പ്രവാസി സാഹിത്യോത്സവ് 2024 : സൗദി ഈസ്റ്റ് നാഷനൽ സ്വാഗതസംഘം രൂപീകരിച്ചു


റിയാദ് : കലാലയം സാംസ്‌കാരിക വേദിയുടെ കീഴിൽ വർഷം തോറും വിപുലമായി നടത്തിവരാറുള്ള പ്രവാസി സാഹിത്യോത്സവിന്റെ 14 മത് എഡിഷൻ സൗദി ഈസ്റ്റ്‌ നാഷനൽ സ്വാഗതസംഘം രൂപീകരിച്ചു. വിവിധ രാഷ്ട്രീയ സാംസ്കാരിക സാമൂഹിക സാഹിത്യ പ്രവർത്തകർ പങ്കെടുത്ത സംഗമം ഐ സി എഫ് ഹയിൽ ജനറൽ സെക്രട്ടറി ബഷീർ നല്ലളം ഉദ്‌ഘാടനം ചെയ്തു.

സാംസ്കാരിക രംഗത്തെ ഒട്ടും ആശാ വാഹമല്ലാത്ത പുതിയ കാല ചർച്ചകൾ ചൂട് പിടിച്ച ഈ വർത്തമാനകാലത്ത് യുവതയെയും വിദ്യാർത്ഥികളെയും ധാർമിക വഴിയിൽ കൊണ്ടുവരാനും മനുഷ്യത്വമുള്ള പ്രബുദ്ധരായ ഒരു തലമുറയെ വാർത്തെടുക്കാനും ഇത്തരം കലാ സാംസ്കാരിക പരിപാടികൾ അനിവാര്യമാണെന്ന് സംഗമം അഭിപ്രായ പ്പെട്ടു.

ആർഎസ് സി നാഷനൽ ചെയർമാൻ ഇബ്രാഹിം അംജദിയുടെ അധ്യക്ഷതയിൽ ചേർന്ന സംഗമത്തിൽ ആർ എസ് സി ഗ്ലോബൽ പ്രതിനിധി സലീം പട്ടുവം സന്ദേശപ്രഭാഷണം നടത്തി, ഐ സി എഫ് പ്രൊവിൻസ് പ്രസിഡൻറ് ഹമീദ് സഖാഫി, എംബസി കോർഡിനേറ്ററും സാമൂഹിക പ്രവർത്തകനുമായ ചാൻസ അബ്ദുൽ റഹ്മാൻ, കെ എം സി സി ഹയിൽ ജനറൽ സെക്രട്ടറി ബാപ്പു എസ്റ്റേറ്റ് മുക്ക്, ഹായിൽ ലുലു ജനറൽ മാനേജർ നൗഫൽ തൃശ്ശൂർ, ഐ സി എഫ് ഹയിൽ നേതാവ് അബ്ദുൽ റഹ്മാൻ മദനി, അബീർ മെഡിക്കൽ ഗ്രൂപ്പ് പ്രതിനിധി അജ്മൽ, ഹായിൽ പ്രവാസി കൂട്ടായ്മ പ്രതിനിധി രജീഷ് ഇരിട്ടി, ഒ ഐ സി സി പ്രതിനിധി ഹൈദർ, നവോദയ പ്രതിനിധി ജസീൽ, അഫ്സൽ കായംകുളം, മുസമ്മിൽ എന്നിങ്ങനെ കലാ സാംസ്കാരിക സാമൂഹിക രാഷ്ട്രീയ വ്യാപാര രംഗത്തെ പ്രമുഖർ സംസാരിച്ചു. ആർ എസ് സി ഗ്ലോബൽ സെക്രട്ടറി കബീർ ചേളാരി സ്വാഗത സംഘ കമ്മറ്റിയെ പ്രഖ്യാപിച്ചു. അബ്ദുൽ ഹമീദ് സഖാഫി ചെയർമാനും, ബഷീർ നല്ലളം ജനറൽ കൺവീനറുമായ 121 അംഗ സംഘാടക സമിതിയാണ് നിലവിൽ വന്നത്.

നവംബര് 8-ന് ഹായിലിൽ വെച്ച് നടക്കുന്ന നാഷനൽ സാഹിത്യോത്സവിൽ റിയാദ്, അൽ അഹ്‌സ, അൽ ഖസീം, ഹായിൽ , അൽ ജൗഫ്, ജുബൈൽ, ദമ്മാം , അൽ ഖോബാർ, തുടങ്ങി 9 സോണുകളിൽ നിന്നും പ്രസ്തുത പ്രദേശങ്ങളിൽനിന്നുള്ള വിവിധ ക്യാമ്പസു കളിൽ നിന്നുമായി രണ്ടായിരത്തോളം മത്സരാർത്ഥികൾ പങ്കെടുക്കും. കലാ-സാംസ്കാരിക-രാഷ്ട്രീയ രംഗത്തെ പ്രമുഖർ ഈ കലാമേളയിൽ സംബന്ധിക്കുമെന്ന് സംഘാടക സമിതി അറിയിച്ചു. പ്രസ്‌തുത സംഗമത്തിൽ ആർഎസ് സി നാഷനൽ കലാലയം സെക്രട്ടറി നൗഷാദ് മാസ്റ്റർ മണ്ണാർക്കാട് സ്വാഗതവും ആർഎസ് സി ഹായിൽ എക്സികുട്ടീവ് സെക്രട്ടറി നൗഫൽ പറക്കുന്ന് നന്ദിയും പറഞ്ഞു.


Read Previous

രാഹുൽ ഗാന്ധിയുടെ ഡാളസ് സന്ദർശനം ഉജ്ജ്വലമാക്കാൻ ഒഐസിസി യൂഎസ്എയും

Read Next

കേളി കാലാസംസ്കാരിക വേദിക്ക് പുതിയ ഓഫിസ്

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »