റിയാദ് : റമദാൻ മാസം മുഴുവൻ “ഇടയത്താഴ ഭക്ഷണം” വിതരണം ചെയ്ത പ്രവാസി മലയാളി ഫൌണ്ടേഷൻ പ്രവർത്തകർ വേറിട്ട മാതൃകയാവുന്നു. തുച്ഛമായ വേതനമുള്ള ജോലി സമയം ദൈർഘ്യമുള്ളവർ, പെട്രോൾ പമ്പുകളിലെ ജീവനക്കാർ, ശുചീകരണ തൊഴിലാളികൾ, ലേബർ ക്യാമ്പുകളിൽ ഉള്ളവർ എന്നിവരെ കണ്ടെത്തി അവർക്ക് ഇടയത്താഴം കഴിക്കാൻ സമൃദ്ധമായ ഭക്ഷണമടങ്ങുന്ന പൊതികൾ റിയാദിലെ വിവിധ ഭാഗങ്ങളിൽ വിതരണം ചെയ്തു വരുന്നു.

സന്മനസുകളായ ഹോട്ടൽ ഉടമകൾ,കാരുണ്യ മനസുകളുടെ സഹായം എല്ലാം ഏകോ പിച്ചു ആണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. രാത്രി ഒമ്പത് മണിക്ക് തുടങ്ങുന്ന ഭക്ഷണ പാക്കിങ് കഴിഞ്ഞു പതിനൊന്നു മണിയോട് വിവിധ ഭാഗങ്ങളിലേക്ക് പുറപ്പെടുന്ന അത്താഴ വിതരണം മരുഭൂമിയിലും ലേബർ ക്യാമ്പിലും നൽകി വരുന്ന റമദാൻ കിറ്റ് വിതരണത്തിന് പുറമെയാണ് രാത്രി കാലങ്ങളിൽ അർഹരെ കണ്ടെത്തിയുള്ള ഈ കാരുണ്യ പ്രവർത്തി.
ഇടയത്താഴ ഭക്ഷണ വിതരണത്തിന്റെ ചുമതല റിയാദ് സെൻട്രൽ കമ്മിറ്റി കോർഡി നേറ്റർ ബഷീർ സാപ്റ്റിക്കോക്ക് ആണ്. അദ്ദേഹത്തോടൊപ്പം ഭാരവാഹികളായ ജലീൽ ആലപ്പുഴ, റസൽ മഠത്തിപ്പറമ്പിൽ, സുരേഷ് ശങ്കർ, ബിനു ഫൈസലിയാ, യാസിർ കൊടുങ്ങല്ലൂർ, ഷിബു ഉസ്മാൻ, രാധാകൃഷ്ണൻ പാലത്ത്,റഫീക്ക് വെട്ടിയാർ, നിസാം കായംകുളം, ശരീഖ് തൈക്കണ്ടി, ജോൺസൺ മാർക്കോസ് ,കെ ജെ റഷീദ് , സിയാദ് വർക്കല, നാസർ പൂവ്വാർ,ഷമീർ കല്ലിങ്കൽ,സുനിബഷീർ, രാധിക സുരേഷ്, സിമി ജോൺസൺ, ഫൗസിയ നിസാം എന്നിവർ ഓരോ ദിവസം മാറി മാറി ഈ ദൗത്യസംഘത്തിൽ പ്രവർത്തിക്കുന്നു.