റിയാദ്: സാംസ്‌കാരിക ജീവകാരുണ്യ സംഘടനയായ പ്രവാസി സ്നേഹ കൂട്ടായ്മ അഞ്ചാം വാർഷികം വിപുലമായി ആഘോഷിച്ചു.അൽമാസ്സ് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ആഘോഷപരിപാടികൾ ഇന്ത്യൻ എംബസി പ്രതിനിധി ഹരീഷ് പരെരി ഉദ്ഘാടനം ചെയ്തു.

യാസിർ കൊടുങ്ങല്ലൂർ അദ്യക്ഷത വഹിച്ച യോഗത്തിൽ ശിഹാബ് കൊട്ടുകാട് ,എഴുത്തുകാരൻ ജോസഫ് അതിരുങ്കൽ ,സൗദി വനിത സാറ ഫഹദ് ,ബിനോയ് നൂറ കാർഗോ ,മാധ്യമ പ്രവർത്തകരായ വി .ജെ .നസ്റുദ്ധിൻ ,ഷിബു ഉസ്മാൻ , സുലൈമാൻ വിഴിഞ്ഞം , സാംസ്‌കാരിക ജീവകാരുണ്യ സംഘടനകളെ പ്രതിനിധികരിച്ചു അസ്‌ലം പാലത്ത് ,ലത്തീഫ് തെച്ചി ,ഗഫൂർ കൊയിലാണ്ടി ,കമർബാനു വലിയകത്ത്,നാസർ വണ്ടൂർ, സ്നേഹ കൂട്ടായ്മ ഭാരവാഹികളായ ശ്യാം വിളക്കുപാറ, അംജദ് ആര്യങ്കാവ്, അബ്ദുൽ റഷീദ് തൃശൂർ എന്നിവർ ആശംസകൾ പറഞ്ഞു.
ഹരീഷ് പരെരിക്ക് പ്രസിഡന്റ് അബ്ദുൽ മുത്തലിബ് കണ്ണൂർ, ചെയർമാൻ വിജയൻ കായംകുളം എന്നിവർ ചേർന്ന് പൊന്നാട അണിയിച്ചു ആദരിച്ചു .തുടർന്ന് നടന്ന കലാ പരിപാടിക്ക് ഗായകൻ സത്താർ മാവൂർ നേതൃത്വം നൽകി, നൗഫൽ വടകര, റഷീദ് ചുങ്കത്തറ, ഹിബാ അബ്ദുസ്സലാം, നൈസിയാ നാസർ, സഫാസിറാസ്, ബാബുവാളപ്ര, അഞ്ജലി സുധീർ, സാറാസ്ബാബു, ഷബീർ, സുരേഷ്, അഷയ് സുധീർ, ബീഗംനാസർ, എന്നിവർ ഗാനങ്ങൾ ആലപിച്ചു, ബിന്ദുസാബു കൊറിയാ ഗ്രാഫി ചെയ്ത കുട്ടികളുടെ ബ്രസീലിയൻ ഡാൻസും, സഫാ സിറാസ് &ടീമിന്റെ ഒപ്പനയും, പരിപാടിക്ക് മാറ്റുകൂട്ടി.ഹിബാ അബ്ദു സലാം അവതാരിക യായിരുന്നു ശിഹാബ് എടപ്പാൾ സ്വാഗതവും ശിഹാബ് കോഴിക്കോട് നന്ദിയും പറഞ്ഞു