റിയാദ്: സാമൂഹിക പ്രവർത്തകയും അധ്യാപികയും പ്രവാസി വെൽഫെയർ സെൻട്രൽ പ്രൊവിൻസ് വൈസ് പ്രസിഡന്റുമായ അഡ്വ. റെജിക്ക് യാത്രയയപ്പ് നൽകി. വൈസ് പ്രസിഡന്റ് അജ്മൽ ഹുസൈൻ അധ്യക്ഷത വഹിച്ചു. പച്ചപ്പിനെ സ്‌നേഹിച്ച ഒരു കൃഷിക്കാരിയും സ്ത്രീപക്ഷ നിലപാടുകളിൽ സാമൂഹിക രംഗത്ത് ശ്രദ്ധിക്കപ്പെടു കയും ചെയ്ത വ്യക്തിത്വമാണ് അഡ്വ. റെജിയെന്ന് അദ്ദേഹം പറഞ്ഞു.

ശരിയെന്നു ബോധ്യമുള്ള കാര്യങ്ങൾ തുറന്ന് പറയുകയും ജനാധിപത്യ മൂല്യങ്ങളിൽ ഉറച്ചു നിൽക്കുകയും ചെയ്ത വ്യക്തിയാണെന്ന് പ്രവാസി വെൽഫെയർ സെക്രട്ടറി ഷഹനാസ് പറഞ്ഞു. പ്രവാസിയുടെ ചരിത്രത്തോടൊപ്പം സഞ്ചരിച്ച റെജിക്ക് വെറുപ്പി നെതിരെയും അനീതിക്കെതിരെയും നാട്ടിൽ പോരാടാൻ കഴിയട്ടെയെന്ന് സലീം മാഹി, റഹ്മത്ത് തിരുത്തിയാട്, ബഷീർ പാണക്കാട്, സിദ്ദിഖ് ആലുവ എന്നിവർ ആശംസിച്ചു.
ഒലയാൻ അബ്ദുറഹ്മാൻ,അംജദ് അലി, ഷഹ്ദാൻ, രഞ്ജിത്ത് എന്നിവർ സംസാരിച്ചു. പ്രവാസി വെൽഫെയർ വൈസ് പ്രസിഡന്റ് അജ്മൽ ഹുസൈൻ ആശംസ ഫലകം സമ്മാനിച്ചു. അഡ്വ. റെജി നന്ദി പറഞ്ഞു. സാമൂഹിക രംഗത്ത് കൂടുതൽ ശക്തിയോടെ പ്രവർത്തിക്കുവാനും വനിതകളെ കൂടുതൽ രാഷ്ട്രീയവൽക്കരിക്കുവാനും അവർ നിർദ്ദേശിച്ചു. വൈസ് പ്രസിഡന്റ് അഷ്‌റഫ് കൊടിഞ്ഞി സ്വാഗതവും ജനറൽ സെക്രട്ടറി ബാരിഷ് ചെമ്പകശ്ശേരി നന്ദിയും പറഞ്ഞു.