Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ഇന്ത്യ-പാക് യുദ്ധമുണ്ടായാല്‍ ദക്ഷിണേന്ത്യ പിടിച്ചെടുക്കാന്‍ പോപ്പുലര്‍ ഫ്രണ്ട് പദ്ധതിയിട്ടിരുന്നു’: ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി എന്‍ഐഎ


ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ച പോപ്പുലര്‍ ഫ്രണ്ടിനെതിരെ ഞെട്ടിക്കുന്ന വെളിപ്പെടുത്ത ലുമായി നാഷണല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി (എന്‍ഐഎ). ഇന്ത്യ-പാക് യുദ്ധമുണ്ടായാല്‍ ദക്ഷി ണേന്ത്യ പിടിച്ചെടുക്കാന്‍ പോപ്പുലര്‍ ഫ്രണ്ട് പദ്ധതിയിട്ടിരുന്നുവെന്നാണ് എന്‍ഐഎ കോടതിയെ അറിയിച്ചത്.

പോപ്പുലര്‍ ഫ്രണ്ട് നേതൃത്വത്തിന് എതിരായ കേസ് പരിഗണിക്കുന്ന ഡല്‍ഹി പട്യാല ഹൗസ് കോടതി യിലാണ് എന്‍ഐഎ അതീവ ഗുരുതരമായ ഇക്കാര്യം വ്യക്തമാക്കിയത്. ഇന്ത്യയുടെ ഐക്യത്തിനും അഖണ്ഡതയ്ക്കും ഏറ്റവും വലിയ ഭീഷണിയാണ് പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയെന്നും എന്‍ഐഎ പറഞ്ഞു. ഇക്കാര്യത്തില്‍ പോപ്പുലര്‍ ഫ്രണ്ടിനെതിരെ ശക്തമായ തെളിവുകള്‍ ഉണ്ടെന്ന് എന്‍ഐഎയുടെ സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ രാഹുല്‍ ത്യാഗി കോടതിയെ അറിയിച്ചു.

ഇന്ത്യ പാകിസ്ഥാനുമായി യുദ്ധത്തിനിറങ്ങിയാല്‍ ശ്രദ്ധ വടക്കന്‍ പ്രദേശത്തായിരിക്കുമെന്നും ആ സമയത്ത് തെക്കു നിന്ന് ആക്രമിച്ച് ദക്ഷിണേന്ത്യ പിടിച്ചെടുക്കുമെന്ന് പിഎഫ്ഐ ക്ലാസുകളില്‍ പഠിപ്പിച്ചിരുന്നുവെന്ന് ഒരു സംരക്ഷിത സാക്ഷി മൊഴി നല്‍കിയിട്ടുണ്ടെന്നും എന്‍ഐഎയുടെ സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ കോടതിയെ അറിയിച്ചു.

ഇന്ത്യയില്‍ ഇസ്ലാം അപകടത്തിലാണെന്ന പ്രചാരണം നടത്തി പോപ്പുലര്‍ ഫ്രണ്ട് ഹിന്ദുക്കള്‍ക്കെതിരെ ശത്രുതയും വിദ്വേഷവും വളര്‍ത്തുകയായിരുന്നു. അത്തരം പ്രചാരണത്തിന് വഴങ്ങുന്ന മുസ്ലീം യുവാ ക്കളെ തിരിച്ചറിയുകയും ജിഹാദില്‍ പങ്കെടുക്കുന്നതിന് അവരെ തീവ്രവാദികളാക്കുകയും ചെയ്തു വെന്നും എന്‍ഐഎയുടെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.ഐ.എസില്‍ ചേരാനും ഇന്ത്യയില്‍ ഖിലാഫത്തും ശരിയത്ത് നിയമവും സ്ഥാപിക്കാനും പിഎഫ്ഐ അംഗങ്ങളെ പ്രേരിപ്പിച്ചു എന്നും എന്‍ ഐ എ അഭിഭാഷകര്‍ ചൂണ്ടിക്കാട്ടി.

ബോംബ് നിര്‍മാണ സാമഗ്രികള്‍, ഇന്ത്യയെ ഇസ്ലാമിക രാഷ്ട്രമാക്കി മാറ്റുന്നതിനെക്കുറിച്ചുള്ള വസ്തുക്കള്‍ അടങ്ങിയ രേഖകള്‍, കൈയില്‍ പിടിക്കാവുന്ന മറൈന്‍ റേഡിയോ സെറ്റുകള്‍, ഐഎസ് അനുകൂല വീഡിയോകള്‍ ഉള്ള പെന്‍ ഡ്രൈവുകള്‍, വെടിമരുന്ന്, ആയുധങ്ങള്‍ എന്നിവ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്ത കരില്‍ നിന്ന് കണ്ടെടുത്തിട്ടുണ്ടെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.


Read Previous

ശ്രീനിവാസന്റെ നിര്യാണത്തില്‍ ഒ. ഐ. സി. സി അനുശോചിച്ചു

Read Next

പുളിക്കക്കണ്ടം കൗണ്‍സിലര്‍മാര്‍ യുഡിഎഫിനെ പിന്തുണയ്ക്കണമെന്ന് ജനസഭ; ദിയ പാലാ നഗരസഭ അധ്യക്ഷയാകണമെന്നും ആവശ്യം

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »