പ്രവാസി മലയാളി ഫൗണ്ടേഷന്റെ ഒരുമയുടെ സ്‌നേഹോത്സവം 2025 ശ്രദ്ധേയമായി.


റിയാദ് : റിയാദിലെ ജീവകാരുണ്യ സാംസ്ക്കാരിക രംഗത്തെ സജീവ സാന്നിധ്യമായ പ്രവാസി മലയാളി ഫൗണ്ടേഷൻ റിയാദ് സെൻട്രൽ കമ്മിറ്റി സംഘടിപ്പിച്ച ഒരുമയുടെ സ്‌നേഹോത്സവം 2025 ജനപങ്കാളിത്തം കൊണ്ടും കലാപരിപാടികളുടെ മികവും സംഘടനവും കൊണ്ട് ഏറെ ശ്രദ്ധേയമായി. അൽ യാസ്മീൻ ഇന്റർനാഷൻ സ്‌കൂളിൽ നടന്ന പരിപാടി ഇന്ത്യൻ എംബസി സ്‌കൂൽ ചെയർപേഴ്സൺ ഷഹനാസ് അലി ഉത്‌ഘാടനം ചെയ്തു. പ്രസിഡന്റ് സലിം വാലില്ലാപ്പുഴ അധ്യക്ഷത വഹിച്ചു. പ്രോഗ്രാം കമ്മിറ്റി കൺവീനർ ജിബിൻ സമദ് കൊച്ചി ആമുഖ പ്രഭാഷണം നടത്തി.

മുൻ സൗദി കസ്റ്റംസ് വിഭാഗം ഉദ്യോഗസ്ഥൻ മാജിദ് ഇബ്രാഹിം മുഖ്യ പ്രഭാഷണം നടത്തിയ ചടങ്ങിൽ സാഹിത്യകാരന്മാരായ ജോസഫ് അതിരുങ്കൽ, ഡോ കെ ആർ ജയചന്ദ്രൻ, അബ്ബാസ് കോഴിക്കോട്, എംബസി ഉദ്യോഗ്സഥൻ പുഷ്പരാജ്, സാമൂഹ്യ പ്രവർത്തകരായ ഉമ്മർ മുക്കം, റഹ്മാൻ മുനമ്പത്ത്, സനൂപ് പയ്യന്നൂർ, ലൈഫ് കോച്ചും ട്രെയ്‌നറുമായ സുഷമ ഷാൻ, പി എം എഫ് സീനിയർ അംഗം മുജീബ് കായം കുളം എന്നിവർ ആശംസകൾ അർപ്പിച്ചു, സജിൻ നിഷാൻ അവതാരകനായിരുന്നു.

കഴിഞ്ഞ വര്ഷത്തെ റമദാൻ കിറ്റ് വിതരണത്തിലെ സജീവ സാന്നിധ്യമായ മുതിർന്ന അംഗം ജലീൽ ആലപ്പുഴക്ക് മുഘ്യാതിഥി മാജിദ് ഇബ്രാഹിം മൊമെന്റോ സമ്മാനിച്ചു. മുഖ്യ പ്രയോജകരായ നജ്ദ് ഇലക്ട്രിക് കമ്പനിക്കുള്ള ബിസിനസ്സ് എക്‌സലൻസി അവാർഡ് കമ്പനി മാനേജർ ഷാരൂഖിനുള്ള മൊമെന്റോ ജീവകാരുണ്യ കൺവീനർ ഷരീഖ് തൈക്കണ്ടിയും സഹപ്രായോജകരായ ഓ എഫ് എൽ ഇന്റർനാഷണൽ കമ്പനിക്കുള്ള ബിസിനസ്സ് എക്‌സലൻസി അവാർഡ് സി ഇ ഓ റഫീഖ് ഷറഫുദീന് സുഷമ ഷാനും കൈമാറി.

സ്പോൺസർമാർക്കും കലാപരിപാടികൾ നടത്തിയവർക്കുമുള്ള മെമെന്റോകൾ മൈമൂന അബാസ്, നസ്രിയ ജിബിൻ, സുരേഷ് ശങ്കർ, ഷിബു ഉസ്മാൻ, ജോൺസൺ മാർക്കോസ്, ബഷീർ സാപ്റ്റ്കോ, അലക്സ് കൊട്ടാരക്കര, സഫീർ അലി, ബിനോയ് കൊട്ടാരക്കര, നാസർ പൂവ്വാർ, കെ ജെ റഷീദ്, തൊമ്മിച്ചൻ സ്രാമ്പിക്കൽ, റഷീദ് കായംകുളം, സിയാദ് വർക്കല, നൗഷാദ് യാഖൂബ്, രാധാകൃഷ്ണൻ പാലത്ത്, സുരേന്ദ്ര ബാബു, ശ്യാം വിളക്കുപാറ എന്നിവർ വിതരണം ചെയ്തു.

കലാപരിപാടികൾ ഭാരവാഹികളായ സഫീർ അലി, മുത്തലിബ് കാലിക്കറ്റ്, അൽത്താഫ് കാലിക്കറ്റ്, ആച്ചി നാസ്സർ, നസീർ തൈക്കണ്ടി, ഷമീർ കല്ലിങ്ങൽ എന്നിവർ നേതൃത്വം നൽകി. പി എം എഫ് വനിതാ വിഭാഗം പ്രവർത്തകരായ റെജുല മനാഫ്, ജസീന മുത്തലിബ്, റസീന അൽത്താഫ്, ഷംല ശിറാസ്, ഷംല റഷീദ്, ജിജി ബിനു, ഫൗസിയ നിസാം, ഷജിന ഷെറഫ്, നേഹ റഷീദ് എന്നിവർ സംഘടിപ്പിച്ച ഒപ്പന കാണികളുടെ ജനശ്രദ്ധ പിടിച്ചുപറ്റി.

റിയാദിലെ ഡാൻസ് ഗ്രൂപ്പുകളായ ഗോൾഡൻ സ്പാരോസ്, നൂപുര, നവ്യാസ് ആർട്സ് എന്റർടൈൻമെന്റ് എന്നിവർ നടത്തിയ നൃത്തനൃത്യങ്ങൾ പരിപാടിക്ക് മാറ്റ് കൂട്ടി. ഗായകരായ ജിബിൻ സമദ് കൊച്ചി, മുത്തലിബ് കാലിക്കറ്റ്, അൽത്താഫ് കാലിക്കറ്റ്, ആച്ചി നാസ്സർ, നസീർ തൈക്കണ്ടി, സിയാദ് വർക്കല, അനാമിക സുരേഷ്, ഫിദ ഫാത്തിമ, ഫാത്തിമ നിസാം, ഷാഹിയ ഷിറാസ്, അനാറ റഷീദ്, ജുമാന ജിബിൻ എന്നിവർ ഗാനങ്ങൾ ആലപിച്ചു. ഫ്യൂഷൻ ഡാൻസുമായി വേദിയിലെത്തിയ ടോം ബിനു , മുഹമ്മദ് ബിലാൽ നിസാം, ദിയ റഷീദ്, ഡാനിഷ് അൽതാഫ്, ഷഹിയ ഷിറാസ്, എന്നിവർ കാണികളുടെ കൈയ്യടി ഏറ്റുവാങ്ങി.

പിഎംഫ് എക്സിക്യൂട്ടീവ് അംഗങ്ങളായ മഹേഷ് ജയ് ടീമിന്റെ (റിയാദ് ബീറ്റ്‌സ്) നാസിക്ക് ഡോൾ കൂടാതെ ഷമീർ കല്ലിങ്ങൽ ടീമിന്റെ ചെണ്ടമേളവും ഏറെ ശ്രദ്ധിക്കപ്പെട്ടു.ഭാരവാഹികളായ ഖാൻ മുഹമ്മദ്, സിയാദ് വർക്കല, നൗഷാദ് യാഖൂബ്, രാധാകൃഷ്ണൻ പാലത്ത്, റിയാസ് വണ്ടൂർ, സുരേന്ദ്രബാബു, ശ്യാം വിളക്കുപാറ എന്നിവർ നേതൃത്വം നൽകി ജനറൽ സെക്രട്ടറി റസ്സൽ മഠത്തിപ്പറമ്പിൽ സ്വാഗതവും ട്രഷറർ നിസാം കായംകുളം നന്ദിയും പറഞ്ഞു.


Read Previous

സ്നേഹമാണ് ഏറ്റവും വലിയ എനർജി” പ്രശസ്ത മോട്ടിവേറ്റർ മധു ഭാസ്കരൻ‌

Read Next

വിമാനടിക്കറ്റ് വില നിയന്ത്രിയ്ക്കാനുള്ള നിയമ നിർമ്മാണങ്ങൾ നടത്താൻ സർക്കാർ തയ്യാറാവണം: നവയുഗം.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »