ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക് അധികാരമില്ല, ചെയര്‍മാന് കത്തയച്ച് മഹുവ
എന്തായാലും വര്‍ഷങ്ങള്‍ വേണ്ടിവന്നു ഭുമിയിലെ മാലാഖമാര്‍ എന്നുള്ള വിളിപേരിന്. കോവിഡ് ,നിപ്പ പോലുള്ള മഹാമാരികൾ വരുന്നതിന്മുൻപ് വരെ നഴ്സ് എന്ന്പറഞ്ഞാൽ ഇറുകിയ വെള്ളക്കു പ്പായമിട്ട് ഒരുട്രേയുമായി നിൽക്കുന്ന കോമാളിവേഷമായിരുന്നു.രണ്ട്മൂന്ന് വർഷമായിട്ട് എന്തായാ ലും ആ കാഴ്ച മറഞ്ഞെന്ന് കരുതാം..
ചിലർ ഞങ്ങളെ ജാഡക്കാരികൾ എന്നും വിളിക്കാറുണ്ട് .അങ്ങനെവിളിക്കുന്ന വരോട് ഒന്നേപറയാനു ള്ളൂ.. എത്ര സഹിച്ചാണ് ഓരോ നഴ്സുമാരും ജോലി നോക്കുന്നത് എന്ന് നിങ്ങൾക്കറിയുമോ..അവളും ഒരു മകളാണ് ..ഭാര്യയാണ് . അമ്മയാണ്..ചില ജീവിതസാഹചര്യങ്ങളിൽ ജീവിക്കുമ്പോൾ ചിരിക്കാൻ വരെ അവർ മറക്കും ഭൂരിഭാഗം നഴ്സുമാരും നല്ല കുടുംബിനികളായിരിക്കാൻ സാധ്യത ഏറെയുണ്ട്. അവരിലുള്ള സഹി ഷ്ണുത മനോഭാവം തന്നെയാണ് അതിന് കാരണവും. കൂടെ നിന്ന് തങ്ങളുടെ ഇണ യെ കരുതാനും മക്കളെ സ്നേഹിക്കാനും ഭാഗ്യമില്ലാത്തവരാണ് ഏറെയും എങ്കിലും പരാതികളും പരിഭവങ്ങളും ഉള്ളിലൊതുക്കി മറ്റുള്ളവർക്കായി ജീവിക്കും.അവരുടെ സന്തോഷത്തിനായി പ്രയത്നിക്കും. ഇതിൻ്റെ ഇടയിൽ സ്വയം ജീവിക്കാൻ മറക്കുന്നവരും ഉണ്ട്..
നഴ്സുമാരുടെ ഭർത്താക്കന്മാരെ കളിയാക്കുന്ന പ്രവണതയുള്ളവരും നമുക്കിടയിൽ ഏറെയുണ്ട്. അതെ ഞങ്ങളുടെ ഭർത്തക്കാന്മർ ഭാഗ്യമുള്ളവർ തന്നെ. കണ്ണ്കടിച്ചിട്ട് കാര്യമില്ല കുടുംബ ജീവിതം ഞങ്ങളുടേതാണ്..നിങ്ങൾ കരുതുംപോലെ നാണം കെട്ടജീവിതമല്ല അവരുടേത്. ജോലികഴിഞ്ഞ് ആൺ പെൺമേൽ ക്കോയ്മ ഇല്ലാതെയുള്ള സഹവർത്തിത്വം കൂടിയതാണ് ഞങ്ങളുടെ ജീവിതം..
പിന്നെ ലോകത്തിന്നുവരെ ആരും പൈസയുടെ പുറത്ത് മെയിൽ പൈസാ ഫീ മെയിൽ പൈസാ എന്നെ ഴുതി വച്ച് കണ്ടിട്ടുമില്ല. അത് ആരുണ്ടാക്കുന്നു എന്ന നിയമവും ഇല്ലാ. ജീവിക്കണമെങ്കിൽ പൈസയ്ക്ക് പൈസതന്നെ വേണം..പരസ്പര വിശ്വാസവും സഹകരണവുംതന്നെയാണ് ഞങ്ങളുടെ കരുത്ത്…
ഏത് ബാലികേറാമല കയറാനുള്ള ഇച്ഛാശക്തി ഞങ്ങൾക്കുള്ളപ്പോൾ ഒരുകോവിഡിന് മുൻപിലും ഞങ്ങൾ തളരില്ല ഞങ്ങൾക്കായി പ്രാർത്ഥനയുണ്ട്. സ്നേഹമുണ്ട്. അന്വേഷണങ്ങളുണ്ട്. കഴിഞ്ഞ ദിവ സം അവധി കഴിഞ്ഞ് മടങ്ങിവരാനൊരുങ്ങുമ്പോൾ മോൻപറഞ്ഞവാചകം എപ്പോഴും ഓർക്കും..
നാളെ മുതൽ ഞങ്ങളുടെ അമ്മ ഞങ്ങൾക്ക് മാത്രമല്ല മറ്റുള്ളവർക്ക് കൂടി ഉള്ളതാണെന്ന്.
കുപ്പിക്കുള്ളിൽ ശ്വാസം നിറച്ച് വയ്ക്കാമോ അമ്മ..അമ്മയെ മിസ്ചെയ്യുമ്പോൾ അത് തുറന്നാൽ മതി ല്ലോ അമ്മയുടെ’ മണം കിട്ടാൻ എന്ന് മോള് പറഞ്ഞപ്പോഴും നിർവ്വികാരത ആയിരുന്നു ഇട്ട്മുഷിഞ്ഞ മാറിയിട്ട മാക്സിയെടുത്ത് കെട്ടിപ്പിടിച്ച് ഇരിക്കുന്നത് കാണുമ്പോഴും നഴ്സിൻറെ മാതൃത്വം നന്നേ ചുട്ടു പൊള്ളുന്നുണ്ട്..രാത്രിയിൽ കുഞ്ഞിക്കൈകളാലും കാലുകളാലും ബന്ധനസ്ഥയായി ഒരു വർഷ ത്തെ വാത്സല്യം കൊടുത്തും നുകർന്നും തീർക്കുമ്പോഴും ഉള്ളിൽ അണയാത്ത കനൽ ആളുന്നുണ്ടാവും നിമിഷങ്ങള ഉണ്ണി അനുഭവിക്കുന്ന മാതൃത്വവും ദാമ്പത്യവും ഒരു പക്ഷേ എന്നേപ്പോലെ ആയിരക്കണ ക്കിനുണ്ടാവും എന്ന് സ്വയം ആശ്വസിച്ച് പ്രവാസത്തിൻ്റെ പെൺകരുത്ത് ഒട്ടുംചോരാതെ മുന്നോട്ട് പോവുകയാണ്.