
ദുബായ്: കോവിഡ് മഹാമാരി കവര്‍ന്നെടുത്ത ദയനീയ അവസ്ഥ പ്രവാസിയുടെ നൊമ്പരമായി മാറി യുഎഇ യിലെ ഇന്ത്യൻ പ്രവാസി കഴിഞ്ഞ 40 ദിവസത്തിനുള്ളിൽ സ്വന്തം സഹോദരനുൾപ്പെടെ അഞ്ച് ബന്ധു ക്കളെ നഷ്ടപ്പെട്ടതിന്റെ വേദന പങ്കുവെക്കുകയാണ്.ഉത്തർ പ്രദേശ് സ്വദേശിയായ ദുബായിലെ എഞ്ചി നീയറിംഗ് കൺസൾട്ടന്റായ പങ്കജ് അഗർവാളിന് (50) 40 ദിവസത്തിനിടെ സഹോദരൻ, അമ്മാ വൻ, അമ്മായി, അവരുടെ രണ്ട് മക്കൾ എന്നിവരെയാണ് കോവിഡ് 19 കാരണം നഷ്ടപ്പെട്ടത്.ഏപ്രിൽ 15നാണ് കോവിഡ് 19 കാരണം അമ്മായിയുടെ മരണം സംഭവിക്കുന്നത്.”
ഇന്ത്യയിൽ താമസിക്കുന്ന എന്റെ അമ്മയുടെ കോൾ വന്നപ്പോൾ ഞാൻ ജോലിക്ക് പോകാൻ ഒരുങ്ങു കയായിരുന്നു. എന്റെ അമ്മായി (അമ്മയുടെ സഹോദരി) അമിത അഗർവാൾ(61) മരിച്ചു എന്ന് എന്നെ അറിയിച്ചു. കോവിഡ്-19 ബാധിച്ചതിനെത്തുടർന്നുണ്ടായ പെട്ടെന്നുള്ള മരണമായിരുന്നു ഇതെല്ലാം പറയുമ്പോള്‍ പങ്കജ് ഏറെ ദുഃഖം മുഖത്ത് കാണാമായിരുന്നു. .
മൂന്ന് ദിവസത്തിന് ശേഷം, ഏപ്രിൽ 18 ന്,തന്റെ അമ്മാവൻ വീരേന്ദ്ര അഗർവാളിന്റെ ആരോഗ്യം മോശമാണെന്ന് പറഞ്ഞ് മറ്റൊരു കാൾ ലഭിച്ചു. “അദ്ദേഹത്തിന് 70 വയസ്സായിരുന്നു. പെട്ടെന്ന് ശ്വാസ തടസ്സം അനുഭവപ്പെടാൻ തുടങ്ങി. ഇതേസമയം തന്നെ, അദ്ദേഹത്തിന്റെ രണ്ട് മക്കളായ വികാസ് (42), വിശാൽ (37) എന്നിർക്കും ശ്വാസതടസ്സം ഉണ്ടായിരുന്നു.
അവരുടെ ഭാര്യമാർ അവരെ വിവിധ ആശുപത്രികളിൽ എത്തിച്ചു നോക്കി. പക്ഷേ, ഒരു ആശുപത്രി യും ആർടി-പിസിആർ പോസിറ്റീവ് റിപ്പോർട്ട് ഇല്ലാതെ പ്രവേശനം നൽകിയില്ല. മാത്രമല്ല, മിക്ക ആശുപത്രികളിലും കിടക്കകളൊന്നും ലഭ്യവുമല്ലായിരുന്നു.” പങ്കജ് പറയുന്നു.
തൊട്ടടുത്ത ദിവസം 15000 ഇന്ത്യൻ രൂപയ്ക്ക് ഓസ്‍യ്ഗൻ സിലിണ്ടർ വാങ്ങിക്കാൻ കഴിഞ്ഞെങ്കി ലും, തൊട്ടടുത്ത ദിവസം വിശാൽ അഗർവാൾ മരിച്ചു. ഇതേസമയം പങ്കജിന്റെ അമ്മാവനും മറ്റൊരു മകനും ഹോസ്പിറ്റൽ കിടക്ക അന്വേഷിച്ചുകൊണ്ടിരിക്കുകയായിരുന്നു.
ഏപ്രിൽ 20ന് അവരെയും വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. “രണ്ട് ആശുപത്രികളിലും ഓക്സിജൻ സിലിണ്ടറുകൾ, വെന്റിലേറ്ററുകൾ, ജീവൻ രക്ഷിക്കാനുള്ള മരുന്നുകൾ എന്നിവ ലഭ്യ മായിരുന്നില്ല. അന്നു രാത്രി എന്റെ അമ്മാവൻ ആശുപത്രിയിൽ മരിച്ചു, വികാസ് നാല് ദിവസത്തിന് ശേഷവും. ”പങ്കജ് പറഞ്ഞു.
അമ്മാവന്റെയും അമ്മായിയുടെയും രണ്ട് ആൺമക്കളുടെയും നഷ്ടത്തിന്റെ ആഘാതത്തിൽ നിന്ന് മുക്തരാവാൻ കുടുംബാംഗങ്ങൾ പാടുപെടുന്നതിനിടയിൽ,വീണ്ടും പങ്കജിന്റെ കുടുംബത്തിലെ ഒരാളെ കൂടി ഈ മഹാമാരി കവർന്നെടുത്തു.കോവിഡ് -19മായുള്ള 15 ദിവസത്തെ പോരാട്ടത്തിന് പങ്കജിന്റെ ശേഷം ഇളയ സഹോദരൻ നീരജ് അഗർവാൾ (48) അന്തരിച്ചു. കൂടെ പിറപ്പുകള്‍, സ്വന്തം ബന്ധം എല്ലാം നഷ്ട്ടപെടുന്ന അവസ്ഥയാണ് ലോകത്തെ കാര്‍ന്നു തിന്നുകൊണ്ടിരിക്കുന്ന കോവിഡ് എന്ന മഹാമാരി. വലിയവനോ ചെറിയവനോ എന്നൊന്നില്ല പണക്കാരനും പാവപെട്ടവനും ഇല്ല എല്ലാവരും കോവിഡിന് മുന്നില്‍ സമന്മാര്‍ വേര്‍തിരിവില്ലാത്ത അസുഖം മനുഷ്യര്‍ക്ക് പാഠമാകുകയാണ്.