ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
ജിദ്ദ: വിദേശങ്ങളിൽ ജോലി ചെയ്യുന്നവർ പ്രവാസി ക്ഷേമനിധിയിൽ ചേരുന്നില്ലെന്ന പരാതികൾ അവസാനിപ്പിച്ച് പെൻഷൻ തുക പതിനായിരം രൂപയായി വർധിപ്പിക്കാൻ കേരള സർക്കാർ തയാറാകണമെന്ന് പ്രവാസി വെൽഫെയർ ജിദ്ദ ഫൈസലിയ മേഖല എക്സിക്യൂട്ടീവ് യോഗം ആവശ്യപ്പെട്ടു.

നിലവിൽ നൽകുന്ന പെൻഷൻ തുക ആകർഷകമല്ലാത്തതാണ് ആളുകളെ ക്ഷേമ നിധിയിൽനിന്ന് അകറ്റുന്നതെന്ന കാര്യം സർക്കാർ കണക്കിലെടുക്കണം.
നോർക്ക അംഗത്വമെടുക്കാനും ക്ഷേമനിധിയിൽ ചേരാനും പ്രവാസികൾ മുന്നോട്ടു വരണമെന്ന് യോഗം ആവശ്യപ്പെട്ടു. നികുതി കൊള്ളയും ഇന്ധന സെസ്സും പിൻവലിക്കില്ലെന്ന ഇടതു സർക്കാർ നിലപാട് പ്രതിഷേധാർഹമാണെന്നും യോഗം ചൂണ്ടിക്കാട്ടി.
മേഖലയുടെ പുതിയ ഭാരവാഹികളായി യൂസുഫ് വള്ളുവങ്ങാട് (പ്രസി.), ഫിദ കുറ്റിയാടി (വൈസ് പ്രസി.), അബ്ദു സുബ്ഹാൻ പറളി (ജന. സെക്രട്ടറി), അഡ്വ.ഫിറോസ് മൂവാറ്റുപുഴ (ട്രഷ.), ഉമൈർ പുന്നപ്പാല (ജോ. സെക്ര.), നൗഷാദ് കണ്ണൂർ, അജ്മൽ കൊണ്ടോട്ടി, ഖാസിം പൂക്കാട്ടിരി (കോഡിനേറ്റർമാർ) എന്നിവരെ തെരഞ്ഞെടുത്തു.
ജിദ്ദ സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് ഉമർ ഫാറൂഖ് പാലോട് ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി അഷ്റഫ് പാപ്പിനിശ്ശേരി സെൻട്രൽ കമ്മിറ്റി തീരുമാനങ്ങൾ വിശദീകരിച്ചു. സിറാജ് താമരശ്ശേരി അധ്യക്ഷത വഹിച്ചു. അബ്ദു സുബ്ഹാൻ സ്വാഗതവും അഡ്വ: .ഫിറോസ് നന്ദിയും പറഞ്ഞു.
