Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ഫ്രാൻസിസ് മാർപാപ്പ ആശുപത്രി വിട്ടു, വിശ്വാസികളെ അഭിവാദ്യം ചെയ്തു; പ്രാർത്ഥനകൾക്ക് നന്ദിയെന്ന് പ്രതികരണം


വത്തിക്കാൻ സിറ്റി: അഞ്ച് ആഴ്ചത്തെ ആശുപത്രി വാസത്തിന് ശേഷം വിശ്വാസികളെ അഭിവാദ്യം ചെയ്ത് ഫ്രാന്‍സിസ് മാര്‍പാപ്പ. റോമിലെ ജെമെലി ആശുപത്രിയുടെ ജനാലയ്ക്കരികിലെത്തിയാണ് പുറത്ത് കാത്തുനിന്ന വിശ്വാസികളെ പാപ്പ കണ്ടത്. ഫെബ്രുവരി ഒമ്പതിന് ശേഷം ഇതാദ്യമായാണ് ഫ്രാൻസിസ് മാർപാപ്പ ജനങ്ങൾക്ക് മുന്നിലെത്തുന്നത്. വീൽചെയറിൽ ജനാലയ്ക്കരികിലെത്തിയ പാപ്പ അപ്രതീക്ഷിതമായി ജനങ്ങളോട് സംസാരിക്കുകയും ചെയ്തു.

‘‘ ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ. പ്രാർത്ഥിച്ച എല്ലാവർക്കും നന്ദി.’’ – സഹായി നൽകിയ മൈക്കിലൂടെ ഫ്രാൻസിസ് മാർപാപ്പ പറഞ്ഞു. തുടർന്ന് വിശ്വാസികൾക്ക് നേരെ കൈവീശി കാണിച്ച ശേഷമാണ് മുറിയിലേക്ക് മടങ്ങിയത്. പിന്നീട് വത്തിക്കാനിലെ ഔദ്യോഗിക വസതിയായ സാന്താ മാർത്തയിലേക്ക് പാപ്പ പോയി. 37 ദിവസത്തിന് ശേഷമാണ് പാപ്പ വിശ്വാസികൾക്ക് മുന്നിൽ എത്തിയത്. കഴിഞ്ഞ അഞ്ച് ആഴ്ചയായി വത്തിക്കാനിൽ പാപ്പക്ക് വിശ്വാസികളെ കാണാൻ സാധിച്ചിട്ടില്ല. ആഞ്ചലസും ഉണ്ടായിരുന്നില്ല.

ഇനി രണ്ട് മാസം പൂർണ വിശ്രമമാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരിക്കുന്നത്. ശബ്ദം സാധാരണ നിലയിൽ ആവാനുള്ളത് അടക്കം പരിചരണം തുടരും. ശ്വാസകോശ രോഗത്തെ തുടർന്ന് കഴിഞ്ഞ മാസം 14 നാണ് ഫ്രാൻസിസ് മാർപാപ്പയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.


Read Previous

എല്ലാം തകർത്തു കളഞ്ഞില്ലേ’, പൊട്ടിക്കരഞ്ഞ് റഹീം; അമ്മയും അനിയനും തെണ്ടുന്നത് കാണാൻ വയ്യെന്ന് അഫാൻ

Read Next

ഹമാസിനെ തള്ളി പാലസ്തീൻ: ‘ഗാസയുടെ നിയന്ത്രണം വിട്ടൊഴിയണം; യുദ്ധമല്ല, സമാധാനമാണ് വേണ്ടത്’

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »