും തിരഞ്ഞെടുക്കപ്പെട്ടു. മികച്ച സംഗീത സംവിധായകനായി പ്രശാന്ത് മോഹൻ അവാർഡ് ഏറ്റുവാങ്ങി.

ഡോ. ജെസ്സി കുത്തനൂർ സംവിധാനം ചെയ്‌ത ‘നീതി’ എന്ന സിനിമ ആറ് അവാർഡുകൾ കരസ്ഥമാക്കി. മികച്ച സിനിമ പിആർഒ ആയി എ കെ ഷിജിൻ തിരഞ്ഞെടുക്കപ്പെട്ടു. മികച്ച സാമൂഹിക പ്രസക്തിയുള്ള ഗാനരചയിതാവിനുള്ള അവാർഡ് ‘കല്ലാമൂല’ എന്ന ചിത്രത്തിന് വേണ്ടി ശ്യാം മംഗലത്തിന് ലഭിച്ചു. ചലച്ചിത്ര – മാധ്യമ രംഗത്തെ വിവിധ മേഖലകളിലെ പ്രവർത്തന മികവിനെ പരിഗണിച്ച് അസിം കോട്ടൂരിനും അവാർഡ് ലഭിച്ചു. മികച്ച നോവലിസ്റ്റിനുള്ള സാഹിത്യരത്നാ പുരസ്‌കാരം സേതുനാഥ് പ്രഭാകറിനും ലഭിച്ചു.

മറ്റ് സിനിമാ അവാർഡുകൾ


മികച്ച സിനിമ : മലൈക്കോട്ടൈ വാലിബാൻ
മികച്ച സംവിധായകൻ : വിപിൻദാസ്
മികച്ച ഫിലിം എഡിറ്റർ : ജോൺ കുട്ടി
മികച്ച രണ്ടാമത്തെ സിനിമ : വനിത
യൂത്ത് ഐക്കൺ : ചന്തുനാഥ്‌
മികച്ച പ്രതിനായകൻ : മിഥുൻ വേണുഗോപാൽ
മികച്ച ഗായകൻ : മധു ബാലകൃഷ്‌ണൻ

സംഘാടക സമിതി ചെയർമാൻ അഡ്വ ഐ ബി സതീഷ് എം എൽ എ യുടെ അദ്ധ്യ ക്ഷതയിൽ നടന്ന ചടങ്ങിൽ എം വിൻസെൻ്റ്, അഡ്വ ജി സ്റ്റീഫൻ, അഡീഷണൽ അഡ്വ ക്കേറ്റ് ജനറൽ അഡ്വ കെ പി ജയചന്ദ്രൻ, ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് അഡ്വ ഡി സുരേഷ് കുമാർ, മുൻ മന്ത്രി ശ്രീ പന്തളം സുധാകരൻ, പൂവച്ചൽ ഖാദർ കൾച്ചറൽ ഫോറം പ്രസിഡൻ്റ് പൂവച്ചൽ സുധീർ, മുഹമ്മദ് ആസിഫ് എന്നിവർ പങ്കെടുത്തു.


Read Previous

ഉപ്പും മുളകും’ തിരിച്ച് വരുന്നു; വിശേഷങ്ങളുമായി നിഷ സാരംഗ്

Read Next

നീറ്റ് പരീക്ഷ ക്രമക്കേട്: രാജ്യത്താകെ 63 വിദ്യാര്‍ത്ഥികളെ ഡീ ബാര്‍ ചെയ്തു; പുനപരീക്ഷ എഴുതിയത് 813 പേര്‍,750 പേര്‍ പരീക്ഷയ്ക്ക് എത്തിയില്ല

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »