Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

യുവേഫ നേഷൻസ് ലീഗ് കിരീടം പോർച്ചുഗലിന്; സ്പെയിനിനെ വീഴ്ത്തിയത് പെനൽറ്റി ഷൂട്ടൗട്ടിൽ, കണ്ണീരണിഞ്ഞ് റൊണാൾഡോ


യുവേഫ നേഷൻസ് ലീഗ് കിരീടം പോർച്ചുഗലിന്. ഫൈനലിൽ സ്പെയിനിനെ പെനൽറ്റി ഷൂട്ടൗട്ടിൽ തോൽപ്പിച്ചാണ് ചാംപ്യന്മാരായത്. പെനൽറ്റി ഷൂട്ടൗട്ടിൽ 5-3 നാണ് പോർച്ചുഗലിന്‍റെ ജയം. നിശ്ചിത സമയത്തും അധിക സമയത്തും രണ്ട് ഗോൾ വീതം നേടി ഇരു ടീമുകളും സമനില പാലിച്ചു. പോർച്ചുഗലിന്റെ ന്യൂനോ മെൻഡസാണ് ഫൈനലിലെ താരം.

നിശ്ചിത സമയവും എക്സ്ട്രാ സമയവും കടന്ന് പെനൽറ്റി വരെയെത്തിയ കലാശ പോരിനൊടുവിലാണ് പോർച്ചുഗലിന്‍റെ കിരീട നേട്ടം. നിലവിലെ ചാമ്പ്യന്മാരായ സ്പെയിനിന്‍റെ യുവനിരയെ വീഴ്ത്തി നേടിയ ജയം. ഷൂട്ടൌട്ടിൽ പോർച്ചുഗലിനായി കിക്കെടുത്തവരെല്ലാം ലക്ഷ്യത്തിലെത്തിച്ചു. സ്പാനിഷ് താരം അൽവാരോ മൊറാട്ടയുടെ കിക്ക് പോർച്ചുഗൽ ഗോൾ കീപ്പർ തടഞ്ഞത് നിർണായകമായി. പോർച്ചുഗലി ന്റെ റൊണാൾഡോയും സ്പെയിനിന്‍റെ ലമീൻ യമാലും സബ്സ്റ്റിറ്റ്യൂട്ട് ചെയ്യപ്പെട്ടതിനാൽ ഷൂട്ടൌട്ടിനുണ്ടായിരുന്നില്ല.

ജയത്തിൽ വിതുമ്പി പോർച്ചുഗീസ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ. പോർച്ചുഗലിനായി റൊണാൾഡോയുടെ മൂന്നാം കിരീടമാണിത്. 2016ലെ യൂറോ കപ്പും 2019ലെ നേഷൻസ് ലീഗും പോർച്ചുഗൽ ജയിച്ചിരുന്നു. ഫൈനലിൽ റൊണാൾഡോ ഒരു ഗോൾ നേടി. ഇതോടെ അന്താരാഷ്ട്ര ഫുട്ബോളിലെ ഗോൾ നേട്ടം 138 ആയി.


Read Previous

കുറ്റമറ്റ ക്രമീകരണങ്ങളും പഴുതടച്ച സുരക്ഷയും; ഹജ് എല്ലാ തരത്തിലും സമ്പൂർണ്ണ വിജയമായി മാറിയതായി മക്ക പ്രവിശ്യ ഡെപ്യൂട്ടി ഗവര്‍ണര്‍; ഉംറ സീസൺ അടുത്ത ചൊവ്വാഴ്ച മുതൽ ആരംഭിക്കും

Read Next

കിഴക്കമ്പലവും ആരുടേയും പിതൃസ്വത്തല്ല…. മനസ്സിലാക്കിയാല്‍ നന്ന്….’സാബു ജേക്കബിന് മറുപടിയുമായി എംഎല്‍എ പി വി ശ്രീനിജിന്‍

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »