
റിയാദ്: റിയാദിലെ സാമൂഹിക സാംസ്‌കാരിക ജീവകാരുണ്യ മേഖലയിലെ നിറ സാന്നിധ്യമായ
പ്രവാസി സ്നേഹ കൂട്ടായ്മ 2025 വർഷത്തെ കലണ്ടർ പ്രകാശനം നടത്തി. റിയാദ് മലാസിലെ ചെറീസ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ അറബ്ക്കോ ലോജിസ്റ്റിക് കമ്പനി സി ഇ ഓ രാമചന്ദ്രൻ ലൈഫ് കോച്ചും പ്രമുഖ മോട്ടിവേഷൻ സ്പീക്കറുമായ സുഷമ ഷാനിന് നൽകി കലണ്ടർ പ്രകാശനം ചെയ്തു.
പ്രസിഡണ്ട് അബ്ദുൽ മുത്തലിബ് കണ്ണൂർ അദ്യക്ഷത വഹിച്ച യോഗത്തിൽ ചെയർമാൻ വിജയൻ കായംകുളം ആമുഖ പ്രഭാഷണം നടത്തി.സാമൂഹിക പ്രവർത്തകൻ ശിഹാബ് കൊട്ടുകാട് ,റിയാദ് ഇന്ത്യൻ മീഡിയ ഫോറം സാംസ്‌കാരിക വിഭാഗം കൺവീനർ ഷിബു ഉസ്മാൻ എന്നിവർ ആശംസകൾ അർപ്പിച്ചു.
വൈസ് ചെയർമാൻ പീറ്റർ ഫോർട്ട് കൊച്ചി,രക്ഷാധികാരി കബീർ പാലക്കാട്,പി ആർ ഓ അംജിത്ത് ഖാൻ ആര്യങ്കാവ്,ജോയിൻ സെക്രട്ടറി സമദ് ആലുവ,വൈസ് പ്രസിഡൻറ് ബിനു കൊല്ലം,കൺവീനർ നിസാർ ഓച്ചിറ, റഷീദ് തൃശൂർ, സുധീർ ഹംസ കൊല്ലം,അനീഷ് പാലക്കാട്, നൂർ മുഹമ്മദ് കരുവാരക്കുണ്ട് എന്നിവർ നേതൃത്വം കൊടുത്തു. സെക്രട്ടറി ശ്യാം വിളക്കുപാറ സ്വാഗതവും ട്രഷറർ യാസിർ അലി കൊടുങ്ങല്ലൂർ നന്ദിയും പറഞ്ഞു.