
ദമ്മാം : കലാലയം സാംസ്കാരിക വേദി വർഷങ്ങളായി നടത്തി വരുന്ന പ്രവാസി സാഹിത്യോത്സവിന്റെ പതിനാലാമത് എഡിഷൻ സക്ടർ തല മത്സരങ്ങൾക്ക് ദമ്മാം സോണിൽ തുടക്കമായി . എട്ടു സെക്ടറുകളിലെ ആദ്യ മത്സരപരിപാടിയായ മദീനതുൽ ഉമ്മാൽ സെക്ടർ സാഹിത്യോത്സവ് റോസ് ഓഡിറ്റോറിയത്തിൽ ഡോ. മഹമൂദ് മുത്തേടത് ഉദ്ഘാടനം ചെയ്തു.
ബഡ്‌സ്, കിഡ്സ്, പ്രൈമറി, ജൂനിയർ, സെക്കന്ററി, ജൂനിയർ, സീനിയർ, ജനറൽ, എന്നീ എട്ട് കാറ്റഗറികളിലായി നടന്ന മത്സരങ്ങളിൽ 134 പോയിന്റ് കരസ്ഥമാക്കി നസ്രിയ യൂനിറ്റ് ചാമ്പ്യൻമാരായി. 94 പോയിന്റുകളുമായി സ്റ്റേഡിയം യൂണിറ്റ് റണ്ണറപ്പായി .
ആർ. എസ് സി മദീനത്തുൽ ഉമ്മാൽ സെക്ടർ ചെയർമാൻ സയ്യിദ് സൽമാൻ തങ്ങൾ അധ്യക്ഷത വഹിച്ച പ്രസ്തുത പരിപാടിയിൽ നൗഷാദ് മുയ്യം, സാദിഖ് ജഫനി, ആബിദ് വയനാട്, അൻവർ താഴവ, മുനീർ തൊട്ടട, സലീം ഓലപ്പീടിക, ലുഖ്മാൻ വിളത്തൂർ, മുസ്തഫ മാഷ് മുക്കൂട് തുടങ്ങിയ സാമൂഹിക, സാംസ്കാരിക, മാധ്യമ മേഖലയിലെ പ്രമുഖർ പങ്കെടുത്തു.രിസാല സ്റ്റഡി സർക്കിൾ മദീനത്തുൽ ഉമ്മാൽ സെക്ടർ ജനറൽ സെക്രട്ടറി മുഹമ്മദ് നാദാപുരം സ്വാഗതവും സംഘടന സെക്രട്ടറി അബൂബക്കർ ലത്തീഫി നന്ദിയും പറഞ്ഞു. മറ്റു ഏഴ് സെക്ടറുകളിൽ നടക്കുന്ന സാഹിത്യോത്സവ് മത്സരങ്ങളിലെ വിജയികൾ തുടർന്ന് നടക്കുന്ന ദമ്മാം സോൺ സാഹിത്യോത്സവിൽ മാറ്റുരക്കും