
വത്തിക്കാന്‍ സിറ്റി: എക്കാലവും സമാധാനത്തിനും ലോകശാന്തിക്കും വേണ്ടി വാദിച്ച മഹാ ഇടയന് കണ്ണീരോടെ വിട നല്‍കി ലോകം. ആഗോള കത്തോലിക്കാ സഭയുടെ തലവന്‍ ഫ്രാന്‍സിസ് പാപ്പയുടെ ഭൗതികശരീരം റോമിലെ സെന്റ് മേരീസ് മേജര്‍ ബസിലിക്കയില്‍ കബറടക്കി. മാര്‍പാപ്പയുടെ ആഗ്രഹപ്രകാരം കന്യകമറിയാമിന്റെ രൂപത്തിന് അരികിലാണ് കബറിടം ഒരുക്കിയത്. മാതാവുമായി ഹൃദയം കൊണ്ട് ഏറെ അടുപ്പം പുലര്‍ത്തിയിരുന്നതിനാല്‍ ഇവിടെ അടക്കണമെന്ന ആഗ്രഹം മരണപത്രത്തില്‍ പാപ്പ പ്രകടിപ്പിച്ചിരുന്നു.
വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് ബസലിക്കയിലായിരുന്നു പ്രാരംഭഘട്ട ശുശ്രൂഷകള്‍ നടന്നത്. അതിനുശേഷം നാല് കിലോമീറ്റര്‍ അകലെയുള്ള സെന്റ് മേരീസ് മേജര്‍ ബസിലിക്കയിലേക്ക് വിലാപയാത്രയായാണ് ഭൗതികശരീരം എത്തിച്ചത്. കര്‍ദിനാള്‍ സംഘത്തിന്റെ തലവന്‍ കര്‍ദിനാള്‍ ജൊവാന്നി ബാറ്റിസ്റ്റ റേയാണ് അന്ത്യ ശുശ്രൂഷകള്‍ക്ക് കാര്‍മികത്വം വഹിച്ചത്. വിലാപയാത്ര കടന്നുപോയ വഴികളുടെ ഇരുവശവും വിശ്വാസികള്‍ പ്രാര്‍ത്ഥനകള്‍ ചൊല്ലി ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.
വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് ബസലിക്കയിലായിരുന്നു പ്രാരംഭഘട്ട ശുശ്രൂഷകള്‍ നടന്നത്. അതിനു ശേഷം നാല് കിലോമീറ്റര്‍ അകലെയുള്ള സെന്റ് മേരീസ് മേജര്‍ ബസിലിക്കയിലേക്ക് വിലാപയാത്ര യായാണ് ഭൗതികശരീരം എത്തിച്ചത്. കര്‍ദിനാള്‍ സംഘത്തിന്റെ തലവന്‍ കര്‍ദിനാള്‍ ജൊവാന്നി ബാറ്റി സ്റ്റ റേയാണ് അന്ത്യ ശുശ്രൂഷകള്‍ക്ക് കാര്‍മികത്വം വഹിച്ചത്. വിലാപയാത്ര കടന്നുപോയ വഴികളുടെ ഇരുവശവും വിശ്വാസികള്‍ പ്രാര്‍ത്ഥനകള്‍ ചൊല്ലി ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.
ആയിരക്കണക്കിന് പുരോഹിത വൃന്ദവും ലോകനേതാക്കളും രാജകുടുംബാംഗങ്ങളും ലക്ഷത്തിലേറെ സാധാരണക്കാരായ വിശ്വാസികളും ചടങ്ങിന് നേരിട്ട് സാക്ഷിയായി. ട്രംപ് അടക്കുമുള്ളവര്‍ എത്തിയി രുന്നതിനാല്‍ റോമില്‍ കനത്ത സുരക്ഷയാണ് ഒരുക്കിയിരുന്നത്. എന്നിട്ടും നിരവധി വിശ്വാസികളാണ് പാപ്പയെ അവസാനമായി ഒരുനോക്കു കാണാന്‍ വത്തിക്കാനില്‍ എത്തിയത്.
ഏറ്റവും ലളിതമായിട്ടായിരുന്നു സംസ്‌കാരച്ചടങ്ങുകള്‍ സംഘടിപ്പിച്ചത്. വിലാപയാത്രയിലും വളരെ കുറച്ച് വാഹനങ്ങളാണ് അകമ്പടിയേകിയത്. കൊളോസിയം അടക്കം ചരിത്ര സ്മാരകങ്ങള്‍ക്ക് മുന്നിലൂടെ യാണ് വിലാപ യാത്ര കടന്നുപോയത്. അശരണരുടെ ഒരു സംഘമാണ് പാപ്പയുടെ മൃതശരീരം സെന്റ് മേരീസ് മേജര്‍ ബസിലിക്കയില്‍ ഏറ്റുവാങ്ങിയത്. പ്രാര്‍ഥനകള്‍ക്ക് ശേഷം പാപ്പയെ ആഡംബരങ്ങളി ല്ലാത്ത ഒരു തടിപ്പെട്ടിയില്‍ കബറടക്കി. ഒരു സാധാരണ മരത്തിന്റെ തടിയില്‍ നിര്‍മിച്ച പെട്ടിയില്‍ അടക്കണമെന്ന് പാപ്പ നേരത്തെ നിര്‍ദേശം നല്‍കിയിരുന്നു.
സംസ്‌കാരച്ചടങ്ങില്‍ സംസാരിച്ച കര്‍ദിനാള്‍ ജൊവാന്നി ബാറ്റിസ്റ്റ മാര്‍പാപ്പാ സ്വീകരിച്ച സമാധാന നിലപാടാണ് ചൂണ്ടിക്കാട്ടിയത്. അഭയാര്‍ത്ഥികളോടും പ്രകൃതിയോടും പ്രകടിച്ച കരുതലും വധഭീഷ ണികളെ ഭയക്കാതെ ഇറാഖ് സന്ദര്‍ശിച്ചതും സഭയില്‍ നടപ്പാക്കിയ പരിഷ്‌കരണങ്ങളുമൊക്കെ പ്രസംഗത്തില്‍ സൂചിപ്പിപ്പു.