റിയാദ് : പ്രവാസി മലയാളി ഫൗണ്ടെഷൻ എല്ലാവർഷവും നടത്തി വരാറുള്ള മരുഭൂമി യിലേക്കൊരു കാരുണ്യ യാത്രക്ക് തുടക്കമായി. വിതരണോത്ഖാടനം ലഹരി വിരുദ്ധ പ്രവർത്തകനും പോലീസ് ഉദ്യോഗസ്ഥനുമായ ഫിലിപ്പ് മമ്പാട് നിർവ്വഹിച്ചു.

തൊഴിൽ നഷ്ടപെട്ടു റിയാദിൽ നിന്ന് 80 കിലോമീറ്റർ ദുരെയുള്ള ഒരു ലേബർ ക്യാമ്പിൽ ആയിരുന്നു ഉദ്ഘടന ചടങ്ങ്. തങ്ങളുടെ വിയർപ്പിന്റെ ഒരംശം മരുഭൂമിയിലും മറ്റിടങ്ങ ളിലും ഒറ്റപെട്ടു കഴിയുന്നവർക്ക് എത്തിക്കുന്ന പ്രവാസികൾ നാട്ടിലെ സാമൂഹിക പ്രവർത്തകർ മാതൃകയാക്കേണ്ടതാണന്നും കാരുണ്യത്തിനു ദേശ ഭാഷ വ്യത്യാസമി ല്ലാത്ത ഒരു കാഴ്ചയാണ് ഈ കിറ്റ് വിതരണത്തിലൂടെ കാണാൻ കഴിഞ്ഞതെന്നും അദ്ദേഹം ഉദ്ഘടന ചടങ്ങിൽ അദ്ദേഹം പറഞ്ഞു.
നാട്ടിൽ നിന്നെത്തിയ മഹേഷ് ചിത്രവർണ്ണം, വി പി മുസ്തഫ, ഗായിക ശഹജ എന്നിവർ പങ്കെടുത്തു. ഇനിയുള്ള റമദാൻ മാസം മുഴുവൻ മരുഭൂമിയിൽ ഒറ്റപെട്ടു കഴിയുന്ന ആട്ടിടയന്മാർ, ഒട്ടകത്തെ മെയ്ക്കുന്നവർ, കൃഷിയിടങ്ങളിൽ ജോലിക്കാർ, റൂമുകളിൽ തൊഴിൽ നഷ്ടപ്പെട്ടു കഴിയുന്നവർ തുടങ്ങിയ അർഹതപെട്ടവരെ കണ്ടെത്തി പലവ്യ ഞ്ജനങ്ങൾ അടങ്ങുന്ന കിറ്റുകൾ ആണ് എതിക്കുന്നതെന്നു കാരുണ്യ യാത്ര കോഡി നേറ്റർ ബിനു കെ തോമസ് അറിയിച്ചു.

ചടങ്ങിൽ സാമൂഹിക പ്രവർത്തകൻ സലിം ആർത്തിയിൽ , ബോബൻ പട്ടാഴി ,ഭാരവാഹികളായ ഷാജഹാൻ ചാവക്കാട്, സുരേഷ് ശങ്കർ, ഷിബു ഉസ്മാൻ, ജോൺസൺ മാർക്കോസ് ,റസ്സൽ മഠത്തിപറമ്പിൽ, പ്രെഡിൻ അലക്സ്, ബഷീർ കോട്ടയം , ശരിക് തൈക്കണ്ടി, സലിം വാലിലപ്പുഴ, യാസിർ അലി, നിസാം കായംകുളം , അൽത്താഫ് കാലിക്കറ്റ് ,റൗഫ് ആലപിടിയൻ,ഫൗസിയ നിസാം ,സിയാദ് വർക്കല,റസീന അൽത്താഫ്,സിമി ജോൺസൺ, ഷാജിത ഷാജഹാൻ, രാധിക സുരേഷ്, സുനി ബഷീർ,കെ ജെ റഷീദ്, അലി എ കെ റ്റി,ഷമീർ കല്ലിങ്ങൽ എന്നിവർ പങ്കെടുത്തു