ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

ഗൾഫ് മലയാളി ഫെഡറേഷൻ റിയാദ് സെന്‍ട്രല്‍ കമ്മിറ്റി ഓണാഘോഷം സംഘടിപ്പിച്ചു, റിയാദിലെ മലാസ് ചെറീസ് ഓഡിറ്റോറിയത്തില്‍ നടന്ന ആഘോഷം വൈവിധ്യമാര്‍ന്ന കലാ പരിപാടികളാൽ ശ്രദ്ധേയമായി. നാസിക്ധോള് ബാന്‍ഡ് മേളത്തിന്റെ അകമ്പടിയോടെ ആർപ്പുവിളിയുമായി മാവേലിയെ എതിരേറ്റു. നൂറുകണക്കിന് ആളുകള്‍ക്ക് ഒരുക്കിയ വിഭവസമൃദ്ധമായ ഓണസദ്യയും ഉണ്ടായിരുന്നു

തുടര്‍ന്ന് നടന്ന സാംസ്കാരിക സമ്മേളനത്തില്‍ ഷാജി മഠത്തില്‍ അധ്യക്ഷത വഹിച്ചു. ഡോ. കെ ആര് ജയചന്ദ്രന്, ജോസഫ് അതിരുങ്കല്‍, കമര്‍ബാനു ടീച്ചര്‍, നിഖില സമീര്‍, ജി എം എഫ് ചെയര്മാന് റാഫി പാങ്ങോട്, ഖത്തര്‍ ജി എം എഫ് പ്രസിഡണ്ട് മുസ്തഫ കുമരനല്ലൂര്‍, നാഷണല്‍ പ്രസിഡണ്ട് അബ്ദുല്‍ അസീസ് പവിത്ര, ഹരികൃഷ്ണന് കണ്ണൂര്‍, എന്നിവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു,

പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് തിരിക്കുന്ന റിയാദ് സെന്‍ട്രല്‍ കമ്മിറ്റി ഭാരവാഹി പി എസ് കോയക്ക് ചടങ്ങില്‍ യാത്രയയപ്പ് നല്കി. ടോം സി മാത്യു സ്വാഗതവും ട്രഷറര്‍ പി എസ് കോയ നന്ദിയും പറഞ്ഞു.
ആഘോഷങ്ങള്‍ക്ക് മാറ്റ് കൂട്ടാന്‍ മണി ബ്രദഴ്സിലെ കുട്ടികള്‍ അവതരിപ്പിച്ച തിരുവാതിര. ജി എം എഫ് കലാ കാരന്മാരുടെ, ഓണപ്പാട്ട്, കുട്ടികളുടെ നൃത്തനൃത്യങ്ങൾ, ഗാനമേള, തുടങ്ങിയ കലാ പരിപാടികൾ ആഘോഷ പരിപാടിയെ വർണാഭമാക്കി.

അഷറഫ് ചേലാംബ്ര, സനല്‍ കുമാര്‍ , സുബൈര്‍ കുമ്മില്‍ ,സത്താര്‍ മാവൂര്‍ ഷാനവാസ് വെമ്പളി , ഷാജഹാന് പാണ്ട, ഉണ്ണി, മുന്ന, നൂറുദ്ധീന്‍, തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്കി ഹിബ അബ്ദുല്‍ സലാം, ബൈമി സുബിന് എന്നിവര്‍ സാംസ്കാരിക പരിപാടികള്‍ നിയന്ത്രിച്ചു
