റിയാദ്: പ്രശസ്ത മാപ്പിളപ്പാട്ട് ഗായികയും ഒരു കാലഘട്ടത്തിന്റെ ആവേശവുമായിരുന്ന റംല ബീഗത്തിന്റെ നിര്യാണത്തിൽ പ്രവാസി വെൽഫെയർ റിയാദ് സെൻട്രൽ പ്രൊവിൻസ് അനുശോചനം രേഖപ്പെടുത്തി.

കലാ സാഹിത്യ രംഗത്ത് വനിതകൾ, വിശേഷിച്ചും മുസ് ലിം സ്ത്രീകൾ ഏറെ പിന്നോക്കം നിന്നിരുന്ന കാലത്ത് യാഥാസ്ഥിതിക കാഴ്ചപ്പാടുകളെ ധീരതയോടെ മറികടന്ന കലാകാരിയാണ് റംല ബീഗം
കഥാപ്രസംഗക എന്ന നിലയിലും റംല ബീഗം ഏറെ ശ്രദ്ധ നേടിയിരുന്നു. ഹുസ്നുൽ ജമാൽ ബദ്റുൽ മുനീർ കഥാപ്രസംഗം ഏറെ പ്രസിദ്ധമാണ്. ഇസ് ലാമിക കഥകൾക്ക് പുറമെ ഓടയിൽനിന്ന്, ശാകുന്തളം, നളിനി എന്നീ കഥകളും കഥാപ്രസംഗ രൂപത്തിൽ അവതരിപ്പിച്ചിട്ടുണ്ട്. നല്ല ഭാഷയും മികച്ച അവതരണവും അവരുടെ പ്രത്യേകത യായിരു ന്നുവെന്ന് പത്രക്കുറിപ്പിൽ അനുസ്മരിച്ചു.