റിയാദ് : പ്രവാസി വെൽഫയർ നസീം, സുലൈ ഏരിയ സമ്മേളനം വിപുലമായ പരിപാടികളോടെ റിയാദ് നസീമിൽ വെച്ച് നടന്നു. ഏരിയ പ്രസിഡന്റ് ബഷീർ പാണക്കാട് അധ്യക്ഷത വഹിച്ച യോഗത്തിൽ സെൻട്രൽ കമ്മറ്റി ജനറൽ സെക്രട്ടറി ബാരിഷ് ചെമ്പകശ്ശേരി മുഖ്യ പ്രഭാഷണം നടത്തി. ‘

സാമൂഹ്യനീതിയും ജനാധിപത്യവും സാഹോദര്യവും അടിസ്ഥാനമാക്കിയുള്ള ക്ഷേമരാഷ്ട്ര ഭാവനയാണ് നാം മുന്നോട്ട് വെക്കുന്നത്. പ്രവാസി സമൂഹത്തെ സേവിക്കുന്നതോടൊപ്പം ജനാധിപത്യ നവീകരണ പ്രക്രിയകളിൽ അവരെ ഭാഗവാക്കാക്കണ’മെന്നും അദ്ദേഹം പറഞ്ഞു.
ഏരിയ സെക്രട്ടറി നാസർ സ്വാഗതവും വിനോദ് ഗാനവുമാലപിച്ചു. പാർട്ടിയുടെ ഭാവി പരിപാടികൾ വിശദീകരിച്ചു കൊണ്ട് ഏരിയ കമ്മറ്റിയംഗം ഷഫീഖ് മേലാറ്റൂർ സംസാരിച്ചു. സംഘടനയുടെ രൂപീകരണ കാലം മുതൽ പ്രവർത്തിച്ച ശംസുദ്ദീൻ പി വിക്ക് ഹൃദ്യമായ യാത്രയയപ്പ് നൽകി.
ആശംസകൾ നേർന്നുകൊണ്ട് റഹ്മത്തുല്ല മേലാറ്റൂർ, സിദ്ദീഖ് ചേന്ദമംഗലൂർ, വിനോദ് എടപ്പാൾ, അഷ്‌റഫ് പരപ്പനങ്ങാടി, അബുബക്കർ, ഹിഷാം, മുജീബ് കാരകുന്ന്, നസീർകുട്ടി എന്നിവർ സംസാരിച്ചു. ശംസുദ്ദീൻ പി വിക്കുള്ള ആദരഫലകം ബാരിഷ് ചെമ്പകശ്ശേരി സമ്മാനിച്ചു. ശംസുദ്ദീൻ പി. വി മറുപടി പ്രസംഗവും ഷഫീഖ് മേലാറ്റൂർ നന്ദിപ്രകാശനവും നടത്തി.